1 GBP = 90.00 INR                       

BREAKING NEWS

ചരിത്രം തിരുത്തി അമേരിക്കയില്‍ ഡിസ്ട്രിക്ട് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ സൗത്ത് ഏഷ്യക്കാരന്‍ മലയാളി; പത്തനംതിട്ട കോന്നി സ്വദേശിയായ കെപി ജോര്‍ജ് ടെക്‌സാസിലെ ജഡ്ജിയാകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ

Britishmalayali
kz´wteJI³

യുഎസിലെ ടെക്സാസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ട സൗത്ത് ഏഷ്യക്കാരന്‍ പത്തനം തിട്ട  കോന്നി സ്വദേശിയായ കെ.പി. ജോര്‍ജ് ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇദ്ദേഹം ചരിത്രം തിരുത്തി ജഡ്ജാകുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. ഈ കൗണ്ടിയിലെ ജഡ്ജായി ജോര്‍ജ് വരുന്ന ജനുവരിയിലാണ് അധികാരമേറ്റെടുക്കുന്നത്. ഇവിടെ ദീര്‍ഘകാലം ജഡ്ജായിരുന്ന റോബര്‍ട്ട് ഹെബെര്‍ട്ടിന്റെ പിന്‍ഗാമിയായിട്ടാണ് ജോര്‍ജ് എത്തുന്നത്.

താന്‍ ജഡ്ജിയായത് വിശ്വസിക്കാനാവാത്ത നിരവധി പേര്‍ ഇവിടെയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കിനിയും മനസിലായിട്ടില്ലെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു. തനിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും ഇവിടെ എല്ലാ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് മാത്രമേ തനിക്കീ അവസരത്തില്‍ അവരോട് പറയാനുള്ളുവെന്നും ജോര്‍ജ് വിശദീകരിക്കുന്നു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയാണ് ജോര്‍ജ് ജഡ്ജിയായിരിക്കുന്നതെന്നാണ് നവംബര്‍ ആറിലെ അദ്ദേഹത്തിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തെ പിന്തുണച്ചവര്‍ അവകാശപ്പെട്ടിരിക്കുന്നത്.

48,000 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നതെന്നാണ് ജോര്‍ജിന്റെ ട്രാന്‍സിഷന്‍ ടീമിന്റെ ചെയര്‍പഴ്സനായ മുസ്തഫ ടമീസ് പറയുന്നത്.  ടെക്സാസിലെ ഒരു കൗണ്ടിയുടെ ടോപ് എക്സിക്യൂട്ടീവായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സൗത്ത് ഏഷ്യക്കാരനെന്ന റെക്കോര്‍ഡും ഇനി ജോര്‍ജിന് സ്വന്തം. താന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും യുഎസിലെത്തുമ്പോള്‍ കാര്യമായൊന്നുമില്ലായിരുന്നുവെന്നും ഇന്നത്തെ തന്റെ ഉയര്‍ച്ചക്ക് കാരണം യുഎസ് ആണെന്നും ജോര്‍ജ് നന്ദിയോടെ സ്മരിക്കുന്നു.

2010ല്‍ താന്‍ ഓഫീസ് തുടങ്ങുമ്പോള്‍ ആരും തന്നെ വിശ്വസിച്ചിരുന്നില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ താന്‍ തോല്‍ക്കുക പതിവായിരുന്നുവെന്നും ജോര്‍ജ് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ വീണ്ടും തളരാതെ പരിശ്രമിച്ച അദ്ദേഹത്തിന് എഫ്ബിഐഎസ്ഡി ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ ഒരു സീറ്റ് നേടാന്‍ സാധിക്കുകയുമായിരുന്നു. 2019 ജനുവരിയിലാണ് അദ്ദേഹം കൗണ്ടി ജഡ്ജായി ജോലി ആരംഭിക്കുന്നത്. കൗണ്ടിയിലെ അത്യുന്നത പദവിക്കായി ശ്രമിക്കരുതെന്ന് പറഞ്ഞ് പലരും തന്നെ തുടക്കത്തില്‍ നിരുത്സാഹപ്പെടുത്തിയെന്നും ജോര്‍ജ് വെളിപ്പെടുത്തുന്നു. തന്റെ പിതാവ് ട്രക്ക് ഡ്രൈവറായിരുന്നുവെന്നും മാതാവിന് അക്ഷരാഭ്യാസം പോലുമില്ലായിരുന്നുവെന്നും താന്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ചതിനാലാണ് മഹത്തായ പദവിയിലെത്തിയതെന്നും ജോര്‍ജ് അഭിമാനത്തോടെ പറയുന്നു. അതിനാല്‍ ആരും സ്വപ്നങ്ങളെ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category