1 GBP = 90.00 INR                       

BREAKING NEWS

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച 45കാരിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുതു ജീവന്‍; മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ ആദ്യ കുഞ്ഞ് പിറന്നത് ബ്രസീലില്‍; പ്രതീക്ഷയോടെ ശാസ്ത്രലോകം

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: രണ്ട് വര്‍ഷം മുമ്പ് മസ്തിഷ്‌ക മരണം സംഭവിച്ച 45കാരിയില്‍ നിന്നും അവയവ ദാനത്തിലൂടെ ഗര്‍ഭപാത്രം സ്വീകരിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മരണാനന്തര ഗര്‍ഭപാത്ര ദാനത്തിലൂടെ ഇതാദ്യമായാണ് ലോകത്ത് ഒരു കുഞ്ഞ് പിറക്കുന്നത്. ശാസ്ത്രലോകത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കിയ ഈ സഭവം ബ്രസീലിലെ ഡോക്ടര്‍മാരാണ് പരീക്ഷിച്ച് വിജയിപ്പിച്ചത്.

ജീവിച്ചിരിക്കുന്നവരുടെ ഗര്‍ഭപാത്രം സ്വീകരിച്ച് കുഞ്ഞിനു ജന്മം നല്‍കുന്നത് വിജയകരമായിരുന്നെങ്കിലും മരിച്ചവരുടെ ഗര്‍ഭപാത്രം സ്വീകരിച്ചുള്ള ഗര്‍ഭധാരണവും പ്രസവവും ആദ്യമായാണു വിജയിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈ നേട്ടം കുഞ്ഞുങ്ങളില്ലാത്ത ഒട്ടേറെ പേര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. കുഞ്ഞ് ജനിച്ച് ഒരു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീലിലെ സാവോ പോളോ സര്‍വകലാശ ആശുപത്രി അധികൃതര്‍ സംഭവം പുറത്ത് വിടുന്നത്.

2016 സെപ്റ്റംബറിലാണ് മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു മരിച്ച നാല്‍പ്പത്തഞ്ചുകാരിയുടെ ഗര്‍ഭപാത്രം ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന മറ്റൊരു യുവതിയില്‍ വെച്ച് പിടിപ്പിക്കുന്നത്. പത്തര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു ജന്മനാ ഗര്‍ഭപാത്രമില്ലാതിരുന്ന മുപ്പത്തിരണ്ടുകാരിയില്‍ വച്ചുപിടിപ്പിച്ചത്. സ്വീകര്‍ത്താവില്‍ ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് ഉറപ്പാക്കി 7 മാസങ്ങള്‍ക്കു ശേഷം ഭ്രൂണം നിക്ഷേപിച്ചു.

സിസേറിയനിലൂടെ യുവതി രണ്ടര കിലോഗ്രാം തൂക്കമുള്ള പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നുവെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബ്രസീലിലെ സാവോ പോളോ സര്‍വകലാശ ആശുപത്രിയിലെ ഡോ. ഡാനി എസന്‍ബര്‍ഗ് പറഞ്ഞു. സിസേറിയനു പിന്നാലെ ഗര്‍ഭപാത്രം നീക്കം ചെയ്തു. കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രസവം. കുഞ്ഞിന് ഒരു വയസ്സു തികയുന്ന വേളയിലാണ് ഗവേഷകര്‍ വിവരം പുറത്തുവിട്ടത്.

മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഗര്‍ഭപാത്രം വച്ചുപിടിപ്പിച്ചു കുഞ്ഞിനു ജന്മം നല്‍കാനുള്ള ശ്രമം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്‍പ് 10 വട്ടം നടന്നിട്ടുണ്ടെങ്കിലും വിജയകരമായില്ല. 11ാം ശ്രമമാണു സാവോ പോളോയില്‍ വിജയം കണ്ടത്. എന്നാല്‍ ജീവിച്ചിരിക്കുന്നവരുടെ ഗര്‍ഭപാത്രം സ്വീകരിച്ച 39 സംഭവങ്ങള്‍ ഇതുവരെയുണ്ടായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category