1 GBP = 90.00 INR                       

BREAKING NEWS

ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയും യുവതികളെയും പ്രേമിച്ച് വശത്താക്കും; കാര്യം കഴിഞ്ഞാല്‍ നൈസ് ആയി ഒഴിവാക്കും; 24കാരന്റെ ചതിക്കുഴിയില്‍ വീണത് 25ലധികം പെണ്‍കുട്ടികള്‍: സംഭവം പുറത്തറിയുന്നത് യുവാവിനോടൊന്നിച്ച് സെല്‍ഫി എടുത്തതിന്റെ പേരില്‍ ലൈംഗിക ബന്ധത്തിനായി വീടിന്റെ വാതില്‍ തുറന്ന് കൊടുക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ പരാതിയില്‍; ജിന്‍സിന്റെ മൊബൈലില്‍ നിന്നും കണ്ടെത്തിയത് 20ഓളം പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍

Britishmalayali
kz´wteJI³

കടുത്തുരുത്തി: ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെ വശത്താക്കി നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുന്തുരുത്ത് ജിത്തുഭവനില്‍ ജിന്‍സ് സജി ആണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികളെയും യുവതികളെയുമാണ് 24കാരനായ ഇയാള്‍ ചതിക്കുഴിയില്‍ വീഴ്ത്തിയത്. ഇയാളുടെ പ്രലോഭനത്തില്‍ വീഴുന്ന പെണ്‍കുട്ടികളെ കൊണ്ടു നടന്ന് പീഡിപ്പിച്ച ശേഷം കാര്യം കഴിഞ്ഞാല്‍ നൈസായി ഒഴിവാക്കുകയാണ് പതിവ്. സ്‌കൂള്‍ കുട്ടികളും യുവതികളുമാണ് ഇയാളുടെ പ്രലോഭനത്തില്‍ വീഴുന്നത്. ഒരിക്കല്‍ വലയില്‍ വീണാല്‍ പ്രണയം നടിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തും. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത്.

പീഡനത്തിനിരയായ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സു (24) അറസ്റ്റിലായത്. അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് സെല്‍ഫിയെടുത്തിരുന്നു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങളും ചാറ്റിങ്ങിലൂടെ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ വെച്ച് പിന്നീട് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയുടെ പുറത്ത് ഇയാളെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച് വിദ്യാര്‍ത്ഥിനി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. അതും മൊബൈലില്‍ പകര്‍ത്തിയ ഇയാള്‍ ഇത് കാണിച്ച് സ്ഥിരമായി കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടി സ്‌കൂള്‍ പ്രിന്‍സിപ്പളോട് വിവരം തുറന്നു പറയുകയായിരുന്നു.

കോട്ടയത്തെ കാര്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനാണ് അറസ്റ്റിലായ ജിന്‍സു. ഫേസ്ബുക്കിലൂടെയുള്ള പരിചയത്തിന്റെ മറവില്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിവന്നത്. മൂന്നു വര്‍ഷത്തിനിടയിലാണ് പീഡനങ്ങളെല്ലാം. സ്‌കൂള്‍ കുട്ടികളെയാണ് ഇയാള്‍ കൂടുതലായും വശത്താക്കിയത്. ചതിയില്‍പെട്ട പെണ്‍കുട്ടിയെക്കുറിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിവരം ലഭിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ഇക്കാര്യം ഓപ്പറേഷന്‍ ഗുരുകുലം ടീമിനു കൈമാറിയതോടെയാണ് ജിന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുപത്തഞ്ചിലധികം പെണ്‍കുട്ടികളെ ഇയാള്‍ ചതിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒരു പ്രഥമാധ്യാപികയ്ക്ക് തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ യൂണിഫോമില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ കണ്ടതായി വിവരം കിട്ടി. ഈ വിവരം ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷന്‍ ഗുരുകുലം പദ്ധതി കോ-ഓര്‍ഡിനേറ്ററെ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. ഇയാളുടെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചുകൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍നിന്ന് പിന്മാറി. തന്റെ ഒരു കൂട്ടുകാരി ഇത്തരത്തില്‍ മറ്റൊരാളുടെ കെണിയില്‍പ്പെട്ടതായി പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തുവരുന്നത്.

യുവാവിന്റെ മൊബൈലില്‍ നിന്നാണ് പീഡനപരമ്പരയുടെ ചുരുളഴിയുന്നത്. ഇരുപതിലധികം പെണ്‍കുട്ടികളുടെയും യുവതികളുടെയും ചിത്രങ്ങളും വീഡിയോകളും പ്രത്യേക ഫോള്‍ഡറുകളിലാക്കി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ മിക്കവരും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൊബൈല്‍ ശാസ്ത്രീയപരിശോധനകള്‍ക്കായി പൊലീസ് ഫൊറന്‍സിക് ലാബിലേക്ക് അയച്ചു. ഇയാളുടെ വലയില്‍പ്പെട്ട കൂടുതല്‍പേര്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ ഗുരുകുലം ഓപ്പറേഷനല്‍ മേധാവികൂടിയായ ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചതിയില്‍പ്പെട്ട പെണ്‍കുട്ടികളെയും കുടുംബങ്ങളെയും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗുരുകുലം ടീം. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.ആര്‍. അരുണ്‍കുമാര്‍, എഎസ്ഐ കെ.ആര്‍.പ്രസാദ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എം. മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനോജ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category