1 GBP = 90.00 INR                       

BREAKING NEWS

ജയിലിലെ തടവുകാരെയും പറ്റിച്ച് സോളാര്‍ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണന്‍; പരോളും ജാമ്യവും ശരിയാക്കാമെന്ന് പറഞ്ഞ് ബിജുവും വനിത സുഹൃത്തും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപണം; പരാതി നല്‍കിയ തടവുകാര്‍ക്ക് പണം തിരികെ നല്‍കി ഒത്തു തീര്‍പ്പ്; ബിജുവിനെ പണിഷ്‌മെന്റ് സെല്ലിലേക്ക് മാറ്റി ജയിലധികൃതര്‍; തട്ടിപ്പു കേസ് പൊലീസിന് കൈമാറാതെ ഒതുക്കി തീര്‍ത്തതിന് പിന്നില്‍ ഉന്നത ഇടപെടലും

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണന്‍ സെന്‍ട്രല്‍ ജയിലിലും തട്ടിപ്പു നടത്തി. സഹ തടവുകാര്‍ക്ക് പരോളും ജാമ്യവും കോടതി മുഖാന്തിരം ശരിയാക്കാമെന്നും പഠന ആവശ്യത്തിന് വര്‍ഷങ്ങളോളം പുറത്തു നില്‍ക്കാന്‍ കഴിയുന്ന പരോളും കോടതി വഴി നേടിയെടുക്കാന്‍ കഴിയുമെന്നും വിശ്വസിപ്പിച്ച് ഒരോ തടവുകാരില്‍ നിന്നും പിരിവു നടത്തിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സുപ്രണ്ടിന് പരാതി ലഭിച്ചപ്പോഴാണ് അധികൃതര്‍ പോലും ബിജു രാധാകൃഷ്ണന്റെ തട്ടിപ്പിനെ കുറിച്ച് അറിയുന്നത്. ബിജുവും സൂഹൃത്തായ വനിതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ജയില്‍ അധികൃതര്‍ക്ക് പരാതി ലഭിച്ചത്.

ഇത്തരത്തില്‍ പതിനായിരം രൂപ നഷ്ടപ്പെട്ട തടവുകാരനാണ് ആദ്യം പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തി. പതിനായിരം മുതല്‍ ഇരുപത്തി അയ്യായിരം രൂപ വരെ സഹ തടവുകാരില്‍ നിന്നും അക്കൗണ്ട് വഴിയും മണി ഓര്‍ഡര്‍ വഴിയും കൈപ്പറ്റിയെന്നായിരുന്നു ആക്ഷേപം. ഇരുപത്തി അഞ്ചോളം തടവുകാര്‍ക്ക് പണം നഷ്ടപ്പെട്ടിരുന്നു. പണം കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമസഹായമോ മറ്റു ഇടപെടലുകളോ ഉണ്ടാകാത്തതിനാലാണ് തടവുകാര്‍ പരാതി നല്‍കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായതോടെ ജയില്‍ സൂപ്രണ്ടും ജോയിന്റ് സുപ്രണ്ടും ചേര്‍ന്ന് പരാതി മുക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം.

തടവുകാര്‍ ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലാ ജഡ്ജിക്കായുള്ള പരാതി പെട്ടിയില്‍ പരാതി ഇടുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഒത്തു തീര്‍പ്പു ഫോര്‍മുല ഉണ്ടാക്കിയത്. തട്ടിപ്പ് മാധ്യമങ്ങളെ അറിയിക്കാന്‍ ജയിലിലെ നല്ല നടപ്പുകാരായ ചില തടവുകാര്‍ വാര്‍ഡന്മാരുടെ സഹായം തേടിയതും പ്രശ്നം ഒത്തുതീര്‍ക്കാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടി. അങ്ങനെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട മുഴുവന്‍ പണവും ബാങ്ക് പലിശ സഹിതം തിരികെ നല്‍കി പ്രശ്‌നം അവസാനിപ്പിച്ചു. എന്നാല്‍ ജയിലിനുള്ളില്‍ നടന്ന വലിയൊരു തട്ടിപ്പ് സാധാരണ ഗതിയില്‍ പൂജപ്പുര പൊലീസിനെ അറിയിക്കേണ്ടതാണ്.

വഞ്ചനാകുറ്റം ചുമത്തി കേസെടുക്കേണ്ട കുറ്റമാണ് ജയില്‍ അധികൃതര്‍ നിസാരവത്കരിച്ച് ഒതുക്കി തീര്‍ത്തത്. ഭരണ പക്ഷത്തെ ചില ഉന്നതര്‍ പ്രശ്‌നം കേസാക്കാതെ ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. പണം തിരികെ ലഭിച്ചതിനാല്‍ പരാതി ഇല്ലന്ന് തടവുകാരില്‍ നിന്നു എഴുതി വാങ്ങുകയും ചെയ്തു. എന്നാല്‍ പൊലീസിനെ അറിയിക്കാതെ കേസ് മുക്കിയ സുപ്രണ്ടും കൂട്ടരും ബിജുവിന് നേരത്തെ രാജകീയ പരിഗണന തന്നെയാണ് നല്‍കി പോന്നത്. പരിചാരകന്മാരും സഹായികളും ഒക്കെ ഉള്ള ബിജു ജയിലില്‍ വി ഐ പി തന്നെയായിരുന്നു. മട്ടാഞ്ചേരി കൊലക്കേസ് പ്രതിയായിരുന്നു പ്രധാന സഹായി. ബിജുവിനെ സഹായിക്കുന്നവര്‍ക്ക് വീട്ടില്‍ മാസ ശമ്പളം പോലും എത്തിയിരുന്നുവെന്നാണ് വിവരം.

തുണി അലക്കല്‍, സെല്ല് വൃത്തിയാക്കല്‍ അടക്കം ബിജു ജയിലില്‍ ചെയ്യേണ്ട ജോലികളാണ് ഇവര്‍ ചെയ്തു പോന്നത്. ജയില്‍ കാന്റീനില്‍ നിന്നും സ്പെഷ്യല്‍ വരുത്തി ഉച്ചഭക്ഷണം കഴിച്ചിരുന്ന ബിജുവിന് ജയിലിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തിന് പുറമെ മണി ഓര്‍ഡര്‍ ആയും പണം ലഭിച്ചിരുന്നു. ജയില്‍ ചട്ടം അനുസരിച്ച് തന്നെയാണ് ബിജുവിന് പുറത്തു നിന്ന് പണം ലഭിച്ചിരുന്നത്. പ്രിസണേഴ്സ് ക്യാഷ് ബുക്ക് പ്രകാരം ഒരു തടവുകാരന് ഒരു മാസം ചെലവഴിക്കാന്‍ കഴിയുന്ന തുക 800 രൂപയാണ് എന്നാല്‍ ബിജുവിന്റെ കാര്യത്തില്‍ പല മാസവും ഇത് ലംഘിക്കപ്പെടാറുണ്ട്. എന്നാല്‍ കണക്കില്‍ കാണാത്തതിനാല്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകാറും ഇല്ല. ജയിലിലെ തട്ടിപ്പു കൂടി പുറത്തു വന്നതോടെ ബിജുവിന്റെ സുഖ സൗകര്യങ്ങള്‍ക്ക് അറുതി വരുത്താനും ജയില്‍ അധികൃതര്‍ തീരുമാനിച്ചു. അങ്ങനെ എട്ടാം ബ്ലോക്കിലെ അതീവ സുരക്ഷാ മേഖലയില്‍ ഇപ്പോള്‍ എകാന്ത തടവിലാണ് ബിജു.

ജയിലിലെ സ്ഥിരം പ്രശ്‌നക്കാരെയും അക്രമികളെയും പാര്‍പ്പിക്കുന്ന ഇവിടെ മാത്രം ഒരു ജോയിന്റ് സുപ്രണ്ടിന്റെ നേതൃത്വത്തില്‍ ഏഴ് ജയില്‍ ജീവനക്കാരാണ് ഉള്ളത്. ഇപ്പോള്‍ ആകെ രണ്ടു മണിക്കൂര്‍ മാത്രമാണ് ബിജുവിനെ സെല്ലില്‍ നിന്നും പുറത്തിറക്കുന്നത്. രാവിലെയും വൈകുന്നരേവും മുക്കാല്‍ മണിക്കൂറും ഉച്ചക്ക് ഒരു അരമണിക്കൂറും. കൂടാതെ പുറത്തു നിന്നും ബിജുവിനെ കാണാനായി വരുന്നവര്‍ക്കും നിയന്ത്രണമുണ്ട്. എല്ലാ ദിവസവും കാണാന്‍ കഴിയില്ല. എകാന്ത തടവാണെങ്കിലും ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ ഒക്കെ അനുവദിക്കുന്നുണ്ട്. കെ കെ സുധാകരന്റെയും സുധാകര്‍ മംഗളോദയത്തിന്റെയും പുസ്തകങ്ങള്‍ ചോദിച്ചു വാങ്ങുന്നുണ്ട്. ലൈബ്രറിയില്‍ നിന്നും പുസ്തകം സെല്ലില്‍ എത്തിച്ചു കൊടുക്കുകയാണ്. പണിഷ്‌മെന്റ് എത്രകാലമെന്ന് ജയില്‍ അധികൃതര്‍ പറയുന്നില്ല. എട്ടാം ബ്ലോക്കിലേക്ക് ബിജുവിനെ മാറ്റിയതു തന്നെ ജയില്‍ അധികൃതര്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്.

തട്ടിപ്പ് മുന്‍പ് ബിജുവിനെ വന്നു കണ്ടു കൊണ്ടിരുന്ന വനിത സുഹൃത്തിന്റെ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ എടുത്തു വെങ്കിലും തട്ടിപ്പു കേസ് തന്നെ ഒതുക്കി തീര്‍ക്കാന്‍ മുകളില്‍ നിന്നു നിര്‍ദ്ദേശം വന്നതിനാല്‍ തുടര്‍നടപടിയിലേക്ക് പോയില്ലെന്നാണ് വിവരം. നാലു മാസം മുന്‍പ് തനിക്ക് പരോള്‍ അനുവദിക്കുന്നില്ലന്ന് കാട്ടി ബിജു രാധാകൃഷണന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.അഞ്ച് വര്‍ഷമായി ജയിലില്‍ തുടരുന്ന തനിക്ക് ഒരിക്കല്‍ പോലും പരോള്‍ ലഭിച്ചില്ലെന്നായിരുന്നു പരാതി. സംഭവത്തില്‍ ജയില്‍ ഡി ജി പിയോട് മനുഷ്യവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രൊബേഷന്‍ ഓഫീസറും പൊലീസും എതിരായി റിപ്പോര്‍ട്ടു നല്കുന്നതാണ് പരോളിന് തടസമായി ജയില്‍ അധികൃതര്‍ പറഞ്ഞിരുന്നത്.

ഇതിനിടെ മാരക രോഗമുള്ളവരുടെ പട്ടികയില്‍ ബിജുവിനെ പെടുത്തി പരോള്‍ നല്‍കാനും ജയിലില്‍ നീക്കം നടന്നിരുന്നു. മെഡിക്കല്‍ ബോര്‍ഡും ആര്‍സിസിയിലെ വിദഗ്ധരായ ഡോക്ടര്‍മാരും നടത്തിയ പരിശോധനയില്‍ ബിജുവിന്റേത് മാരക രോഗമല്ലന്ന് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് രോഗികളുടെ പട്ടികയില്‍ കയറി പറ്റി പരോളില്‍ ഇറങ്ങാനുള്ള നീക്കവും പാളിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category