1 GBP = 90.00 INR                       

BREAKING NEWS

ഡല്‍ഹിയിലെ ബന്ധങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗം മേധാവിയായി; രാഹുലിന്റെ ഇഷ്ടക്കാരനായി സീറ്റ് ഉറപ്പിക്കുമെന്ന് കരുതിയിരിക്കെ ക്രിസ്റ്റിന്‍ മിഷേലിന്റെ കേസ് എടുത്തത് പുലിവാലായി; അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് വിവാദത്തില്‍ അറസ്റ്റിലായ ബ്രിട്ടീഷ് വ്യവസായിയുടെ വക്കാലത്ത് എടുത്തതിന് പിന്നാലെ ആല്‍ജോ കെ ജോസഫിന് നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ യൂത്ത് കോണ്‍ഗ്രസ് പദവി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഇടപെടല്‍ മുതലെടുത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി ബിജെപിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരന്‍ ക്രിസ്റ്റിന്‍ മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആല്‍ജോ കെ ജോസഫ് കോണ്‍ഗ്രസിന് ഉണ്ടാക്കിയത് തീരാ തലവേദന. ഇതോടെയാണ് മലയാളി അഭിഭാഷകനെ കോണ്‍ഗ്രസ് തള്ളി പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ആല്‍ജോ കെ ജോസഫ്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ആല്‍ജോയെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക ചുമതലയില്‍ നിയോഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുഖമായി ഹൈക്കമാണ്ട് അവതരിപ്പിക്കാന്‍ മനസ്സില്‍ കണ്ട വ്യക്തി കൂടിയായിരുന്നു ആല്‍ജോ. ലോക്സഭയില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ നിയമസഭയില്‍ സുരക്ഷിത മണ്ഡലം ഉറപ്പാക്കുമെന്ന് ഏവരും കരുതിയ യുവവ്യക്തിത്വമായിരുന്നു ആല്‍ജോ. ക്രിസ്റ്റിന്‍ മിഷേലിനു വേണ്ടി കോടതിയില്‍ ഹാജരായതോടെ ഈ പ്രതീക്ഷകളാണ് തകരുന്നത്.


വിവാദത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗം മേധാവിയും മലയാളിയുമായ അഭിഭാഷകന്‍ ആല്‍ജോ കെ.ജോസഫിനെ പാര്‍ട്ടി കൈവിട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ സ്വന്തം നിലയിലാണ് ആല്‍ജോ ഹാജരായതെന്നും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായും എഐസിസി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവരു അറിയിച്ചു. ആല്‍ജോ ഹാജരായത് കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുമെതിരായ രാഷ്ട്രീയ ആയുധമായി ബിജെപി മാറ്റിയിരുന്നു. മിഷേലുമായി കോണ്‍ഗ്രസിനുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആല്‍ജോയുടെ ഇടപെടലെന്നും ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വസ്തനെ കൈവിടുന്നത്. അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസ് നിലനില്‍ക്കുന്നിടത്തോളം ആല്‍ജോയ്ക്ക് പാര്‍ട്ടിയുമായി സഹകരിക്കല്‍ അത്ര എളുപ്പമാകില്ല.

ഡല്‍ഹിയിലെ ബന്ധങ്ങളിലൂടെയാണ് ആല്‍ജോ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്തനാകുന്നത്. സുപ്രീംകോടതി അഭിഭാഷകനെന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്തു. സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയ്ക്കെതിരെ ഹാജരായത് ആല്‍ജോയായിരുന്നു. പുനപരിശോധനാ ഹര്‍ജിയിലും വാദങ്ങളുമായെത്തി. കപില്‍ സിബല്‍, മനു അഭിഷേക് സിങ്വി തുടങ്ങിയവരുടെ വിശ്വസ്തനായിരുന്നു ഈ യുവ അഭിഭാഷകന്‍. ഇങ്ങനെയാണ് കോണ്‍ഗ്രസിന്റെ നിയമോപദേശകരില്‍ പ്രധാനിയായി മാറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വന്‍ക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും സച്ചിന്‍ പൈലറ്റും നല്‍കിയ ഹരജിയില്‍ സുപ്രീകോടതിയില്‍ എത്തിയ അഭിഭാഷകരുടെ കൂട്ടത്തിലും ഈ മലയാളിയുണ്ടായിരുന്നു. ഈ കേസില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന വിധിയും വന്നു. ഇത്തരം ഇടപെടലുകളിലൂടെയാണ് കോണ്‍ഗ്രസിന്റെ സുപ്രീംകോടതിയിലെ പ്രധാന മുഖമായി ആല്‍ജോ മാറിയത്.

ആല്‍ജോക്കു പുറമെ മലയാളി അഭിഭാഷകരായ വിഷ്ണു ശങ്കര്‍, ശ്രീറാം പറക്കാട്ട് എന്നിവരാണു മിഷേലിനുവേണ്ടി സിബിഐ പ്രത്യേക കോടതിയില്‍ ഹാജരായത്. ദുബായ് കോടതിയില്‍ മിഷേലിനെ പ്രതിനിധീകരിച്ച നിയമസംഘമാണു തന്നെ കേസ് ഏല്‍പിച്ചതെന്നും തന്റെ രാഷ്ട്രീയവുമായി ജോലിയെ കൂട്ടിയിണക്കേണ്ടെന്നും ആല്‍ജോ പറഞ്ഞു. എന്നാല്‍, കേസ് നടപടികള്‍ക്കു മുമ്പ് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ ആല്‍ജോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബറിയയെ കണ്ടതു വിവാദമായി. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, കോണ്‍ഗ്രസിന്റെ പ്രതിച്ഛായ മോശമാക്കുന്ന കേസുകളില്‍ ഹാജരാകരുതെന്നു പാര്‍ട്ടി അംഗങ്ങളായ അഭിഭാഷകര്‍ക്കു ദേശീയ നേതൃത്വം മുന്‍പു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ആല്‍ജോ ലംഘിച്ചതാണ് പാര്‍ട്ടിയെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ നിയമ വകുപ്പ് ചുമതല ആല്‍ജോ കെ. ജോസഫിന് ഹൈക്കമാണ്ട് നല്‍കിയത് ഈ വര്‍ഷം ജൂലൈയിലാണ്. ഇതോടെ എഐസിസി ആസ്ഥാനത്തെ പ്രമുഖ മലയാളി മുഖമായി ആല്‍ജോ മാറി. നിയമപരമായ ഇടപെടലുകളിലൂടെ രാഹുലിന്റെ വിശ്വസ്തനായി മാറുകയും ചെയ്തു. ഇതോടെ കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ പോലും ആല്‍ജോ അഭിപ്രായം പറയുന്ന അവസ്ഥ വന്നു. യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തു. കേരളത്തിലെ നേതാക്കളില്‍ നിന്ന് അകലം പാലിച്ച് ഹൈക്കമാണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍ജോയെ കേരളത്തിലെ ഗ്രൂപ്പ് മാനജര്‍മാരും ഭീതിയോടെ കണ്ടു. തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ നിന്ന് പറന്നിറങ്ങാന്‍ സാധ്യതയുള്ള മുഖമായി ആല്‍ജോ മാറി. ഇതെല്ലാം തല്‍കാലത്തേക്ക് എങ്കിലും മാറുകയാണ്. ഇനി ആല്‍ജോയ്ക്ക് കുറച്ചു കാലത്തേക്ക് എഐസിസി ഓഫീസില്‍ പോകാനാകില്ല.

സുപ്രീംകോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് ആല്‍ജോ ജോസഫ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് പാര്‍ട്ടി നടപടി. ഹെലികോപ്റ്റര്‍ വാങ്ങാനുള്ള ഇടപാടില്‍ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ കൈപ്പറ്റിയെന്നാണ് ബിജെപിയുടെ ആരോപണം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനായിരുന്നു ക്രിസ്റ്റിന്‍ മിഷേല്‍. ക്രിസ്റ്റിന്‍ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ദുബായില്‍ നിന്ന് ക്രിസ്റ്റിന്‍ മിഷേലിനെ ഡല്‍ഹിയില്‍ എത്തിച്ചത്. ദുബായില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്ത മിഷേല്‍ ജയിലിലായിരുന്നു. ഡല്‍ഹി സിബിഐ കോടതിയാണ് ക്രിസ്റ്റിന്‍ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

അഹമ്മദ് പട്ടേലുമായി അടുത്ത ബന്ധമാണ് ആല്‍ജോയ്ക്ക് ഉണ്ടായിരുന്നത്. സോണിയാ ഗാന്ധിയുടെ അതി വിശ്വസ്തനായ അഹമ്മദ് പട്ടേലുമായുള്ള അടുപ്പമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് ആല്‍ജോയെ എത്തിച്ചത്. ഹൈക്കമാണ്ടിന് വേണ്ടി യൂത്ത് കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ നോക്കി നടത്തുന്ന നേതാവായി അതിവേഗം ആല്‍ജോ മാറി. ഇടപെടലുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിയമ വിഭാഗം ആല്‍ജോയെ ഏല്‍പ്പിച്ചത്. ഇതോടെ യൂത്ത് കോണ്‍ഗ്രസിലെ എല്ലാ ഇടപാടുകളും ആല്‍ജോ അറിയുന്ന അവസ്ഥയെത്തി. ഇതോടെയാണ് ദേശീയ രാഷ്ട്രീയത്തിലെ ഭാവി മുഖമായി ആല്‍ജോ മാറുമെന്ന വിലയിരുത്തല്‍ എത്തിയത്. ഇതിനിടെയാണ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കേസില്‍ അഭിഭാഷക കുപ്പായവുമിട്ട് ആല്‍ജോ കോടതിയില്‍ എത്തിയതും അത് ബിജെപി വിവാദമാക്കിയതും.

തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ കേസുകളില്‍ എല്ലാം ആല്‍ജോ നിരീക്ഷകനായിരുന്നു. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനുള്ള കേന്ദ്ര സംഘത്തിലും കോണ്‍ഗ്രസ് ആല്‍ജോയെ ഉള്‍പ്പെടുത്തിയിരുന്നു.
 


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category