1 GBP = 90.00 INR                       

BREAKING NEWS

ലിവര്‍പൂളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് സ്വീകരണവും ബര്‍ക്കിന്‍ ഹെഡ് മിഷന്റെ ഉദ്ഘാടനവും ശനിയാഴ്ച

Britishmalayali
kz´wteJI³

ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായ ശേഷം ആദ്യ ഇടവക ആയി പ്രഖ്യാപിക്കപ്പെട്ട ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് സന്ദര്‍ശനം നടത്തുന്നു. ഈ വരുന്ന ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനോടൊപ്പം ഇവിടെ എത്തുന്ന പിതാവിനെ വികാരി ഫാ. ജിനോ അരീക്കാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പ്രസ്റ്റണ്‍ റീജിയനിലെയും, രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള മറ്റു വൈദികര്‍, സന്യസ്തര്‍, അല്‍മായ പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. വിശുദ്ധ കുര്‍ബാനക്ക് ശേഷം ബാര്‍ക്കിന്‍ഹെഡ് മിഷന്റെ പ്രഖ്യാപനവും പിതാവ് നിര്‍വഹിക്കും എന്ന്  വികാരി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category