1 GBP = 90.00 INR                       

BREAKING NEWS

പ്രളയദുരിതത്തില്‍ ഒടുവില്‍ കേന്ദ്രം കനിയുന്നു; കേരളത്തിന് സാമ്പത്തിക സഹായമായി 3048 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; രണ്ടാം ഘട്ടമായി 5000 കോടി ആവശ്യപ്പെട്ടിടത്ത് ലഭിച്ചത് മാന്യമായ പരിഗണന; തുക പ്രഖ്യാപിച്ചത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം; പണം ലഭ്യമാക്കുക സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക്: പിണറായിയുടെ നവകേരള നിര്‍മ്മാണത്തിന് കൈത്താങ്ങുമായി മോദിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 3048 കോടി രൂപയുടെ സഹായമാണ് കേന്ദ്രം നല്‍കുക. രണ്ടാം ഘട്ടമായി അയ്യായിരം കോടി രൂപയുടെ സഹായമാണ് നല്‍കുക.കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു സമിതി. പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപ നല്‍കണമെന്നായിരുന്നു ശുപാര്‍ശ.

മുപ്പതിനായിരം കോടിയോളം രൂപയെങ്കിലും ആവശ്യമുണ്ട് സംസ്ഥാന പുനര്‍ നിര്‍മ്മാണത്തിന്. പ്രളയം കഴിഞ്ഞ് നാല് മാസത്തോളം ആകുമ്പോഴും കേന്ദ്രം മാന്യമായ പരിണന നല്‍കുന്നില്ലെന്ന വാദം പ്രതിപക്ഷമുള്‍പ്പടെ ഉന്നയിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിനും ആശ്വാസമായി വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രളയാനന്തര കേരളം എന്ന വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ കേന്ദ്ര അവഗണന വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

പ്രളയത്തെതുടര്‍ന്ന് തകര്‍ന്ന കേരളത്തിന് അവശ്യമായ സഹായം പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല യുഎഇയില്‍ നിന്ന് ലഭിച്ച 700 കോടി രൂപയുടെ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ ഒരുമിച്ച് കാണണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

പ്രളയത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയും. പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം കേരള പുനര്‍നിര്‍മ്മാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.

നേരത്തെ നല്‍കിയ 600 കോടി രൂപയ്ക്കു പുറമേ എസ്ഡിആര്‍എഫിലേക്കു (സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്) നേരത്തേ നല്‍കിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിനു വിനിയോഗിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പ്രളയ ദുരിതിശ്വാസത്തിലും, നവകേരള നിര്‍മ്മാണത്തിലും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്ത മഹാപ്രളയം ഉണ്ടായിട്ട് 100 ദിവസം തികയുന്നു. ഓഗസ്റ്റ് 15, 16, 17 തീയതികളിലായിരുന്നു പ്രളയം. മുന്‍കരുതലുകള്‍ എടുക്കാതെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമായത്. 483 പേര്‍ മരണമടഞ്ഞു. 14 പേരെ കാണാതായി.

പതിനാലരലക്ഷംപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. 57,000 ഹെക്ടര്‍ കൃഷി നശിച്ചു. ആകെ നഷ്ടം 40,000 കോടി രൂപ. ആഴത്തിലുള്ള നാശനഷ്ടമാണുണ്ടായത്. പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ വാസയോഗ്യമല്ലാതായിത്തീര്‍ന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞ ഒരു വാക്യമുണ്ട്. കേരളത്തെ പുനര്‍നിര്‍മ്മിക്കുകയല്ല. പുതിയ ഒരു കേരളം സൃഷ്ടിക്കാന്‍ പോകുകയാണ് നമ്മള്‍ എന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category