1 GBP = 87.80 INR                       

BREAKING NEWS

മയക്കുമരുന്നിന് അടിമയായിട്ടും ജിസിഎസ്ഇ പരീക്ഷയില്‍ പത്തു വിഷയങ്ങള്‍ക്കു എ സ്റ്റാര്‍ നേടി; ബോയ്ഫ്രണ്ടുമായി ആഢംബര വീട്ടില്‍ എത്തിയത് മയക്കുമരുന്ന് ഉപയോഗിച്ച് ലൈംഗിക ബന്ധം നടത്താന്‍; ബിര്‍മിംഗ്ഹാമില്‍ മരിച്ച പെണ്‍കുട്ടി ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികളുടെ മകള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ബിര്‍മിംഗ്ഹാമിലെ ആഢംബരവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയുടെ മരണകാരണം മയക്കുമരുന്ന് കഴിച്ചുണ്ടായ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്നിന് അടിമയായിരുന്ന പൂര്‍വി ഗിരി ബോയ്ഫ്രണ്ടുമായി ലൈംഗിക ബന്ധം നടത്തിയ ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പത്തൊമ്പതുകാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് വിട്ടയച്ചു.

ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതികളുടെ മകളാണ് പതിനേഴുകാരിയായ പൂര്‍വി ഗിരി. ബിര്‍മിംഗ്ഹാം കിംഗ് എഡ്വേര്‍ഡ് VI സ്‌കൂളില്‍ നിന്ന് ജിസിഎസ്ഇ പരീക്ഷയില്‍ പത്ത് എ സ്റ്റാര്‍ നേടി ഏവരേയും അമ്പരപ്പിക്കുകയും ചെയ്തിരുന്നു മയക്കുമരുന്നിന് അടിമയായ ഈ പെണ്‍കുട്ടി. യൂണിവേഴ്‌സിറ്റിയില്‍ ചേരാനിരിക്കേയാണ് പൂര്‍വി സ്വന്തം വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. സമ്മര്‍ ഹോളിഡേ ആയിരുന്ന സമയത്താണ് പത്തൊമ്പതുകാരനായ ബോയ്ഫ്രണ്ടിനേയും കൂട്ടി പൂര്‍വി ബിര്‍മിംഗ്ഹാമിലെ വീട്ടിലെത്തുന്നത്. 

മയക്കുമരുന്നു കഴിച്ച് ബോയ്ഫ്രണ്ടുമായി ലൈംഗിക ബന്ധം നടത്തിയ ശേഷം പൂര്‍വി കുഴഞ്ഞുവീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പൂര്‍വിയെ എമര്‍ജന്‍സി വിഭാഗം എത്തി ഗുഡ് ഹോപ്പ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ പൂര്‍വിയുടെ അച്ഛന്‍ ഡോ.സിതാറാം ഗിരി ഹിപ്പ് ആന്‍ഡ് നീ സര്‍ജന്‍ ആണ്. രണ്ടാഴ്ചയോളം അബോധാവസ്ഥയില്‍ കഴിഞ്ഞ പൂര്‍വി ഓഗസ്റ്റ് 22ന് മരിക്കുകയായിരുന്നു. പൂര്‍വിയുടെ രക്തത്തിലും മൂത്രത്തിലും കൊക്കെയ്‌ന്റെ അംശം കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. കൊക്കെയ്ന്‍ അമിത അളവില്‍ ശരീരത്ത് ചെന്നതിന്റെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. 

പാരാമെഡിക്‌സ് എത്തിയപ്പോള്‍ അമിത രക്തസ്രാവം പൂര്‍വിയില്‍ കണ്ടിരുന്നു. രക്തസ്രാവം തടയുന്നതിന് ഒരു മണിക്കൂര്‍ പാരാമെഡിക്‌സ് ശ്രമിച്ചതിനു ശേഷമാണ് പൂര്‍വിയെ ആശുപത്രിയിലാക്കുന്നത്. പിന്നീട് രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പൂര്‍വിക്കൊപ്പം കണ്ടെത്തിയ പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് നടപടികളൊന്നും സ്വീകരിക്കാതെ വിടുകയായിരുന്നു.

നേരത്തെ തന്നെ മയക്കുമരുന്നിന് അടിമയായിരുന്ന പൂര്‍വി ഇന്‍സ്റ്റഗ്രാമില്‍ പൊക്കെയ്ന്‍ എന്ന പേരില്‍ പലപ്പോഴും പ്രകോപനപരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നിന് അടിമയായിരുന്നിട്ടും പഠനത്തില്‍ മികച്ചു നിന്ന പൂര്‍വിയെ അക്കാരണം ഒന്നുകൊണ്ടു മാത്രമാണ് സ്‌കൂളില്‍ നിന്നു പറഞ്ഞുവിടാതിരുന്നതെന്ന് സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. മദ്യപിച്ചും ലഹരി കഴിച്ചും സ്‌കൂളില്‍ എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ഈ പ്രായത്തിലുള്ള കുട്ടികളില്‍ കാണുന്നതിനെക്കാള്‍ അപകടകരമായ തോതിലാണ് പൂര്‍വിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയതെന്ന് ബിര്‍മിംഗ്ഹാം കൊറോണേഴ്‌സ് കോര്‍ട്ട് ജഡ്ജി വെളിപ്പെടുത്തി. പൂര്‍വിക്കുണ്ടായ ആന്തരിക രക്തസ്രാവവും അപകടകരമായിരുന്നുവെന്നും ഇതും മരണകാരണമായിരുന്നുവെന്നും കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. പൂര്‍വിയുടെ അമ്മ ഡോ. വിഭാ ഗിരി ഗൈനക്കോളജിസ്റ്റ് ആണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category