1 GBP = 85.80 INR                       

BREAKING NEWS

ചെന്നൈയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു; ആലപ്പുഴ സ്വദേശിനിയായ എട്ടാംക്ലാസുകാരി മരിച്ചത് നേരത്തേ ക്ലാസിലെത്താന്‍ മാതൃസഹോദരനൊപ്പം ബൈക്കില്‍ പോകവെ

Britishmalayali
kz´wteJI³

ചെന്നൈ: ബൈക്കും വാട്ടര്‍ ലോറിയും കൂട്ടിയിടിച്ച് ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വാട്ടര്‍ ലോറിക്കയിടിയില്‍പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴ നീരേറ്റുപുറം കൊച്ചുമാമ്മൂട്ടില്‍ വീട്ടില്‍ ഉമ്മന്‍ മാത്യു, ജീന ദമ്പതികളുടെ ഏകമകള്‍ ജെമീമ അച്ചു മാത്യു (12) ആണ് മരിച്ചത്. ന്യൂ ആവഡി റോഡില്‍ കില്‍പോക് വാട്ടര്‍ വര്‍ക്കിനു സമീപമുണ്ടായ അപകടത്തില്‍ ജെമീമ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുക ആയിരുന്നു.

കില്‍പോക് യൂണിയന്‍ ക്രിസ്ത്യന്‍ പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജെമീമ. നേരത്തേ ക്ലാസിലെത്താന്‍ മാതൃസഹോദരനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ഇന്നു രാവിലെ 7ന് തിരുമംഗലം ഇവാഞ്ചലിക്കല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ തലവടി നെടുമ്പ്രം ഇവാന്‍ജലിക്കല്‍ പള്ളിയില്‍.

വാട്ടര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. ലോറിയുടെ പിന്‍ചക്രത്തിനടിയില്‍പെട്ട ജെമീമ സംഭവസ്ഥലത്തു തന്നെ മരിച്ചു. പൊലീസ് കേസെടുത്തു. കോര്‍പറേഷന്‍ ടാങ്കര്‍ ലോറികള്‍ കുടിവെള്ളം നിറയ്ക്കുന്ന പ്രധാന കേന്ദ്രമാണു കില്‍പോക് വാട്ടര്‍ വര്‍ക്സ്. സ്‌കൂള്‍, ഓഫിസ് സമയങ്ങളില്‍ ഈ സ്ഥലത്ത് ടാങ്കര്‍ ലോറികള്‍ അമിത വേഗത്തില്‍ പായുന്നതായി നേരത്തേ പരാതിയുണ്ട്. സമാനമായ ഒട്ടേറെ അപകടങ്ങള്‍ ഇതേ സ്ഥലത്ത് ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category