1 GBP = 91.10 INR                       

BREAKING NEWS

വിനിതാ കോശിയുമൊത്തുള്ള മൗനം സൊല്ലും വാര്‍ത്തകള്‍ യൂടൂബില്‍ കണ്ടത് ഒരു കോടി 32 ലക്ഷം പേര്‍; ഒറ്റമുറി വെളിച്ചവും ഡാകിനിയും സിനിമാ നടനെന്ന പേരും നല്‍കി; ഷോര്‍ട്ട് ഫിലിമുകളിലൂടെ ഏവരുടേയും കണ്ണിലുണ്ണിയായി; ചലച്ചിത്ര മേളയില്‍ നിന്ന് വീട്ടിലേക്കുള്ള രാത്രിയാത്രയ്ക്കിടെ മരണം വില്ലനായെത്തി; നിറഞ്ഞ ചിരിയുമായി എപ്പോഴും കാണുന്ന സുഹൃത്തിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ ടെക്നോപാര്‍ക്ക്; അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി ടെക്കികള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഎസ്ടി ഗ്ലോബലിലെ ജീവനക്കാരനും ഷോര്‍ട്ട് ഫിലിം - ചലച്ചിത്ര നടനുമായ അഭിമന്യൂ രാമാനന്ദന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖത്തിലാണ് ടെക് ലോകം. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സജീവ ഇടപെടല്‍ വ്യക്തിത്വമായിരുന്നു അഭിമന്യൂ രാമചന്ദ്രന്‍. ഈ മരണവാര്‍ത്തയെ ഉള്‍ക്കൊള്ളാന്‍ ടെക്നോപാര്‍ക്കിലെ ടെക്കികള്‍ക്ക് ഇനിയും ആയിട്ടില്ല.

ഇന്നലെ രാത്രി ആറ്റിങ്ങലിനടുത്തു പതിനാറാം മൈലില്‍ വച്ചുണ്ടായ റോഡ് അപകടത്തിലാണ് അഭിമന്യു മരിച്ചത് ഇന്‍ഫോസിസിലും അതിനു മുന്‍പ് ക്വസ്റ്റ് ഗ്ലോബല്‍, സണ്‍ടെക്, സെ മെന്റര്‍ എന്നീ കമ്പനികളിലെയും ജീവനക്കാരനായിരുന്നു. ഐ ടി ജീവനക്കാര്‍ സംവിധാനം ചെയ്ത നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ നായകനായി അഭിനയിച്ചിട്ടിട്ടുണ്ട്. നടനായി മാറുമ്പോഴും ടെക്നോപാര്‍ക്കിലെ എല്ലാ വിഷയങ്ങളിലും സജീവ ഇടപെടല്‍ കേന്ദ്രമായിരുന്നു അഭിമന്യൂ.

'ഒറ്റമുറി വെളിച്ചം', 'ഡാകിനി' എന്നീ സിനിമകളിലും ഇപ്പോള്‍ അഭിനയിച്ചു. പ്രതിധ്വനി ഫിലിം ക്ലബ് അംഗവും ഇതുവരെയുള്ള എല്ലാ ക്വിസ് ഫിലിം ഫെസ്റ്റിവലിന്റെയും നിറ സാന്നിധ്യമായിരുന്നു അഭിമന്യു. ടെക്‌നോപാര്‍ക്കില്‍ ഒരുപാടു സുഹൃത്ത് വലയമുണ്ടായിരുന്ന, നിറഞ്ഞ ചിരിയുമായി എല്ലാവരോടും ഇടപെടുന്ന അഭിമന്യുവിന്റെ ആകസ്മിക വേര്‍പാടില്‍ പ്രതിധ്വനി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയാണ് പ്രതിധ്വനി.

നടി വിനിത കോശിയുമൊത്തു അഭിനയിച്ച മൗനം സൊല്ലും വാര്‍ത്തകള്‍ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു. യൂട്യൂബില്‍ ഈ വീഡിയോ ഒരു കോടി 32 ലക്ഷം പേരോളമാണ് കണ്ടത്. ഇതിന്റെ ആവേശത്തിലാണ് അഭിമന്യു ഇത്തവണ ഫിലിംഫെസ്റ്റിവലിലും സജീവമായത്. ചലച്ചിത്രോത്സവം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണമെത്തിയത്.

ദേശിയ പാതയില്‍ ബൈക്ക് യാത്രക്കിടെ കാര്‍ ഇടിച്ചാണ് അദ്ദേഹം മരിച്ചത്. തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് അടുത്ത് വച്ചാണ് സംഭവം. അമിത വേഗതയില്‍ വന്ന കാര്‍ അഭിമന്യുവിന്റെ ബൈക്കില്‍ വന്നിടിക്കുകയായിരുന്നു. രാത്രി പന്ത്രണ്ടു മണിയോടെ ആണ് സംഭവം. സംഭവം നടന്നയുടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തിരിക്കുന്നത്.
മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category