kz´wteJI³
സദാസമയവും സ്മാര്‍ട്ട്ഫോണില്‍ കുത്തിക്കൊണ്ടിരുന്നാല്‍ എന്തുസംഭവിക്കും. ആശയവിനിമയത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഇക്കാലത്ത് സ്മാര്‍ട്ട്ഫോണ്‍ ഒരുപരിധിവരെ ആവശ്യമാണെങ്കിലും അതിന്റെ ഉപയോഗം, പ്രത്യേകിച്ച് കുട്ടികളില്‍ നിയന്ത്രിക്കേണ്ടതാണെന്ന് വ്യക്തമാക്കുകയാണ് ഈ ഗവേഷണം. സദാസമയവും സ്മാര്‍ട്ട് ഫോണില്‍ കളിച്ചുകൊണ്ടിരുന്നാല്‍, കുട്ടികളുടെ തലച്ചോറിന്റെ സ്വാഭാവികമായ വളര്‍ച്ച ഇല്ലാതാകുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
ഒരു ദിവസം ഏഴുമണിക്കൂറോ അതില്‍ക്കൂടുതലോ നേരം സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ വലിപ്പം കുറയുമെന്നാണ് കണ്ടെത്തല്‍. ഇതുവഴി ഓര്‍മശക്തി കുറയാനും ബുദ്ധി കുറയാനും തിരിച്ചറിയല്‍ ശേഷി നഷ്ടപ്പെടാനും ഇടയാക്കും. സാധാരണ ബുദ്ധിവികാസം സംഭവിച്ച കുട്ടികളെപ്പോലെ പെരുമാറാനുള്ള ശേഷിയും ഇത്തരം കുട്ടികള്‍ക്ക് നഷ്ടമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
നാലായിരത്തി അഞ്ഞൂറോളം കുട്ടികളുടെ തലച്ചോര്‍ സ്കാന്‍ ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു ആധികാരികമായ നിഗമനത്തിലെത്തിയത്. ഒമ്പതുമുതല്‍ പത്തുവയസ്സുവരെയുള്ള 11,000 കുട്ടികളെ നിരീക്ഷിച്ച് നടത്തിയ പഠനമാണിത്. കുട്ടികളുടെ മാനസികവും വൈകാരികവുമായ വളര്‍ച്ചയെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് ഗവേഷണം സംഘടിപ്പിച്ചത്. ദിവസം രണ്ടുമണിക്കൂറിലേറെ സ്ക്രീനില്‍ നോക്കിയിരിക്കുന്ന കുട്ടികളുടെ ചിന്താശേഷി കുറയുന്നുണ്ടെന്നും ഭാഷാ പരീക്ഷകളില്‍ അവര്‍ പിന്നോട്ടുപോകുമെന്നും ഗവേഷകര്‍ കണ്ടെത്തി.
പുറത്തുനിന്ന് കിട്ടുന്ന വിവരങ്ങളെ അപഗ്രഥിക്കുന്ന തലച്ചോറിന്റെ ഏറ്റവും പുറത്തെ ആവരണമായ കോര്്ട്ടെക്സിനെയാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം സാരമായി ബാധിക്കുക. ഓര്മ, ചിന്ത, വിവേകം, പ്രതികരണം തുടങ്ങിയ നിര്‍ണായക കാര്യങ്ങള്‍ കോര്‍ട്ടെക്സാണ് നിയന്ത്രിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളും അല്ലാത്തവരും തമ്മില്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധേയമായ അന്തരമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡോ.. ഗയ ഡൗളിങ് പറഞ്ഞു.
എന്നാല്‍, ഈ അന്തരത്തിന്റെ യഥാര്‍ഥ കാരണം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗമാണെന്ന് സ്ഥിരീകരിക്കാന്‍ ഇനിയുമേറെ പഠനം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ നേരം സ്മാര്‍ട്ട്ഫോണ്‍ സ്ക്രീനില്‍ നോക്കിയിരിക്കുന്ന കുട്ടികളുടെ തലച്ചോറില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നുവെന്നത് സത്യമാണെന്ന് അവര്‍ വ്യക്തമാക്കി. അതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിന് കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യമാണെന്നും ഡോ. ഗയ ഡൗളിങ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam