1 GBP = 87.80 INR                       

BREAKING NEWS

കര്‍ഷകര്‍ക്ക് വര്‍ഷംതോറും ഒരേക്കറിന് വെറുതേ കൊടുക്കുന്നത് 8000 രൂപ; സഹായത്തിന് വരുമാന പരിധിയോ ഭൂമി പരിധിയോ ഇല്ല; വിവാഹ ചെലവു മുതല്‍ ചികിത്സക്കു വരെ സര്‍ക്കാര്‍ ധനസഹായം; കുടുംബാധിപത്യമെന്നും രാജഭരണവുമെന്നൊക്കെ വിമര്‍ശനം ഉയരുമ്പോഴും ചന്ദ്രശേഖര റാവു പിടിച്ചു നിന്നത് തമിഴ്നാടിനെ വെല്ലുന്ന സൗജന്യപ്പെരുമഴയിലൂടെ; കോണ്‍ഗ്രസ്- ടിഡിപി സഖ്യത്തെ തറപറ്റിച്ച് വീണ്ടും ടിആര്‍എസ് തെലങ്കാനയില്‍ അധികാരമേല്‍ക്കുമ്പോള്‍ താരമാവുന്നത് ജനങ്ങളുടെ പ്രിയപ്പെട്ട കെസിആര്‍ തന്നെ

Britishmalayali
kz´wteJI³

ഹൈദരാബാദ്: ആറുമാസം കൂടി കാലാവധിയുള്ള നിയമസഭ നേരത്തെ പിരിച്ചുവിട്ട തെരഞ്ഞെടുപ്പ് നടത്തുക. ആത്മവിശ്വാസത്തിന്റെ ഉന്നതിയില്‍നില്‍ക്കുന്ന ഒരു സര്‍ക്കാറിന് മാത്രമേ അങ്ങനെ ചെയ്യാന്‍ കഴിയൂ. തെലങ്കാന രാഷ്ട്ര സമിതി നേതാവായ കെസിആര്‍ എന്ന് ജനം വിളിക്കുന്ന കെ ചന്ദ്രശേഖരറാവു അത്തരമൊരു നീക്കം നടത്തിയപ്പോള്‍ അബദ്ധമെന്ന് വിലയിരുത്തിയവര്‍ ഉണ്ട്. എന്നാല്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറെക്കൊണ്ട് തെലുങ്കുമക്കളുടെ മനസ്സ് തന്റെ കൂടെയാണെന്ന് ഒരിക്കല്‍കൂടി അദ്ദേഹം തെളിയിച്ചു. തെലങ്കാനയിലെ ചിര വൈരികളായ കേണ്‍ഗ്രസും ടിഡിപിയും മറ്റുപാര്‍ട്ടികളെയും ഒപ്പം കൂട്ടി മഹാസഖ്യം രൂപവത്ക്കരിച്ചതോടെ റാവു വിയര്‍ക്കുന്ന എന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടത്. എന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന ജയത്തോടെ ഏവരെയും നിഷ്പ്രഭരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.


തെലങ്കാന രാഷ്ട്രസമിതിയുടെ അധ്യക്ഷനും സ്ഥാപക നേതാവുമാണ് കെ ചന്ദ്രശേഖര്‍ റാവു.തെലങ്കാന മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നു എന്നാരോപിച്ച് 2001ല്ലാണ് തെലുങ്കുദേശത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് അദ്ദേഹം ടി.ആഎ.എസ് രൂപീകരിച്ചത്. ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വഹിക്കവെയായിരുന്നു രാജി. ചന്ദ്രശേഖര്‍ റാവുവിന്‍ൈറയും ടി.ആര്‍.എസ്സിന്റെയും നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. ആ പ്രക്ഷോഭത്തിന്റെ പേരിലാണ് ജനങ്ങള്‍ ഇപ്പോഴും ടിആര്‍എസിനെ സ്‌നേഹിക്കുന്നതും.

പക്ഷേ കരുണാനിധിയെയും ജയലളിതയെയും അമ്പരിപ്പിക്കുന്ന സൗജന്യപ്പെരുമഴയുമായാണ് റാവു ജനപ്രിയനായത്. കര്‍ഷകര്‍ക്ക് വര്‍ഷംതോറും ഒരേക്കറിന് 8000 രൂപയാണ് കെ.സി.ആറിന്റെ സര്‍ക്കാര്‍ സഹായധനമായി നല്‍കുന്നത്. 1.43 കോടി ഏക്കര്‍ കൃഷി ഭൂമിയാണ് തെലങ്കാനയിലുള്ളത്. മൊത്തംകര്‍ഷകര്‍ 58.33 ലക്ഷം വരും. 12,000 കോടി രൂപയാണ് ഒരുവര്‍ഷം ഇതിനായി സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുന്നത്. സഹായംകൊടുക്കുന്നതിന് വരുമാനപരിധിയോ ഭൂമി പരിധിയോ ഇല്ല. കൂടുതല്‍പേരും ഒരേക്കറിനും രണ്ടേക്കറിനുമിടയില്‍ ഭൂമി 10 ഏക്കര്‍ കൈയിലുണ്ടെങ്കില്‍ ഒരുകൊല്ലം 80,000 രൂപയാണ് വെറുതേകിട്ടുക. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇതു പതിനായിരമാക്കുമെന്നാണ് കെ.സി.ആറിന്റെ വാഗ്ദാനം.

ഒരുലക്ഷം രൂപയുടെ കടം എഴുതിത്ത്ത്തള്ളുമെന്നാണ് ടി.ആര്‍.എസ്. പറയുന്നത്. പാവപ്പെട്ട സ്ത്രീകളുടെ കല്യാണത്തിന് 1,00,116 രൂപയാണ് തെലങ്കാന സര്‍ക്കാര്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ 3.6 ലക്ഷംപേര്‍ക്ക് ഈ സഹായം കിട്ടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഗ്രാമങ്ങളില്‍പ്പോലും കാന്‍സര്‍ ചികിത്സയ്ക്കും ഡയാലിസിസിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി.ആര്‍.എസ് വാഗ്ധാനം ചെയ്യുന്നത്.

സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടില്‍ രണ്ടുലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തന്റെ പ്രകടന പത്രിക പുറത്തിറക്കിയത്. സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58-ല്‍നിന്ന് 61 ആക്കി വര്‍ധിപ്പിക്കും, സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി മൂന്നുവര്‍ഷംകൂടി ഉയര്‍ത്തും എന്നിവയാണ് മുഖ്യവാഗ്ദാനങ്ങള്‍. തൊഴിലില്ലായ്മാവേതനമായി പ്രതിമാസം 3016 രൂപ നല്‍കും. എല്ലാ സാമൂഹികസുരക്ഷാ പെന്‍ഷനുകളും പ്രതിമാസം 1000 രൂപയില്‍നിന്ന് 2016 രൂപയാക്കും. വാര്‍ധക്യകാല പെന്‍ഷനുള്ള പ്രായപരിധി 65-ല്‍ നിന്ന് 57 ആക്കും.
വികലാംഗരുടെ പെന്‍ഷന്‍ 3016 രൂപ ആക്കും. ഭവനരഹിതര്‍ക്ക് രണ്ടു കിടപ്പറകളുള്ള വീടുകള്‍ നല്‍കുന്നത് തുടരും. സ്ഥലമുള്ളവര്‍ക്ക് വീടുപണിയാന്‍ അഞ്ചു ലക്ഷംമുതല്‍ ആറുലക്ഷംവരെ രൂപ നല്‍കും. റൈത്തുബന്ധു പദ്ധതിപ്രകാരം കൃഷിച്ചെലവിനായി കര്‍ഷകര്‍ക്ക് ഏക്കറിന് പ്രതിവര്‍ഷം 10,000 രൂപ നല്‍കും. കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്തള്ളും. പിന്നാക്ക സമുദായക്കാര്‍ക്കും വനിതകള്‍ക്കും നിയമ നിര്‍മ്മാണ സഭകളില്‍ 33 ശതമാനം സംവരണത്തിനായി സമ്മര്‍ദം തുടരും. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന സമുദായങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ രൂപവത്കരിക്കും. 12 ശതമാനംവീതം സംവരണം പട്ടിക വര്‍ഗക്കാര്‍ക്കും ന്യൂനപക്ഷക്കാര്‍ക്കും നേടിയെടുക്കാനുള്ള ശ്രമം തുടരും. മുന്നാക്കസമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കുവേണ്ടി പ്രത്യേക പദ്ധതികള്‍ തുടങ്ങും. തെലങ്കാനയിലെ ഓരോ പൗരനും സൗജന്യ പരിപൂര്‍ണാരോഗ്യപരിശോധന നടപ്പാക്കും.

ഇതുകൂടാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പളനിരക്കുകള്‍ ഉചിതരീതിയില്‍ പരിഷ്‌കരിക്കും. പെന്‍ഷന്‍കാര്‍ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപവത്കരിക്കും. ഹൈദരാബാദിനെ ആഗോളനഗരമാക്കും- പ്രകടനപത്രികയില്‍ പറയുന്നു. - ഇത്രയും സൗജന്യങ്ങളുള്ള ഒരു പ്രകടന പത്രിക വേറെയില്ലെന്നാണ് ഇലക്ഷന്‍ റി്‌പ്പോര്‍ട്ട് ചെയ്യാന്‍പോയ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്.

ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള ഒരു വാഗ്ദാനം എന്തിനാണ് ടി.ആര്‍.എസ്. നല്‍കിയതെന്ന് കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി കെ.സി.ആര്‍. പറയുന്നത് അസാധ്യമായി ഒന്നുമില്ലെന്നും തമിഴകത്ത് 69 ശതമാനം സംവരണത്തിന് ഭരണഘടനാ സംരക്ഷണം കിട്ടിയിട്ടുണ്ടെങ്കില്‍ തങ്ങളും അത് നേടിയെടുക്കുമെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരില്‍ ടി.ആര്‍.എസിന് നിര്‍ണായക പങ്കാളിത്തമുണ്ടായാല്‍ ഈ ലക്ഷ്യം വിദൂരമല്ലെന്നും അദ്ദേഹം പറയുന്നു.അതസമയം കെ സി ആറിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കുമതെിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കെ സി ആര്‍ ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നത്. മകനെ അടുത്ത മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന കെസിആറിന്റെ നിലപാടും വിമര്‍ശന വിധേയമായി.
വീണ്ടും അധികാരത്തിലേറിയതോടെ ദേശീയ തലത്തിലും റാവു താരമായിട്ടുണ്ട്. നേരത്തെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വേണ്ടി ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നതിന് വേണ്ടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു. തങ്ങളുടെ പാര്‍ട്ടി മറ്റാരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ കെസി ചന്ദ്രശേഖര റാവു തങ്ങള്‍ ജനങ്ങളുമായി മാത്രമേ സഖ്യത്തിനുള്ളൂവെന്നാണ് പറഞ്ഞത്. ബിജെപിയുമായി മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് റാവുവിനുനേരെ നേരത്തെ ്ഉയര്‍ന്ന ആരോപണമാണ്. ഉവൈസിയുടെ മജ്‌ലിസെ പാര്‍ട്ടിയുടെ സഖ്യം ഒഴിവാക്കിയാല്‍ ടിആര്‍എസിനെ പിന്തുണക്കാമെന്ന ബിജെപിയുടെ വാഗ്ധാനവും റാവു തള്ളിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category