1 GBP = 91.10 INR                       

BREAKING NEWS

സച്ചിന്‍ പൈലറ്റ് മുതല്‍ വി ടി ബല്‍റാം വരെയുള്ളവരെ വിശ്വാസത്തിലെടുത്ത് നേതൃത്വം ഏല്‍പ്പിക്കുക; ശശി തരൂര്‍മാരെയും ജയറാം രമേശന്മാരെയും ഒപ്പം നിര്‍ത്തുക; ചിദംബരംമാരെയും വയലാര്‍ രവിമാരെയും കണ്ടം വഴി ഓടിക്കുക: മോദി വിരുദ്ധ തരംഗം മുതലെടുത്ത് അധികാരത്തില്‍ തിരിച്ചുവരാന്‍ രാഹുല്‍ ഗാന്ധി ചെയ്യേണ്ടവ

Britishmalayali
kz´wteJI³

തി സമ്പന്നര്‍ക്ക് വേണ്ടി നിയമങ്ങളുണ്ടാക്കിയും നയങ്ങള്‍ മാറ്റിയും പാവപ്പെട്ടവിന്റെ നടുവോടിച്ച മോദി സര്‍ക്കാരില്‍ നിന്നും ഒരു മോചനം ഇന്ത്യ ആഗ്രഹിക്കുകയാണ്. അതു തന്നെയാണ് ഇന്നലെ പുറത്ത് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു മാറ്റത്തിന് വേണ്ടി ഇന്ത്യന്‍ ജനത ആഗ്രഹിക്കുമ്പോഴും അവരെ വേട്ടയാടാന്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് തൊട്ട് മുന്‍പുള്ള 10 വര്‍ഷത്തെ കോണ്‍ഗ്രസിലെ ഭരണത്തിലെ ഓര്‍മ്മകളുണ്ട്. മുന്മോഹന്‍ ഒരു സ്വാത്തികനായ പ്രധാനമന്ത്രിയായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച പല മന്ത്രിമാരും തീവെട്ടിക്കൊള്ളക്കാരും രാജ്യ ദ്രോഹികളുമായിരുന്നു.

ഇന്ത്യയുടെ സമ്പത്തിന്റെ സുരക്ഷയേല്‍പ്പിച്ചിരുന്ന പി. ചിദംബരം മാത്രം മതി ഏത് സാധാരണക്കാരനേയും ഭയപ്പെടുത്താന്‍. ചിദംബരത്തിന്റെ മകന്‍ 128 രാജ്യങ്ങളിലാണ് അച്ഛന്‍ മന്ത്രിയായിരുന്നപ്പോള്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ഒക്കെയും അഴിമതിയുടെ കറപുരണ്ട കരങ്ങളില്‍ നിന്നും ഉണ്ടായതാണ് എന്നതിന് ചരിത്രം സാക്ഷി. മന്മോഹനെപോലെ സ്വാത്തികനായ ഒരു പ്രധാനമന്ത്രിയെ നിഷേധിച്ചുകൊണ്ട് മോദിക്ക് ഇന്ത്യന്‍ ജനത അവസരം നല്‍കിയതും ഈ ഓര്‍മ്മകള്‍ കൊണ്ടായിരുന്നു. എന്നാല്‍ പാവപ്പെട്ടവന്റെയും കര്‍ഷകന്റെയും കര്‍ഷക തൊഴിലാളിയുടേയും കാര്യം ആലോചിക്കുക പോലും ചെയ്യാതെ മതം വിറ്റും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കിയും മോദി സര്‍ക്കാര്‍ നാലര കൊല്ലം കൊണ്ട് എല്ലാ പ്രതീക്ഷയും അസ്ഥാനത്താക്കി.

പാവപ്പെട്ട കൃഷിക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി ഇന്നലെ അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍ന്നടിയുമ്പോള്‍ അതില്‍ മൂന്നിടത്തും ബിജെപി ദീര്‍ഘകാലം ഭരിച്ചിരുന്ന നാടുകളാണ് എന്ന് ഓര്‍ക്കുമ്പോള്‍ മോദിഭരണം അസ്തമിച്ചു എന്നും ഇനി രാഹുലിന്റെ യുഗമാണ് എന്നും പറയുക എളുപ്പമാണ്. കണക്കുകള്‍ എടുത്ത് പരിശോധിച്ച് അത്തരം ചില അവകാശവാദങ്ങള്‍ നമുക്ക് നടത്തുകയും ചെയ്യാം. എന്തുകൊണ്ടാണ് ഈ അഞ്ചു സംസ്ഥാനങ്ങളില്‍ ഇത്രയെങ്കിലും വിജയം കൈവരിക്കാന്‍ സാധിച്ചത് എന്ന് വിമര്‍ശന ബുദ്ധിയോടു കൂടി കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ആലോചിക്കേണ്ടതുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന പാഠം പ്രായോഗികമാക്കാനുള്ള ഇച്ഛാശക്തി കൂടി ഉണ്ടായാലേ ഫലം ലഭിക്കൂ. ഒട്ടേറെ നേതാക്കന്മാര്‍ ഉണ്ടായിരുന്നെങ്കിലും ജ്യോതിരാദിത്യ സിന്‍ഹെയും സച്ചിന്‍ പൈലറ്റുമായിരുന്നു മധ്യപ്രദേശിലും രാജസ്ഥാനിലും നിര്‍ണായകമായ പങ്കുവഹിച്ചതെന്ന് മറക്കരുത്.

വിദേശ രാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭ്യാസം നടത്തുകയും അപ്പനപ്പൂപ്പന്മാര്‍ ഉണ്ടാക്കിയ സ്വത്ത് ആവശ്യത്തില്‍ അധികം ഉള്ളതുകൊണ്ട് സ്വത്തുണ്ടാക്കാന്‍ ആഗ്രഹിക്കാതിരിക്കുകതയും ചെയ്യുന്നു എന്നുള്ളതാണ് ഇവരുടെ പ്രധാനപ്പെട്ട യോഗ്യത. മാത്രമല്ല അവര്‍ ചെറുപ്പക്കാരാണ്. അവരുടെ മനസിലും ശരീരത്തിലും ഒഴുകുന്നത് ചെറുപ്പത്തിന്റെ ആവേശം തന്നെയാണ്.

സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്ത് ഉള്ള സ്വത്തുകൂടി വിറ്റുമുടിച്ച നമ്മുടെ അപ്പനപ്പൂപ്പന്മാരുണ്ടാക്കിയ പാരമ്പര്യം നമ്മളായിട്ട് നശിപ്പിക്കുന്നു എന്ന വിലാപം മാറിയത് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടാണ്. നിസ്വാര്‍ത്ഥരായ സാമൂഹിക പ്രവര്‍ത്തകരുടെ ഒന്നാം തലമുറയില്‍ നിന്നും നമ്മളിപ്പോള്‍ കാണുന്ന മുതിര്‍ന്ന നേതാക്കളുടെ രണ്ടാം തലമുറയിലേക്ക് വന്നപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും അഹങ്കാരവും മുഖമുദ്രയായി.

എന്നാല്‍ അവര്‍ ആവശ്യത്തിലധികം പണമുണ്ടാക്കുകയും കട്ടു മുടിക്കുകയും നാടു മുടിക്കുകയും ചെയ്തപ്പോള്‍ അതൊക്കെ കണ്ടും കേട്ടും വളര്‍ന്ന അവരുടെ മക്കളുടെ കാലം മൂന്നാം തലമുറയുടെ കാലം നാട് നന്നാക്കണം എന്ന ചിന്തയുള്ളവരുടേതായി മാറുന്നു. അവരൊക്കെ വിദേശത്ത് പഠിക്കുകയും വിദേശത്ത് നിന്നുള്ള അനുഭവങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത മഹാന്മാരായി മാറുന്നു. അതുകൊണ്ട് തന്നെ അവര്‍ പണമാഗ്രഹിക്കുന്നില്ല. പ്രത്യുതാ മാതൃരാജ്യം നന്നാകണമെന്ന് ആഗ്രഹിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category