1 GBP = 90.60 INR                       

BREAKING NEWS

അച്ഛനെക്കാള്‍ മുതിര്‍ന്ന അര്‍ജ്ജുന്‍ സച്ചിന്റെ കൈപിടിച്ചെത്തിയപ്പോള്‍ കഴുത്തില്‍ നിറയെ വജ്രങ്ങള്‍ ധരിച്ച് ആരാധ്യയുടെയും അഭിഷേകിന്റെയും കൈപിടിച്ച് ഐശ്വര്യ റായി എത്തി; വിരുന്നുകാര്‍ക്കൊപ്പം കളം നിറഞ്ഞ് പ്രണബ് മുഖര്‍ജി മുതലുള്ള നേതാക്കള്‍; അംബാനിയുടെ മകളുടെ വിവാഹത്തിന് ഹിലാരി ക്ലിന്റണ്‍ മുതല്‍ ബിയോണ്‍സ് വരെ വേറൊരു വശത്ത്; ലോകത്തെ ഏറ്റവും ചെലവേറിയ കല്യാണമായി ഇഷയുടെ വിവാഹം മാറിയതിങ്ങനെ

Britishmalayali
kz´wteJI³

ഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിന്റെ ശ്രദ്ധ ഈ വിവാഹച്ചടങ്ങിലേക്കായിരുന്നു. ഇന്ത്യയിലേറ്റവും ധനാഢ്യനായ വ്യവസായി മുകേഷ് അംബാനിയുടെ മകള്‍ ഇഷയും ബാല്യകാല സുഹൃത്തും കോടീശ്വരനുമായ ആനന്ദ് പിരമാളും തമ്മിലുള്ള വിവാഹം. നാലുനാള്‍ രാജസ്ഥാനിലെ ഉദയ്പ്പുരില്‍ നടന്ന വിവാഹ പൂര്‍വ ആഘോഷങ്ങള്‍ക്കുശേഷം, തന്റെ 27-നില ബംഗ്ലാവായ ആന്റിലയില്‍ ഒരുക്കിയ അത്യാഡംബര ചടങ്ങില്‍ മുകേഷ് മകളുടെ കൈകള്‍ ആനന്ദിന്റെ കൈകളില്‍ ഭദ്രമായിവെച്ചുകൊടുത്തു.

700 കോടി രൂപയിലേറെ രൂപ ചെലവിട്ടാണ് വിവാഹം നടന്നതെന്നാണ് ബ്ലൂംബര്‍ഗ് വിലയിരുത്തുന്നത്. വിവാഹത്തിനെത്തിയ അതിഥികളുടെ നിരതന്നെ അതെത്രത്തോളം വിലപിടിച്ച ചടങ്ങായിരുന്നുവെന്ന് വ്യക്തമാക്കുന്നു. മുന്‍ യു.എസ്. പ്രഥമവനിത ഹിലരി ക്ലിന്റണ്‍ മുതല്‍ ബോളിവുഡിലെ ഇന്നത്തെ സൂപ്പര്‍ത്താരങ്ങള്‍വരെ അംബാനിയുടെ വീട്ടിലേക്കെത്തി. ആഗോള പ്രശസ്തയായ പോപ് ഗായിക ബിയോണ്‍സിന്റെ മാസ്മരിക പ്രകടനവും വിവാഹ പൂര്‍വ ആഘോഷങ്ങളെ ത്രസിപ്പിക്കുന്നതാക്കി മാറ്റിയിരുന്നു.

ഹോളിവുഡിലെയോ ബോളിവുഡിലെയോ ഒരു താരനിശയെ അനുസ്മരിപ്പിക്കുന്നതായിരുന്നു വിവാഹവേദിയിലെ കാഴ്ചകള്‍. അടടുത്തിടെ വിവാഹം കഴിച്ച പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും നേരത്തേതന്നെ എത്തി. ഇഷയുടെ അടുത്ത സുഹൃത്തുകൂടിയാണ് പ്രിയങ്ക. കഴിഞ്ഞയാഴ്ച പ്രിയങ്ക വിവാഹിതയായപ്പോള്‍, വിവാഹവേദിയില്‍ വധുവിന്റെ തോഴിമാരിലൊരാളായി നിന്നത് ഇഷ അംബാനിയായിരുന്നു. മോഡല്‍ നതാലിയ വോദിനോവ, മുന്‍ യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഐശ്വര്യ റായി, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു തുടങ്ങിയവരും വിവാഹത്തിനെത്തി.

ഹിലാരി ക്ലിന്റണും അവരുടെ അടുത്ത സഹായിയായ ഹ്യൂമ അബേഡിനും ആന്റിലയിലാണ് താമസിച്ചത്. ഇന്ത്യന്‍ രീതിയിലുള്ള വസ്്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ചടങ്ങിനെത്തിയത്. കഴുത്തില്‍ നിറയെ വജ്രാഭരണങ്ങള്‍ അണിഞ്ഞ് ചുവന്ന പട്ടുസാരിയുടുത്ത് മകള്‍ ആരാധ്യക്കും ഭര്‍ത്താവ് അഭിഷേക് ബച്ചനുമൊപ്പമാണ് ഐശ്വര്യ വന്നത്. മകന്‍ അര്‍ജുനും ഭാര്യ അഞ്ജലിക്കുമൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും അതിഥികളുടെ പട്ടികയെ സമ്പന്നമാക്കാനെത്തി. തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം രജനീകാത് ഭാര്യ ലതയ്‌ക്കൊപ്പമാണ് ചടങ്ങിനെത്തിയത്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, കരിഷ്മ കപൂര്‍, വരുണ്‍ ധവാന്‍, കിയാര അലിയാദ്‌വാനി തുടങ്ങി പ്രശസ്തരുടെ നീണ്ടനിരയാണ് വിവാഹത്തിനെത്തിയത്.

വിവാഹത്തിനു മുന്നോടിയായി ആന്റിലയിലേക്കുള്ള തെരുവുകളൊക്കെ പൂക്കള്‍കൊണ്ടും ലൈറ്റുകള്‍കൊണ്ടും അലങ്കരിച്ചിരുന്നു. വിവാഹത്തിനെത്തുന്ന സൂപ്പര്‍ത്താരങ്ങളെക്കാണാന്‍ വലിയ ജനക്കൂട്ടവും റോഡിനിരുപുറവും നിരന്നു. കുതിരപ്പുറത്തേറിയാണ് ആനന്ദ് പിരമാള്‍ ആന്റിലയിലേക്കെത്തിയത്. വിവാഹഘോഷയാത്ര കാണാനും നൂറുകണക്കിന് ജനങ്ങളാണ് ആന്റിലയ്ക്ക് പുറത്ത് തടിച്ചുകൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category