1 GBP = 91.00 INR                       

BREAKING NEWS

കോടികള്‍ വിലമതിക്കുന്ന ലണ്ടനിലെ ആഡംബരവീടിന്റെ ചുറ്റും ജയിലിന്റെ പ്രതീതി തോന്നിക്കുന്ന ആറടി ഉയരമുള്ള കൂറ്റന്‍ ഇരുമ്പ് മതില്‍ തീര്‍ത്തു; ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെതിരേ പരാതിയുമായി അയല്‍ക്കാര്‍; പ്ലാനിങ് പെര്‍മിഷന്‍ വാങ്ങാതെ കെട്ടിയ ചുറ്റുവേലി പൊളിക്കേണ്ടി വന്നേക്കും

Britishmalayali
kz´wteJI³

അകത്തു നടക്കുന്നതൊന്നും പുറത്തറിയാതിരിക്കുന്നതിന് ജയിലിനുചുറ്റും തീര്‍ക്കുന്നതുപോലുള്ള കൂറ്റല്‍ ഇരുമ്പുമതില്‍ തീര്‍ത്ത ദുബായ് ഭരണാധികാരിക്കെതിരേ ബ്രിട്ടനിലെ അയല്‍വാസികള്‍. സറേയിലെ ലോങ്‌ക്രോസ് എസ്‌റ്റേറ്റിലുള്ള കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിന് ചുറ്റുമാണ് ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂം വേലികെട്ടിയത്. എന്നാല്‍, നഗരാസൂത്രണ വിഭാഗത്തോട് അനുമതി വാങ്ങാതെയും പ്രദേശത്തിന്റെ ഘടനയ്ക്ക് ചേരാത്ത വിധത്തിലും കെട്ടിയ മതില്‍ പൊളിക്കേണ്ടിവരുമെന്നാണ് സൂചന.

തുറന്നുകിടന്നിരുന്ന പ്രദേശത്താണ് ഇപ്പോള്‍ ഷെയ്ഖിന്റെ കൂറ്റല്‍ മതില്‍ ഉയര്‍ന്നുവന്നത്. ഇത് ചോബാം കോമണ്‍ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കൗണ്‍സിലിന്റെ അനുമതി വാങ്ങാതെ എങ്ങനെയാണ് ഇത്രയും വലിയൊരു മതില്‍ നിര്‍മിക്കാനായതെന്നും അവര്‍ ചോദിക്കുന്നു. പരിസ്ഥിതിക്ക് ഏറെ വിഘാതമുണ്ടാക്കുന്ന മതില്‍ പൊളിച്ചുമാറ്റുകയോ ഷെയ്ഖ് മുഹമ്മദ് ആവശ്യമായ അനുമതി വാങ്ങുകയോ വേണമെന്നാണ് അവരുടെ ആവശ്യം. ഇതേക്കുറിച്ച് റണ്ണിമേഡ് ബോറോ കൗണ്‍സില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

സറേയില്‍ ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള വലിയ ഭൂമിയുടെ ഒരുഭാഗം മാത്രമാണ് ലോങ്‌ക്രോസ് എസ്‌റ്റേറ്റ്. ഇതിനുചുറ്റുമാണ് മതില്‍ കെട്ടിയത്. മുമ്പ് പൊക്കം കുറഞ്ഞ, തടിക്കഷ്ണങ്ങള്‍കൊണ്ട് തീര്‍ത്ത വേലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചിലയിടത്ത് അതുപോലും ഉണ്ടായിരുന്നില്ല. ഭൂവുടമകള്‍ക്ക് അവരുടെ വസ്തുവിന് ചുറ്റും വേലികെട്ടാന്‍ അനുമതി ലഭിക്കാറുണ്ടെങ്കിലും, ഷെയ്ഖ് മുഹമ്മദിന്റെ ഭൂമി ആര്‍ട്ടിക്കിള്‍ 4-ല്‍ വരുന്നതിനാല്‍ ചെറിയ മാറ്റം വരുത്തുന്നതിനുപോലും അനുമതി തേടേണ്ടതുണ്ട്.

കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാവല്‍ക്കാരും സി.സി.ടി.വി. ക്യാമറകളുമൊക്കെയുണ്ട്. എന്നാല്‍, ഷെയ്ഖിന്റെ മകള്‍ ഷെയ്ഖ ഷംസ അല്‍ മക്തൂം ഈ സുരക്ഷകളൊക്കെ മറികടന്ന് 2000-ല്‍ ചോബാം കോമണിലേക്ക് ഓടിപ്പോയ സംഭവമുണ്ടായി. അന്ന് 19 വയസ്സുമാത്രമുണ്ടായിരുന്ന ഷംസയെ പിന്നീടാരും കണ്ടിട്ടില്ല. എന്നാല്‍, ആഴ്ചകള്‍ക്കുശേഷം ഇവരെ കേംബ്രിഡ്ജില്‍നിന്ന് കണ്ടെത്തിയെന്നും ഷെയ്ഖ് മുഹമ്മദിന്റെ ആളുകള്‍ അവരെ ദുബായിലേക്ക് കടത്തിയെന്നും ആരോപിക്കപ്പെട്ടിരുന്നു.

ഷംസയെ ദുബായിലെ സബീല്‍ കൊട്ടാരത്തില്‍ മയക്കുമരുന്ന് കൊടുത്ത് തടവിലാക്കിയിരിക്കുകയാണെന്ന ആരോപണം അവരുടെ ഇളയ സഹോദരി ഷെയ്ഖ ലത്തിഫ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉന്നയിച്ചിരുന്നു. ഷംസ ഇപ്പോള്‍ ഒരു പ്രേതത്തെപ്പോലെയായെന്നും ലത്തീഫ ആരോപിച്ചു. കൊട്ടാരത്തില്‍നിന്ന് രക്ഷപ്പെട്ട് ഗോവയിലെത്തിയ ലത്തീഫ അവിടെനിന്ന് ദുബായിലെ മനുഷ്യാവകാശ സംഘടനയ്ക്ക് അയച്ച വീഡിയോയിലായിരുന്നു ഈ ആരോപണങ്ങള്‍.

ഗോവയിലെത്തിയ ലത്തീഫയെയും സഹായിയെയും ഇന്ത്യന്‍ നാവികസേനയുടെ സഹായത്തോടെ യു.എ.ഇ. നാവിക സേന പിടികൂടിയെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍. അതിനുശേഷം അവരെക്കുറിച്ചും ആരും പുറത്ത് കേട്ടിട്ടില്ല. ലത്തീഫ സുരക്ഷയിതയായി ദുബായിലുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category