1 GBP = 88.00 INR                       

BREAKING NEWS

എന്റമ്മോ എന്തൊരു ഗ്ലാമര്‍! അംബാനിയുടെ മകളുടെ ആദ്യ പോര്‍ട്രെയിറ്റ് ചിത്രം പുറത്ത് വിട്ടപ്പോള്‍ കണ്ണെടുക്കാതെ ഫാഷന്‍ ലോകം; ഇഷ അംബാനിയുടെ കല്യാണത്തിനെത്തിയ സൊസൈറ്റി ലേഡികളുടെയും താരനിരയുടെയും ഫാഷന്‍ ലോകമെമ്പാടും ചൂടന്‍ ചര്‍ച്ച

Britishmalayali
kz´wteJI³

ന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ പുത്രി ഇഷ അംബാനിയും(27) കോടീശ്വര പുത്രനായ ആനന്ദ് പിരമാലും (33) തമ്മില്‍ നടന്ന വിവാഹത്തിന്റെയും ആദ്യ ഫോട്ടോകള്‍ പുറത്ത് വന്നു.  ഇവരുടെ ആദ്യത്തെ പോര്‍ട്രെയിറ്റ് ചിത്രത്തിലേക്ക് നോക്കി ഫാഷന്‍ലോകം അതിശയത്തോടെ കണ്ണും മിഴിച്ചിരിപ്പാണ്. ഇതിലെ ഇഷയുടെ ഗ്ലാമറാണ് ഏവരെയും അതിശയിപ്പിച്ചിരിക്കുന്നത്. ചടങ്ങിന് അതിഥികളായെത്തിയ സൊസൈറ്റി ലേഡികളുടെയും താരനിരയുടെയും ഫാഷനുകളും ലോകം എമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇഷ അംബാനിയുടെ കല്യാണവിശേഷങ്ങള്‍ ഫാഷന്‍ ലോകത്തെ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്. 

മുംബൈയില്‍ ഇഷയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 27 നിലകളുള്ള മന്ദിരത്തില്‍ വച്ചായിരുന്നു ഈ  അസാധാരണ വിവാഹം അരങ്ങേറിയത്.  മുകേഷ് അംബാനി ആതിഥേയത്വം വഹിച്ച വിവാഹത്തിനായി ചെലവായിരിക്കുന്നത് 100 മില്യണ്‍ ഡോളറാണ്.  മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ ഹില്ലാരി ക്ലിന്റന്‍, അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോനാസ്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികളായിരുന്നു വിവാഹത്തിനെത്തിയത്.

തന്റെ അമ്മയുടെ വിവാഹ സാരി ദുപ്പട്ടയെന്ന നിലയില്‍ ധരിച്ച  ഇഷയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ബോവണ്‍സില്‍ നിന്നുള്ള പ്രൈവറ്റ് കണ്‍സേര്‍ട്ട് അടക്കമുള്ള ആഡംബര ചടങ്ങുകള്‍ വിവാഹത്തിനോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. 41.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി തന്റെ സ്റ്റാറ്റസിന് യോജിക്കുന്ന വിധത്തില്‍ തന്നെയാണ് ഈ വിവാഹം നടത്തിയിരിക്കുന്നത്. മോഡല്‍ നതാലിയ വോഡിയാനോവ, ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കരീന കപൂര്‍ കരിഷ്മ കപൂര്‍, സോനം കപൂര്‍, വിദ്യബാലന്‍ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ റോയ് കപൂര്‍, മാധുരി ദീക്ഷിത്, ഭര്‍ത്താവ ശ്രീരാംമാധവ്, റണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍ തുടങ്ങിയവരും  അതിഥികളായെത്തിയിരുന്നു. ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയും ചടങ്ങിനു മാറ്റ് കൂട്ടാനെത്തിയിരുന്നു.

വരനായ ആനന്ദ് പിരമാലിന്റെ കുടുംബത്തെ ഇഷയുടെ സഹോദരന്‍മാര്‍ കുതിരപ്പുറത്തേറിയായിരുന്നു കാത്തിരുന്നത്. വിവാഹച്ചടങ്ങിനിടെ ഇത് സംബന്ധിച്ച ഫോട്ടോകള്‍ സ്വന്തം നിലയില്‍ ഷെയര്‍ ചെയ്യരുതെന്ന് ആനന്ദ് അതിഥികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നോ ഫോണ്‍ പോളിസി ദമ്പതികള്‍ ചടങ്ങില്‍ നിഷ്‌കര്‍ച്ചിരുന്നുവെങ്കിലും ചടങ്ങിന്റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും വീഡിയോകളും വിവിധ സോഷ്യല്‍ മീഡിയകളില്‍ പലരും ഷെയര്‍ ചെയ്തിരുന്നു. വരന്റെയും വധുവിന്റെയും കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി അടുത്ത് പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന്റെയും തുടര്‍ന്ന് നടന്ന ചടങ്ങുകളുടെയും വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് വിദേശ പത്രങ്ങളടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category