1 GBP = 87.80 INR                       

BREAKING NEWS

ഒരു ദിവസത്തെ ഹര്‍ത്താലില്‍ മാത്രം കേരളത്തിന്റെ നഷ്ടം 1500 കോടി രൂപ; ഹര്‍ത്താലുകള്‍ കേരളത്തെ നശിപ്പിക്കുന്നത് കണ്ടു നിന്ന് പൊതുജനങ്ങളും; ജനങ്ങള്‍ ഒരുമിച്ചു നിന്ന് ഹര്‍ത്താലുകളെ ചെറുക്കേണ്ടത് അനിവാര്യമാകുമ്പോള്‍

Britishmalayali
റോയ് സ്റ്റീഫന്‍

കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന ഹര്‍ത്താലുകള്‍ ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കില്‍ കേരളം വര്‍ഷങ്ങള്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുമെന്നു ഹര്‍ത്താല്‍ അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കും വളരെ അറിവുള്ള കാര്യമെങ്കിലും കക്ഷി രാഷ്ട്രീയ നിലപാടുകള്‍ക്കുപരി സാമാന്യ മര്യാദയില്ലാതെ കോടതിവിധികള്‍ വെറും പാഴ്‌വാക്കുകള്‍ മാത്രമാണെന്ന് സ്ഥാപിച്ചുകൊണ്ടും സാമൂഹിക വിരുദ്ധര്‍ ഇപ്പോഴും പൊതുജനങ്ങളെ നിരന്തരം ശിക്ഷിച്ചു കൊണ്ടിരിക്കുന്നു. ഒരു ദിവസത്തെ ഹര്‍ത്താലില്‍ മാത്രം കേരളത്തിന്റെ നഷ്ടം ഏകദേശം 1500 കോടി രൂപയാണെന്നും പിന്നീട് വരും ദിനങ്ങളില്‍ വീണ്ടും നഷ്ടങ്ങള്‍ സംഭവിക്കുന്നതല്ലാതെ തിരികെ ഒന്നും പിടിക്കുവാന്‍ സാധിക്കുന്നില്ല എന്നും എല്ലാം മനസിലാകുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ കേരളത്തെ വീണ്ടും നശിപ്പിച്ചുകൊണ്ടിരിക്കുന്നത് കണ്ടു നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട പൊതുജനങ്ങളും.

ഓരോ പൗരന്റെയും മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുവാന്‍ മറ്റൊരാള്‍ക്കും സാധ്യമല്ലായെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെങ്കിലും ബഹുമാനപ്പെട്ട കോടതിയും ഇതേ കാര്യം തന്നെ പലതവണ ആവര്‍ത്തിച്ച് അടിവരയിട്ടു ഓര്‍മ്മപ്പെടുത്തുന്നുണ്ടെങ്കിലും ഹര്‍ത്താലിന്റെ പേരില്‍ അരങ്ങേറുന്ന ഈ മനുഷ്യാവകാശ ലംഘനങ്ങളും അക്രമങ്ങളും നിറുത്തിക്കുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറാവുന്നില്ല എന്നതു തന്നെയാണ് വീണ്ടും വീണ്ടും ഹര്‍ത്താലുകള്‍ വിജയിക്കുന്നത്. ഓരോ പ്രാവശ്യവും തോല്‍ക്കുന്നത് പാവപ്പെട്ട പൊതു ജനമാണന്നു ഇപ്പറയുന്ന പൊതുജനം പോലും മനസിലാക്കുന്നില്ല.

ജനാധിപത്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അധികാരമുണ്ട്. പ്രത്യേകിച്ചും സാമൂഹിക ശ്രദ്ധ ആവശ്യമായ വിഷയങ്ങളില്‍. പക്ഷെ അത് മറ്റു വ്യക്തികളുടെ മൗലികാവകാശം ലംഘിച്ചു കൊണ്ടല്ലായിരിക്കണം. ഹര്‍ത്താലുകളുടെ പേരില്‍ ഏതെങ്കിലും തരത്തില്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ അത് ഹര്‍ത്താലുകാരില്‍ നിന്നും ഈടാക്കുന്ന നിയമം പ്രാബല്യത്തിലുണ്ടെങ്കിലും പ്രവര്‍ത്തികമായി ഉപയോഗിക്കാത്തതും ഹര്‍ത്താല്‍ അനുകൂലികള്‍ക്കു പ്രോത്സാഹനവും പ്രചോദനവുമായി മാറുന്നു.

പ്രധാനമന്ത്രി മോദിജി 24 മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി മലയാളികളുടെ ജീവിതം ഹര്‍ത്താലിന്റെ പേരില്‍ തകര്‍ത്തു കൊണ്ടിരിക്കുന്നത് അറിയുന്നില്ലായെന്നു വിശ്വസിക്കുവാന്‍ പ്രയാസമാണ്. ശബരിമല മലയാളികള്‍ക്ക് ഇപ്പോള്‍ ഒരു പ്രശ്‌നമാണെന്ന് തോന്നുന്നില്ല. പക്ഷെ ആ പേരില്‍ നിരന്തരം ശല്യം ചെയ്യുന്നത് മലയാളികള്‍ക്ക് ഒരു പ്രശ്‌നം തന്നെയാണ് ജാതിമതചിന്തകള്‍ക്കുപരി സാധാരണ മലയാളി സാമൂഹിക ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. ജാതിയും മതവും ഓരോ വ്യക്തികളുടെയും സ്വകാര്യതയാണെന്നു നൂറു ശതമാനം സാക്ഷരത നേടിയ മലയാളിക്കറിയാം. ഇത്രയും പ്രബുദ്ധരായ മലയാളിയെ ആ പേരുപറഞ്ഞു ഭിന്നിപ്പിക്കാമെന്ന് ആരെങ്കിലും വാക്കു തന്നിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റുപറ്റി. മലയാളിക്ക് ആചാരാനുഷ്ടാനങ്ങള്‍ വലുതാണ്. പക്ഷെ അതിലും വലുതാണ് ജീവിതവും ഉയര്‍ന്ന ജീവിത നിലവാരവും. അതിനുവേണ്ടി തല്‍ക്കാലം ജാതിമത ചിന്തകളെ ത്യജിക്കുവാന്‍ തയ്യാറുമാണ്.

വടക്കേ ഇന്ത്യയില്‍ ഇന്നും പല വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും വിദ്യാഭ്യാസം കിട്ടാക്കനിയാണ്. അതോടൊപ്പം യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. എന്നിട്ടുകൂടി ജാതിമത രാഷ്ട്രീയം വിജയിക്കുന്നില്ലാ എന്നാണ് ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. സാക്ഷരത വളരെ കുറവായ സംസ്ഥാനങ്ങളില്‍ പോലും ഫലപ്രദമാകാത്ത ഈ ജാതിരാഷ്ട്രീയ കപടത പൂര്‍ണ സാക്ഷരത നേടിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരിക്കലും ചിലവാകില്ല. രാഷ്ട്രീയം രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിന് അല്ലെങ്കില്‍ പുരോഗതിയ്ക്ക് ഉപകരിക്കുന്നതിനുപകരം വ്യക്തികളുടെ വളര്‍ച്ചയ്ക്കും  പുനര്‍നിര്‍മാണത്തിനും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് സാധാരണ ജനങ്ങള്‍ക്ക് മനസിലായിക്കൊണ്ടിരിക്കുകയാണ.് ജാതിരാഷ്ട്രീയത്തിനുപരി മറ്റു ലോകരാഷ്ട്രങ്ങളോട് കിടപിടിക്കുവാന്‍ പോരുന്ന ഓരോ സാധാരണക്കാരന്റെയും വികസനത്തിനുതകുന്ന രാഷ്ട്രീയം മാത്രമാണ് കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കുകയുള്ളൂ. ഇരുമുടിക്കെട്ട് ശ്രീ അയ്യപ്പനുള്ള നേര്‍ച്ച കാഴ്ചകള്‍ മാത്രമാണ്. അതും ഓരോ വിശ്വാസിയുടെയും ഉള്ളിന്റെ ഉള്ളിലുള്ള ആചാരാനുഷ്ടാനങ്ങളും കൂടിയാണ്. അതിനെ വീണ്ടും വീണ്ടും രാഷ്ട്രീയവത്കരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളും. ഏതായാലും ശബരിമല വിഷയത്തില്‍ വീണ്ടും വീണ്ടും ഹര്‍ത്താല്‍ സംഘടിപ്പിച്ചു പൊതുജനങ്ങള്‍ക്കു മുമ്പില്‍ അപഹാസ്യരാവുന്നത് നിങ്ങള്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ്.

ഒരു ഇരുപതു മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് വെസ്റ്റ് ബംഗാള്‍ അടങ്ങുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യകിച്ചും ഇടതു പാര്‍ട്ടികള്‍ വെസ്റ്റ് ബംഗാള്‍ ഭരിച്ചിരുന്ന കാലയളവില്‍ ഈ ഹര്‍ത്താലൊരു സ്ഥിരം പല്ലവിയായിരുന്നു. അതും ദിവസങ്ങളും ആഴ്ചകളും നീളുന്ന ഹര്‍ത്താലുകള്‍. അതുകൊണ്ടുതന്നെ ഈ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്നും ബഹുദൂരം പുറകിലാണ്. ഭാരതത്തിലെ വെസ്റ്റ് ബംഗാള്‍ അടങ്ങുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശ് എന്ന രാജ്യവും തമ്മില്‍ തുലനം ചെയ്യുബോള്‍ പല വികസിത മേഖലകളിലും വളരെ അന്തരം കാണുവാന്‍ സാധിക്കും ഭാരതത്തിന് സ്വാതന്ത്ര്യം ലെഭിക്കുന്നതിനുമുമ്പ് ലോകത്തിലെ പകുതിയിലധികം ചണ വ്യവസായവും നടത്തിയിരുന്നത് ഈ അവിഭജിത ബംഗാള്‍ മേഖലയായിരുന്നു. എന്നാല്‍ വിഭജനത്തിലൂടെ അതു നഷ്ടമായി. പിന്നീട് 1977 ഇടതുകക്ഷികളുടെ ഭരണം തുടങ്ങി പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ബംഗാള്‍ മേഖലയില്‍ നിന്നുള്ള ഭാരതത്തിന്റെ വ്യാവസായിക സംഭാവനകളും നേര്‍പകുതിയായി മാറി. ഇതിന്റെ മൂലകാരണം മറ്റൊന്നുമല്ല പണിമുടക്കുകള്‍ തന്നെ. 'ഞങ്ങള്‍ പണിയെടുക്കുകയുമില്ല നിങ്ങളെ പണിയെടുക്കുവാന്‍ സമ്മതിക്കുകയുമില്ല' 34 വര്‍ഷത്തെ ഇടതു ഭരണമവസാനിപ്പിച്ചു മമത ബാനെര്‍ജി മുഖ്യമന്ത്രി കസേരയില്‍ കയറിയപ്പോള്‍ തൊട്ടു വികസനം എത്തുവാന്‍ തുടങ്ങി 2014 15 വര്‍ഷത്തെ കണക്കു പ്രകാരം വെസ്റ്റ് ബംഗാളിന്റെ വളര്‍ച്ച ഭാരതത്തിന്റെ ദേശീയ വളര്‍ച്ചയേക്കാള്‍ വളരെ മുന്നിലാണ് ഈ വളര്‍ച്ച. എല്ലാ മേഖലകളിലും  പ്രത്യക്ഷത്തില്‍ കാണുവാന്‍ സാധിക്കുന്നതായി പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് ചുരുക്കത്തില്‍ സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കില്‍ ഹര്‍ത്താലുകളും പണിമുടക്കുകളും ബഹിഷ്‌കരങ്ങളും പാടേ ഉന്മൂലനം ചെയ്യണം മറ്റു വികസിത രാജ്യങ്ങളെപ്പോലെ പ്രശ്‌നങ്ങളുടെ മൂല കാരണങ്ങള്‍ കണ്ടെത്തി കാരണങ്ങള്‍ക്ക് പരിഹാരം കാണണം അല്ലാതെ ഓരോ കാരണങ്ങളും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കരുത്.

പണിമുടക്കുകളും ഹര്‍ത്താലുകളും സാധാരണ ഭരിക്കുന്ന പാര്‍ട്ടികള്‍ നടത്താറില്ലെങ്കിലും കേരളത്തിലെ സ്ഥിതി നേരെ തിരിച്ചാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗം പല മേഖലകളിലും ഒളിഞ്ഞും തെളിഞ്ഞും കാണുവാന്‍ സാധിക്കും തിരഞ്ഞെടുപ്പിലൂടെ ഒരിക്കല്‍ ഭരണത്തിലേറിയാല്‍ പിന്നെ ജനങ്ങളുടെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും ഉതകുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിനു പകരം ഓരോ രാഷ്ട്രീയ പാര്‍ട്ടികളും താന്താങ്ങളുടെ ഗൂഢ ലക്ഷ്യങ്ങള്‍ സാധ്യമാക്കുവാനാണ് ശ്രമിക്കുന്നത് അതിവിചിത്രമായ മറ്റൊരു സ്ഥിതിവിശേഷം ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പണിമുടക്കും ഹര്‍ത്താലും നടത്തിയാലും രാഷ്ട്രീയ നേതൃത്വത്തിന് ഒരു വിലക്കുമില്ല നേതാക്കന്മാര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട് നേതാക്കന്മാരുടെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കും എല്ലാ രാഷ്ട്രീയ നേതാക്കന്മാരും ഇക്കാര്യത്തില്‍ അന്യോന്യം വളരെ സഹകരണമാണ് എല്ലാ വിലക്കുകളും പാവപ്പെട്ട സാധാരണ ജനങ്ങളള്‍ക്ക് മാത്രം ബഹുപൂരിപക്ഷം വരുന്ന തൊഴിലാളികളുടെ അന്നത്തെ അന്നം മുട്ടുമ്പോള്‍ പട്ടിണിയാവുന്നത് പാവപ്പെട്ട ആ തൊഴിലാളികളുടെ കുടുംബമാണ് നേതാക്കന്മാര്‍ എന്നും എല്ലാവിധ സുഖ സന്തോഷങ്ങളും അനുഭവിക്കുന്നവര്‍ നഷ്ടങ്ങളുടെ കണക്കു ഇനിയെങ്കിലും പാവപെട്ട തൊഴിലാളികള്‍ തിരിച്ചറിഞ്ഞു സ്വന്തം കാര്യം മാത്രം നോക്കാന്‍ പഠിക്കണം.

വേണു ഗോപാലന്‍ നായരുടെ ആല്‍മഹത്യയും ശബരിമലയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മരിക്കുന്നതിന് മുന്‍പ് അദ്ദേഹം ഡോക്ടര്‍ക്കും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിനും നല്‍കിയ മൊഴികളില്‍ നിന്നും വളരെ സ്പഷ്ടമായ കാര്യമാണ് എന്നാല്‍ സത്യാവസ്ഥ മറച്ചു വച്ച് ബിജെപി ഹര്‍ത്താല്‍ ആചരിച്ചുകൊണ്ടു പറഞ്ഞത് സര്‍ക്കാരിന്റെ സമീപനത്തിന്റെ ഇരയാണ് വേണുഗോപാലന്‍ നായരെന്നാണ്. എന്നാല്‍ ആത്മഹത്യചെയ്ത വേണു ഗോപാലന്‍ നായരുടെ മൊഴി തന്നെയാണ് ബന്ധുക്കളും ആവര്‍ത്തിച്ചു പറയുന്നത് വേണുഗോപാലന്‍ നായര്‍ക്ക് ഒരു  രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്നും എന്നാല്‍ മറ്റു സാധാരണ മലയാളികളെപ്പോലെ ഈശ്വര വിശ്വാസമുള്ള വ്യക്തി കേരളത്തിനെ ആകമാനം തെറ്റിദ്ധരിപ്പിച്ചു ഹര്‍ത്താല്‍ നടത്തിയവരില്‍ നിന്നും കേരളത്തിനു വന്ന  നഷ്ടം തിരിച്ചു വാങ്ങുവാന്‍ സാധിക്കുമോ.

മിന്നല്‍ പണിമുടക്കുകളാണ് മറ്റൊരു സാമൂഹിക വിപത്തു കൈയൂക്കുള്ളവരും രാഷ്ട്രീയ നേതാക്കന്മാരും ചേര്‍ന്ന് നടത്തുന്ന ഗുണ്ടാ വിളയാട്ടം അപരിഷ്‌കൃതരായ വ്യക്തികളും സാമൂഹിക വിരുദ്ധരും ഒത്തുചേര്‍ന്നു പൊതു ജനങ്ങളുടെ ജീവിതം സ്തംഭിപ്പിക്കുന്ന പ്രതിഭാസം നീതിന്യായ വ്യവസ്ഥിതികളും ഭരണ സംവിധാങ്ങളും നിരന്തരം അപലപിക്കുന്നുണ്ടെകിലും ഒരു സംവിധാനവും ഉത്തരവാദിത്ത്വം ഏറ്റെടുത്തു ഇതു നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാറില്ല.

ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കും പോലീസ് സംവിധാനങ്ങള്‍ക്കും പൊതു ജനങ്ങളോടൊരു കടപ്പാടുണ്ട് അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നുള്ളത് അത്യാഹിത സൗകര്യങ്ങളാവുന്ന ചികിത്സാ സൗകര്യങ്ങളും എത്തിച്ചുകൊടുക്കുക, നീതിന്യായ വ്യവസ്ഥിതികള്‍ പുലരുന്നുണ്ടെന്നു ഉറപ്പു വരുത്തല്‍, പൊതുമുതല്‍ നശിപ്പിക്കാതെ സംരക്ഷിക്കുക, മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുകയും ഹര്‍ത്താലുകള്‍ക്കെതിരെ നിലപാടെടുക്കുന്നവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക ചെയ്യുകയെന്നുള്ളത്.

പൊതുജനങ്ങള്‍ക്ക് മാത്രമേ വളര്‍ച്ചയ്ക്ക് വിഖ്യാതമായതും മറ്റു വികസിത രാജ്യങ്ങളില്‍ അന്യം നിന്ന് പോയതുമായ ഈ സമ്പ്രദായത്തെ ചെറുത്തു തോല്‍പിക്കുവാന്‍ സാധിക്കുകയുള്ളൂ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അറിവോടും സമ്മതത്തോടും കൂടി സാമൂഹിക വിരുദ്ധര്‍ നയിക്കുന്ന ഈ പ്രവണതയെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലുകള്‍ സംഘടിപ്പിക്കാമെങ്കില്‍ ഇതിനെ തുരത്തുവാനും ഈ സാമൂഹിക മാധ്യമങ്ങള്‍ക്കു സാധിക്കും. ജനങ്ങള്‍ ഒരുമിച്ചു നിന്നെതിര്‍ത്തല്‍ വളരെ എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യമാണിത് 'സേ നോ ടു ഹര്‍ത്താല്‍' പോലുള്ള ഹര്‍ത്താല്‍ വിരുദ്ധ സാമൂഹിക കൂട്ടായ്മകള്‍ ധാരാളം വളരണം പൊതു ജനങ്ങളെ പ്രബുദ്ധരാക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category