1 GBP = 91.00 INR                       

BREAKING NEWS

കമ്മിന്‍സിന്റെ വെല്ലുവിളിക്ക് സെഞ്ച്വറി അടിച്ച് മറുപടി നല്‍കി കിങ് കോലി; രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കംഗാരുപ്പടയ്ക്ക് ഒന്നാമിന്നിങ്സ് ലീഡ്; നേഥന്‍ ലയണിന് അഞ്ച് വിക്കറ്റ്; ഇന്ത്യയുടെ മികച്ച ബൗളിങ്ങിന് മുന്നിലും പിടി മുറുക്കി ഓസ്ട്രേലിയ; പെര്‍ത്ത് ടെസ്റ്റ് ആവശകരമായ അന്ത്യത്തിലേക്ക്

Britishmalayali
kz´wteJI³

പെര്‍ത്ത്: ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാമിന്നിങ്സില്‍ 43 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ മൊത്തം ഇന്നിങ്സ് ലീഡ് 175 റണ്‍സായി. മൂന്നാം ദിനം കളി ആരംഭിക്കുമ്പോള്‍ 3 വിക്കറ്റിന് 172 എന്ന നിലയിലാിരുന്ന ഇന്ത്യക്ക് അജിങ്ക്യ റഹാനയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. 51 റണ്‍സ് നേടിയ റഹാനയെ നേഥന്‍ ലയണ്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. പിന്നീട് എത്തിയ ഹനുമ വിഹാരിയെ കൂട്ട് പിടിച്ച് അന്‍പത് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോലി തന്റെ 25ാം ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു.

ഹനുമ വിഹാരിയെ 20 റണ്‍സ് നേടി നില്‍ക്കെ ഹേസില്‍വുഡ് പുറത്താക്കി. 13 ഫോറും ഒരു സിക്സും സഹിതം 123 റണ്‍സ് നേടിയ കോലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കി. എന്നാല്‍ പുറത്താകലില്‍ ഹാന്‍ഡ്സ്‌കോംബ് എടുത്ത ക്യാച്ച് കൃത്യമായിരുന്നില്ല. പിന്നീട് ബാറ്റിങ് നിരയില്‍ ഋഷഭ് പന്ത് മാത്രമാണ് പിടിച്ച് നിന്നത് 36 റണ്‍സ് നേടിയ പന്തിന്റെ ഒഴികെ വാലറ്റത്തിന്റെ പ്രകടനം വെറും ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി നേഥന്‍ ലയണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

രണ്ടാമിന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയയെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വിറപ്പിച്ചെങ്കിലും 59 റണ്‍സിന്റെ ഒന്നാമിന്നിങ്സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഫിഞ്ച് ഹാരിസ് സഖ്യം പിരിഞ്ഞത്. 20 റണ്‍സ് നേടിയ ഹാരിസിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. റിട്ടയേഡ് ഹര്‍ട്ടായ ഫിഞ്ച് 25 റണ്‍സ് നേടി. ഷോണ്‍ മാര്‍ഷ് (5) ഹാന്‍ഡ്സ്‌കോംപ് (13) ട്രാവിസ് ഹെഡ് (19) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 8 റണ്‍സുമായി ടിം പെയ്നും 41 റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും ഇഷാന്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category