1 GBP = 87.80 INR                       

BREAKING NEWS

ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളുമായി യുകെ മലയാളികള്‍ തിരക്കിലേക്ക്; എം.കെ.സി.എക്കാരുടെ വിപുലമായ ആഘോഷങ്ങള്‍ ജനുവരി 12ന്; ഒരുക്കങ്ങള്‍ തുടങ്ങി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി 12ന് നടക്കും. നൂറ്റിപ്പതിനഞ്ചില്‍പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന എം.കെ.സി.എയുടെ എല്ലാ പ്രോഗ്രാമുകളും മുഴുവന്‍ അംഗങ്ങളോടെയും പിന്തുണയോടെയാണ് നടപ്പിലാക്കുന്നത്. ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, ഫുഡ് ചാരിറ്റി, ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് സംഘടിപ്പിച്ച വേള്‍ഡ് കപ്പ് ഫൈനല്‍ ലൈവ്, യാത്രയപ്പ് യോഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.


എം.കെ.സി.എയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനും പിന്നില്‍ കമ്മിറ്റിയംഗങ്ങളോട് തോളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അംഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണെന്ന് പ്രസിഡന്റ് ജിജി എബ്രഹാം അഭിപ്രായപ്പെട്ടു. 

ജനുവരി 12ന് നടക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ നയനമനോഹരമാക്കുന്നതിന് വേണ്ടി കള്‍ച്ചറല്‍ കോഡിനേറ്റര്‍ ബിജു പി മാണിയുടെ മേല്‍നോട്ടത്തില്‍ മുതിര്‍ന്നവരും കുട്ടികളും കഠിന പരിശീലനത്തിലാണ്. മറ്റ് കമ്മിറ്റിയംഗങ്ങളായ റോയ് മാത്യു, ടോമി തോമസ്, റെജി മടത്തിലേട്ട്, ഷാജി മാത്യു, തോമസ് കുട്ടി ജോണ്‍, തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മറ്റ് കാര്യങ്ങളും ചെയ്ത് വരുന്നു.

എം.കെ.സി.എയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന കരോള്‍ പരിപാടിയിലേക്കും, ജനുവരി 12നു നടക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികളിലേക്കും എല്ലാ കുടുംബാംഗങ്ങളെയും കൂടി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ജിജോ കിഴക്കേക്കാട്ടില്‍ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം
Northwich Memorial Court, Chester Way, Northwich, CW9 5Q

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category