1 GBP = 90.70 INR                       

BREAKING NEWS

ബ്രിട്ടണിലെ ബോക്സിങ് റിങ്ങിലും മലയാളി തിളക്കം; 'ജോയല്‍ ദി യോദ്ധ ജോര്‍ജ്' വെള്ളക്കാരെ മലര്‍ത്തിയടിച്ചു; ലണ്ടനിലെ ജോയല്‍ മാണി ജോര്‍ജ് ആണ് പുതിയ ഹീറോ

Britishmalayali
സിജു സ്റ്റീഫന്‍

മ്മുടെ മക്കള്‍ നമുക്ക് അപമാനം ഉണ്ടാക്കുമോ എന്നാണ് നമ്മള്‍ ഭയപ്പെടുന്നത്. എന്നാല്‍ അവര്‍ അഭിമാനമേ ഉണ്ടാക്കൂ എന്നു അടിക്കടിയുള്ള ഉദാഹരണങ്ങള്‍ തെളിയിക്കുന്നു. ഏറ്റവും ഒടുവില്‍ മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ബോക്‌സിങ് റിങ്ങിലാണ് ഒരു മലയാളി തിളക്കം പ്രത്യക്ഷപ്പെട്ടത്. ലണ്ടന്‍ ഹരോ ഓണ്‍ ഹില്ലില്‍ താമസിക്കുന്ന ജോയല്‍ മാണി ജോര്‍ജ്ജ് എന്ന ചെറുപ്പക്കാരനാണ് വെള്ളക്കാരെ മലര്‍ത്തിയടിച്ച് യുകെ മലയാളികള്‍ക്ക് അഭിമാനമായത്.

കഴിഞ്ഞ ശനിയാഴ്ച കാന്‍സര്‍ റിസര്‍ച്ച് യുകെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള അള്‍ട്രാ വൈറ്റ് കോളര്‍ ബോക്സിങിലാണ് ജോയര്‍ മാണി ജോര്‍ജ്ജ് പങ്കെടുത്ത് ശ്രദ്ധേയനായത്. ലണ്ടന്‍ ട്രോക്സിയില്‍ ബ്രിട്ടീഷുകാരനായ എതിരാളിയെ സമനിലയില്‍ തളച്ചാണ് ജോയല്‍ തന്റെ ബോക്സിങ് കഴിവ് തെളിയിച്ചത്.

യുകെയില്‍ ബോക്സിങ് റിങ്ങിലെത്തിയ ഏക മലയാളിയായ ഈ ലണ്ടന്‍ നിവാസി 'ജോയല്‍ ദി യോദ്ധ ജോര്‍ജ്' എന്ന ടൈറ്റിലിലാണ് മത്സരിക്കാനിറങ്ങിയത്. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പോരാട്ടം കാഴ്ചവച്ച ജോയല്‍ ജയത്തോട് അടുത്തതായിരുന്നു. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ എതിരാളിയായ പോള്‍ റ്റിലന്റെ തിരിച്ചുവരവാണ് മത്സരം സമനിലയിലാക്കിയത്.

ജോയലിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മത്സരം വീക്ഷിക്കുവാന്‍ നേരത്തെ തന്നെ ഗാലറിയില്‍ എത്തിയിരുന്നു. ലണ്ടനില്‍ രണ്ടു മാസത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു തനിക്കേറെ താല്‍പ്പര്യമുള്ള ബോക്സിങ്ങില്‍ മത്സരിക്കാനായി ജോയല്‍ എത്തിയത്. തിരക്കേറിയ ജീവിതത്തിനിടയിലും ഇങ്ങനെ ഒരു കമ്മിറ്റ്മെന്റ് പൂര്‍ത്തിയാക്കാനായതില്‍ വ്യക്തിപരമായ സന്തോഷം ഉണ്ടെന്നും, ക്യാന്‍സല്‍ റിസര്‍ച്ച് യുകെയുടെ ഫണ്ട് റൈസിംഗിനു വേണ്ടിയുള്ള ബോക്സിങ് പ്രോഗ്രാമില്‍ പങ്കെടുത്തത് ഒരു വ്യത്യസ്ഥതയ്കും ബോക്സിങില്‍ ഉള്ള താത്പര്യവും കൊണ്ടാണെന്നു മത്സരത്തിന് ശേഷം ജോയല്‍ പറഞ്ഞു.
ഭാര്യയോടും രണ്ടു മക്കളോടും ഒപ്പം ലണ്ടനില്‍ താമസിക്കുന്ന ജോയല്‍, കോട്ടയം മോനിപ്പള്ളി സ്വദേശി ആണ്. മോനിപ്പള്ളി സംഗമം യുകെയോടൊപ്പം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയല്‍, എല്ലാവരെയും ഇതുപോലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് സ്വാഗതം  ചെയ്യുന്നതായി അറിയിച്ചു. യുകെയില്‍ ആദ്യമായി ബോക്സിങ് റിങ്ങില്‍ പോരാട്ടത്തിനിറങ്ങിയ മലയാളി എന്ന നിലയില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന നിലയില്‍ എല്ലാ യുകെ മലയാളിയ്ക്കും അഭിമാനിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category