1 GBP = 90.00 INR                       

BREAKING NEWS

പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം ഒരുക്കി കേരള സ്‌കൂള്‍ ക്രിസ്മസ് ആഘോഷം; ജിംഗില്‍ ബെല്ലിന്റെ മധുര നാദം ഉപകരണ സംഗീതമായി ഒഴുകിയെത്തും

Britishmalayali
kz´wteJI³

കവന്‍ട്രി: ക്രിസ്മസ് ആഘോഷത്തിന്റെ മധുര നാദവുമായി കവന്‍ട്രി കേരള സ്‌കൂള്‍ ആഘോഷത്തിന് ഒരുങ്ങി. ശനിയാഴ്ച നടക്കുന്ന ക്രിസ്മസ് ആഘോഷത്തില്‍ അന്‍പതിലേറെ കുട്ടികളാണ് വേദിയില്‍ എത്തുക. പതിവ് കാഴ്ചകള്‍ക്ക് പുറമെ വാദ്യപകരണ പ്രകടനം, ക്രിസ്മസ് ട്രീയുടെ കഥ രംഗാവിഷ്‌കാരത്തിലൂടെ അവതരിപ്പിക്കുക തുടങ്ങിയ പുതുമകളാണ് കേരള സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രധാന സംഘാടകന്‍ ലാലു സ്‌കറിയ അറിയിച്ചു. കേരള സ്‌കൂളിന്റെ പരിപാടികളില്‍ പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനം എന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കും. കുട്ടികള്‍ക്ക് മടിയില്ലാതെ വേദികളില്‍ പ്രകടനം നടത്താന്‍ അവസരം ഒരുക്കുകയാണ് ഇത്തരം ചടങ്ങുകളിലൂടെ കേരള സ്‌കൂള്‍ ലക്ഷ്യമിടുന്നത് എന്നും സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 

ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് കേരള സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. സ്‌കൂളിലെ ആറു ക്ളാസ്സിലെയും വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഏതെങ്കിലും പരിപാടിയുമായി വേദിയില്‍ എത്തുന്നുണ്ട്. കൂടെ അധ്യാപകരേയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി കാരള്‍ ഗാനങ്ങളും അകമ്പടിയാകും. മലയാള ഗാനങ്ങളടക്കം ക്രിസ്മസ് ആഘോഷത്തിന്റെ സാന്നിധ്യം അറിയിച്ചു ആറോളം കുട്ടികളാണ് ഉപകരണ സംഗീതത്തിന്റെ വിസ്മയവുമായി രംഗത്ത് എത്തുന്നത്.

സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജിനു കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ ക്രിസ്മസ് ട്രീയുടെ കഥയാകും ഇത്തവണ ആഘോഷത്തില്‍ മറ്റൊരു പുതുമ. കേരള സ്‌കൂളിലെ മുതിര്‍ന്ന കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 15 പേരാണ് ഈ രംഗാവിഷ്‌കാരത്തിനു തയ്യാറെടുക്കുന്നത്. ഇതോടെ വത്യസ്തമായ ഒരു ആഘോഷത്തിനായി കാത്തിരിക്കുകയാണ് കവന്‍ട്രി. സ്‌ക്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം റൈസണ്‍ ക്രൈസ്റ്റ് വികാരി ലിന്‍ഡ തിരിനാളം തെളിയിച്ചു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. 

കേരള സ്‌കൂളിന്റെ നട്ടെല്ലായ 18 ഓളം അധ്യാപകര്‍ക്ക് ക്രിസ്മസ് മധുരം സ്‌കൂളിന്റെ ഉപഹാരമായി ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അറിയിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. തലേ ദിവസം അവസാന വട്ട പരിശീലനം പൂര്‍ത്തിയാക്കിയാകും കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തുക. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകളും ക്രിസ്മസ് വേഷവിതാനത്തില്‍ എത്തുന്നതും കേരള സ്‌കൂള്‍ ആഘോഷത്തിന്റെ പ്രത്യേകതയാണ്. സ്‌കൂള്‍ ഇയ്യിടെ സ്വന്തമാക്കിയ സൗണ്ട് സിസ്റ്റം ആദ്യമായി ഉപയോഗിക്കുന്ന ചടങ്ങു കൂടിയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എന്നും ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. തികച്ചും സൗജന്യമായാണ് സ്‌കൂളിന്റെ മുഴുവന്‍ പരിപാടികളും നടത്തുന്നത് എന്നതും മികച്ച മാനേജ്മെന്റ് ശൈലിക്ക് ഉദാഹരണമായി മാറുകയാണ്. 

യുകെ മലയാളികള്‍ക്കിടയില്‍ ഏറ്റവും സജീവവും ക്രിയാത്മകവുമായി പ്രവര്‍ത്തിക്കുന്ന മലയാളി മിഷന്റെ കീഴില്‍ ഉള്ള ഏക സ്‌ക്കൂളാണ് കവന്‍ട്രി കേരള സ്‌കൂള്‍ എന്നും വിലയിരുത്തപ്പെടുന്നു. പുതിയ ബാച്ചിനായി ഒട്ടേറെ ആളുകള്‍ കാത്തിരിക്കുന്ന കേരള സ്‌കൂളില്‍ അടുത്തിടെ തുടങ്ങിയ പുതിയ ബാച്ചും സ്‌കൂളിന്റെ പ്രവര്‍ത്തന രീതിയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. പുതുവര്‍ഷത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതികളുമായി രംഗ പ്രവേശം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഡയറക്ടര്‍ ബോര്‍ഡും അധ്യാപക നിരയും. ടീം കേരള സ്‌കൂള്‍ എന്ന ബ്രാന്‍ഡ് ഇമേജിലേക്കു വളര്‍ന്ന കേരള സ്‌കൂളില്‍ 75 കുട്ടികളാണ് ഇപ്പോള്‍ മലയാളത്തിന്റെ മധുരം  നുണയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category