1 GBP = 91.10 INR                       

BREAKING NEWS

ന്യൂസ് നൈറ്റില്‍ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹന്‍ലാല്‍; ഒടിയന്റെ പേരില്‍ ലാലേട്ടനെ ചൊറിയാന്‍ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നല്‍കി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍: ലാലേട്ടന്റെ മുന്നില്‍ ഒടിയനെ കൊച്ചാക്കാന്‍ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങള്‍കൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാര്‍ത്താ അവതാരകന്‍ മോഹന്‍ലാലിന് മുന്നില്‍ ചൂളിപോയത് ഇങ്ങനെ

Britishmalayali
kz´wteJI³

കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെയെല്ലാം തന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിച്ചു നിര്‍ത്തുന്നയാളാണ് നികേഷ് കുമാര്‍. നികേഷിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി പോവാത്തവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. ആ ധാര്‍ഷ്ട്യത്തോട് തന്നെയാണ് നികേഷ് തന്റെ അങ്ങേത്തലയ്ക്കല്‍ ഇരിക്കുന്ന ആളോട് ചോദ്യം ചോദിക്കുന്നതും. എന്നാല്‍ മലയാള മാധ്യമ രംഗത്തെ ഈ അതികായനെ വലിച്ചൊട്ടിക്കുന്ന സീനായിരുന്നു ഇന്നലെ റിപ്പോര്‍ട്ടര്‍ ടി.വിയിലെ ന്യൂസ് നൈറ്റില്‍ കണ്ടത്. നികേഷിനെ വലിച്ചു കീറിയ ആ ആള്‍ മറ്റാരുമല്ല. മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്നെ.

ഒടിയന്‍ സിനിമയുടെ പേരില്‍ മോഹന്‍ലാലിനെ ചൊറിയാനുള്ള ചോദ്യങ്ങളെല്ലാം തയ്യാറാക്കിയായിരുന്നു നികേഷ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചത്. എന്നാല്‍ നികേഷ് കുമാറിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കിയ ലാലേട്ടനെ ഒടുവില്‍ ഒരു വിധമാണ് നികേഷ് കുമാര്‍ കോള്‍ കട്ട് ചെയ്ത് ഒഴിവാക്കിയത്. ഒടിയന്‍ സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാനും അങ്ങനെ ഒരു വാക്ക് എങ്ങിനെ എങ്കിലും മോഹന്‍ലാലിന്റെ വായില്‍ നിന്നും വീഴ്ത്താനുമായിരുന്നു നികേഷിന്റെ ശ്രമം മുഴുവനും. ശ്രീകുമാര്‍ മേനോനെയും കണക്കറ്റ് വിമര്‍ശിച്ച നികേഷ് ശ്രീകുമാര്‍ മേനൊനെതിരെ മോഹന്‍ലാലിനെ കൊണ്ട് ഒരു വാക്കെങ്കിലും പറയിക്കാനും പടിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. എന്നാല്‍ നികേഷ് കുമാറിന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. തന്റെ വളഞ്ഞ ബുദ്ധിയിലുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒരുകാരണ വശാലും മോഹന്‍ ലാല്‍ വീഴില്ലെന്ന് മനസ്സിലായതോടെ നികേഷിന്റെ ചോദ്യങ്ങളുടെ സ്റ്റോക്കും തീര്‍ന്നു.

ഒടുവില്‍ തന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ അങ്ങിനെയൊന്നും വീഴില്ലെന്ന് മനസ്സിലായ നികേഷ് കുമാര്‍ ഒരു ചിരിയോടെ മോഹന്‍ലാലിനെ ഒഴിവാക്കുക ആയിരുന്നു. നികേഷിന്റെ ചോദ്യങ്ങളില്‍ മുഴുവന്‍ ഒടിയന്‍ സിനിമയുടെ വിമര്‍ശനമായിരുന്നു. ഒരിടത്ത് ആ സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ എടുത്ത പണി വെള്ളത്തിലായില്ലേ എന്നും നികേഷ് ചോദിക്കുന്നുണ്ട്. അതിനും ചിരിച്ചു കൊണ്ട് നിങ്ങള്‍ പടം കണ്ടോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. കണ്ടെന്ന് നികേഷ് മറുപടിയും നല്‍കി. എങ്കില്‍ താങ്കള്‍ക്ക് ആ പടം മോശമായി തോന്നി എങ്കില്‍ ഞാന്‍ നിങ്ങളുടെ ആ തോന്നലിനൊപ്പം നില്‍ക്കാമെന്നും മറിച്ച് അങ്ങനെ അല്ല തോന്നിയതെങ്കില്‍ ഞാന്‍ ആപക്ഷം നില്‍ക്കാമെന്നും ചിരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെ നികേഷ് ചോദ്യങ്ങള്‍ അവസാനിപ്പിച്ച് കോള്‍ കട്ട് ചെയ്യുകയായിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category