1 GBP = 85.00 INR                       

BREAKING NEWS

പെട്രോള്‍ മാക്‌സും റാന്തല്‍ വിളക്കും തെളിയിച്ച് വീടുകള്‍ കയറിയിറങ്ങിയ ഓര്‍മ്മകള്‍ ഉണര്‍ത്തി ന്യൂ കാസില്‍ മലയാളികള്‍; ക്രിസ്മസ് കരോള്‍ ആഘോഷം ഗംഭീരമായി

Britishmalayali
ഷൈമോന്‍ തോട്ടുങ്കല്‍

ന്യൂകാസില്‍: നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ന്യൂ കാസില്‍ മാന്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായി. അസോസിയേഷനിലെ മുഴുവന്‍ കുടുംബ അംഗങ്ങളും പങ്കെടുത്ത കരോള്‍ ഇംഗ്ലണ്ടിലെ മറ്റു മലയാളി കൂട്ടായ്മകള്‍ക്ക് തന്നെ മാതൃക ഉണര്‍ത്തുന്നതായി.

പെട്രോള്‍ മാക്‌സും റാന്തല്‍ വിളക്കുമൊക്കെയായി വീട് വീടാന്തരം കയറി ഇറങ്ങി ലോകരക്ഷകനായ ഈശോയുടെ ജനനത്തിന്റെ സദ്‌വാര്‍ത്ത കരോള്‍ ഗാനങ്ങളില്‍ കൂടി അറിയിച്ച മലയാളി പാരമ്പര്യം ഓര്‍മ്മയില്‍ പേറി പ്രവാസി നാട്ടിലും ക്രിസ്മസ് കാലത്തു ആ ഓര്‍മ്മകള്‍ പുനര്‍ജനിപ്പിക്കുന്ന അനുഭവം ഉളവാക്കുന്ന രീതിയില്‍ ആണ് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചത്.

വീട്ടിലെ മുഴുവന്‍ കുടുംബ അംഗങ്ങളും ഒന്ന് ചേര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ ആയ എല്ലാവരുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് കരോള്‍ നടത്തിയത്. നാടന്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഈ സന്ദര്‍ശനങ്ങള്‍ പുതുതലമുറയിലെ കുട്ടികള്‍ക്കും നവ്യമായ ഒരു അനുഭവം ആണ് പകര്‍ന്നു നല്‍കിയത്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category