1 GBP = 87.80 INR                       

BREAKING NEWS

ആവശ്യത്തിന് സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കുക; അത്യാവശ്യം ജോലികളെല്ലാം പൂര്‍ത്തിയാക്കുക; നാട്ടിലേക്ക് പണം അയക്കാന്‍ ഒട്ടും വൈകരുത്: വെറും 100 ദിവസം അവശേഷിക്കെ വ്യാപാര കരാറില്ലാതെ വേര്‍പിരിയുമെന്ന ആശങ്കയില്‍ സര്‍ക്കാറിന്റെ മുന്നറിയിപ്പ്; ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് യുദ്ധസമാന സാഹചര്യം

Britishmalayali
kz´wteJI³

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇനി വെറും 100 ദിവസം കൂടി മാത്രം അവശേഷിക്കവെ സമാനതകള്‍ ഇല്ലാത്ത ഒരു പ്രതിസന്ധിയെ നേരിടുകയാണ് ബ്രിട്ടന്‍. നിലവില്‍ തെരേസ മേ ചര്‍ച്ച ചെയ്തുണ്ടാക്കിയ ബ്രക്സിറ്റ് കരാര്‍ സ്വീകാര്യമല്ലെന്ന് എംപിമാരില്‍ അനേകം പേര്‍ പറയുകയും പുതിയ ആനുകൂല്യങ്ങള്‍ പറ്റില്ല എന്നു യൂറോപ്യന്‍ യൂണിയന്‍ വ്യാക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ നോ ഡീല്‍ ബ്രക്സിറ്റ് ആയിരിക്കും എന്ന സൂചന ഇന്നലെ കാബിനറ്റ് ചേര്‍ന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി. അങ്ങനെ എങ്കില്‍ നിലവിലുള്ള മുഴുവന്‍ സമ്പ്രദായങ്ങളും തകര്‍ന്നടിയുകയും ബ്രിട്ടീഷ് വിപണി മൂക്കു കുത്തുകയും ചെയ്യും. പൗണ്ടിന്റ വില ഏറ്റവും താഴേക്കു പോകുന്നത് ഇനിയുള്ള ദിവസങ്ങളില്‍ ആയിരിക്കും. ആവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ യുദ്ധ സമാനമായ ഒരു സാഹചര്യം ആയിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നോ ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്നുണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാനായി ആയിരക്കണക്കിന് സൈനികരെയാണ് സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. എമര്‍ജന്‍സി സപ്ലൈകള്‍ക്കായി ഫെറി സ്പേസുകള്‍ തയ്യാറാക്കിയിട്ടുമുണ്ട്. ഒരു നോ ഡീല്‍ ബ്രക്സിറ്റിനായി തയ്യാറെടുക്കാന്‍ കുടുംബങ്ങളോട് കാബിനറ്റ് ഇന്നലെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുകെ യൂണിയനില്‍ നിന്നും പുറത്തു പോകുന്നതിന് നൂറോളം ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ നോ ഡീല്‍ ബ്രക്സിറ്റിന് സാധ്യത വര്‍ധിച്ചിരിക്കെ അതിനെ നേരിടുന്നതിനുള്ള അടിയന്തിര പദ്ധതികളില്‍ ബില്യണ്‍ കണക്കിന് പൗണ്ടാണ് ചെലവഴിക്കുന്നത്.

ഇത്തരത്തില്‍ നടക്കുന്ന നാടകീയമായ ഒരുക്കങ്ങളെക്കുറിച്ച് ജനത്തിന് കടുത്ത നിര്‍ദേശങ്ങള്‍ നല്‍കുമെന്നാണ് സൂചന. ജനങ്ങളെ സജ്ജരാക്കുന്നതിന് യുക്തിഭദ്രമായ ഒരു സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളാണിവയെന്നാണ് തെരേസ മേയുടെ വക്താവ് വിശദീകരിച്ചത്. ഇത്തരം ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന് ഇന്നലെ നടന്ന കാബിനറ്റ് യോഗത്തില്‍ അടിവരയിട്ടിരുന്നു. നോ ഡീല്‍ സാഹചര്യത്തില്‍ എമര്‍ജന്‍സി ബ്രക്സിറ്റ് പ്ലാനുകളെന്ന നിലയില്‍ 320 പ്രൊജക്ടുകളാണ് ഒരുങ്ങുന്നത്. നിര്‍ണായകമായ മരുന്നുകള്‍ ഉറപ്പ് വരുത്തുന്നതിനായി ഫെറികളില്‍ സ്പേസുകള്‍ ബുക്ക് ചെയ്യല്‍ അടക്കമുള്ള നീക്കങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നുണ്ട്.

നോ ഡീല്‍ സാഹചര്യത്തിലുണ്ടാകുന്ന ഏത് അടിയന്തിര സാഹചര്യത്തെയും നേരിടുന്നതിനായി 3500 സൈനികരെയാണ് സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമെ പൊതുജനത്തോട് നോ ഡീല്‍ ബ്രക്സിറ്റ് സാഹചര്യത്തെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കണ്ടിജന്‍സി പ്ലാനുകളുടെ വിശദമായ വിവരങ്ങള്‍ ക്രിസ്മസ് അവധി ദിവസങ്ങള്‍ അടക്കമുള്ള വരും ആഴ്ചകളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം കൈമാറുന്നതിനായി ടിവി പരസ്യങ്ങളും സോഷ്യല്‍ മീഡിയകളെയും അടക്കം നിരവധി വഴികള്‍ ഗവണ്‍മെന്റ് പ്രയോജനപ്പെടുത്തി വരുന്നുണ്ട്.
നോ ഡീല്‍ ബ്രക്സിറ്റ് സാഹചര്യത്തെ നേരിടാന്‍ മില്യണ്‍ കണക്കിന് ബിസിനസുകള്‍ക്കും കടുത്ത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 80,000 ബിസിനസ് സ്ഥാപനങ്ങള്‍ക്ക് എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ് നേരിട്ട് ഇതു സംബന്ധിച്ച് ഇമെയില്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഒരു അവസ്ഥയെ നേരിടുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കമ്പനികള്‍ക്ക് നല്‍കുന്നതിനായി 100 പേജ് വരുന്ന 'പാര്‍ട്ണര്‍ഷിപ്പ് പാക്ക്' പ്രസിദ്ധീകരിക്കാനും നീക്കം നടക്കുന്നുണ്ട്. നോ ഡീല്‍ സാഹചര്യത്തെ നേരിടാനായി ഭക്ഷ്യവസ്തുക്കള്‍ കരുതലായി വാങ്ങിക്കൂട്ടണമെന്നോ, അല്ലെങ്കില്‍ നോ ഡീല്‍ സാഹചര്യത്തെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വൈദ്യുതിയില്ലാതായി ജനറേറ്ററുകളെ ആശ്രയിക്കേണ്ട അവസ്ഥ വരുമെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ തെരേസയുടെ വക്താവ് തയ്യാറായിട്ടില്ല.
ഇത്തരത്തില്‍ നോ ഡീല്‍ സാഹചര്യത്തെ നേരിടുന്നതിനുള്ള നാടകീയമായ നീക്കങ്ങളെക്കുറിച്ച് ഇന്നലെ വെളിപ്പെട്ടിരുന്നുവെങ്കിലും ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്താന്‍ വളരെ വൈകിപ്പോയില്ലേ എന്ന ആശങ്കകളും ഇതിനൊപ്പം പലതുറകളില്‍ നിന്നും ഉയര്‍ന്നു വന്നിരുന്നു. ഇതിനായി വകയിരുത്തിയിരിക്കുന്ന മൂന്നിലൊന്ന് പണം മാത്രമേ ചെലവഴിക്കപ്പെട്ടിട്ടുള്ളൂവെന്നും സൂചനയുണ്ട്. ഷിപ്പിംഗ് സ്പേസ് നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാല്‍ നോ ഡീല്‍ സാഹചര്യത്തെ നേരിടുന്നതിനായി ബുക്ക് ചെയ്യാന്‍ സാധിച്ചില്ലെന്ന ആശങ്കയും ശക്തമാണ്.
ബ്രക്സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ തയ്യാറാക്കിയിരിക്കുന്ന ഡീല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്‍ഗണനയേകുന്നതെന്ന് ഇന്നലത്തെ യോഗത്തില്‍ കാബിനറ്റ് മിനിസ്റ്റര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഡീല്‍ നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യത്തെ എങ്ങനെ നേരിടുമെന്നതിന് ഇപ്പോള്‍ തന്നെ ഒരുക്കം നടത്തുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നു. യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനായി വെറും മൂന്നു മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഇതിനാല്‍ ഇത്തരം ഒരുക്കങ്ങള്‍ നടത്തേണ്ടത് ത്വരിതപ്പെടുത്തണമെന്ന് കാബിനറ്റ് അംഗീകരിച്ചുവെന്നും തെരേസയുടെ വക്താവ് വെളിപ്പെടുത്തുന്നു.
നല്ലൊരു ഡീലിലൂടെ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നതെന്നും അക്കാര്യത്തില്‍ മാറ്റങ്ങളൊന്നുമില്ലെന്നുമാണ് ബ്രക്സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറയുന്നത്. നോ ഡീല്‍ സാഹചര്യം തുറമുഖങ്ങളില്‍ കാലതാമസമുണ്ടാക്കിയാല്‍ കെന്റില്‍ 1000ത്തോളം ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ആദ്യം ഇത്തരത്തില്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുക ഡോവറിലും പിന്നീട് മാന്‍സ്റ്റന്‍ എയര്‍പോര്‍ട്ടിലും അവസാനം എം 20ലും ആയിരിക്കുമെന്നും സൂചനയുണ്ട്. 
അതേ സമയം തെരേസ നോ ഡീല്‍ ബ്രക്സിറ്റിനായി സമ്മര്‍ദം ചെലുത്തിയാല്‍ അവരെ അട്ടിമറിക്കാനും പാര്‍ട്ടി വിടാനും കടുത്ത ആഹ്വാനം നല്‍കി ടോറി റിമെയിനറായ അന്ന സൗബ്രിയും നിക്ക് ബോള്‍സും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ലേബറിനൊപ്പം ചേര്‍ന്ന് നോ കോണ്‍ഫിഡന്‍സ് വോട്ട് ചെയ്യുമെന്നും യുകെയെ അപകടത്തില്‍ നിന്നും രക്ഷിക്കുമെന്നു ഈ രണ്ട് മുന്‍ മിനിസ്റ്റര്‍മാരും മുന്നറിയിപ്പേകുന്നു. നോ ഡീല്‍ ബ്രക്സിറ്റിന് തടയിടുന്നതിന് തങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഇരുവരും മുന്നറിയിപ്പേകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category