1 GBP = 94.40 INR                       

BREAKING NEWS

മാര്‍ച്ച് 29 മുതല്‍ യുകെയില്‍ ഒരേയൊരു ഇമിഗ്രേഷന്‍ നിയമം; റെസിഡന്‍ഷ്യല്‍ ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റും ഇമിഗ്രേഷന്‍ ക്യാപും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റും റദ്ദാക്കും; പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കും; വിസ ലഭിക്കാനുള്ള യോഗ്യതകളില്‍ ഇളവ് വരുത്തും: ഇന്നലെ പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ നിയമങ്ങള്‍ വായിച്ചറിയുക

Britishmalayali
kz´wteJI³

ബ്രക്സിറ്റിലെ ചൊല്ലിയുള്ള തര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളും ബ്രിട്ടന്റെ നട്ടെല്ലൊടിച്ചു തുടങ്ങിയെങ്കിലും ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ബ്രിട്ടീഷ് മലയാളി രണ്ടു വര്‍ഷം മുന്‍പെടുത്ത തീരുമാനം ശരിയായിരുന്നു എന്നു സൂചിപ്പിക്കുന്ന വിവരങ്ങള്‍ ഒടുവില്‍ പുറത്ത് വന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ ഇന്ത്യാക്കാര്‍ അടക്കമുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നു കിട്ടും എന്നതായിരുന്നു അന്ന് മുതല്‍ ബ്രക്സിറ്റിനെ പിന്തുണയ്ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം. അതു അക്ഷരം പ്രതി ശരിയാണെന്ന് ഇന്നലെ പുതിയ ഇമിഗ്രേഷന്‍ നിയമം ഹോം സെക്രട്ടറി പ്രഖ്യാപിച്ചപ്പോള്‍ ഉറപ്പായിരിക്കുന്നു.

പുതിയ നിയമം അനുസരിച്ചു യൂറോപ്യന്‍ യൂണിയന് പുറത്തുള്ളവര്‍ക്കും അകത്തുള്ളവര്‍ക്കും ഇനി മുതല്‍ ഒരു നിയമം ആയിരിക്കും. എന്നു വച്ചാല്‍ ഇപ്പോള്‍ വിസ എടുക്കാന്‍ നമ്മള്‍ എടുക്കുന്ന അതേ സ്ട്രെയിനും സ്ട്രസ്സും യൂറോപ്യന്‍ യൂണിയനില്‍ ഉള്ളവരും അനുഭവിക്കണം എന്നര്‍ത്ഥം. ആകെ അവര്‍ക്കുള്ള മെച്ചം നിലവില്‍ ഉള്ളവര്‍ക്ക് തുടരാം എന്നര്‍ത്ഥം. ഒരു വര്‍ഷത്തെ ടെമ്പററി വിസ ലോ സ്‌കില്‍ഡ് വര്‍ക്കേഴ്സിനായി തുടങ്ങുന്നു എന്നതുമാണ്. അതു പോലും യൂറോപ്യന്‍ യൂണിയന്‍ എന്ന നിലയിലല്ല. നേരെ മറിച്ച് ലോ റിസ്‌ക് രാജ്യങ്ങള്‍ എന്ന നിലയിലാണ്.

പുതിയ നീക്കമനുസരിച്ച് മാര്‍ച്ച് 29 മുതല്‍ യുകെയില്‍ ഒരേയൊരു ഇമിഗ്രേഷന്‍ നിയമം മാത്രമായിരിക്കും നിലവിലുണ്ടാവുക. ഇതിന്റെ ഭാഗമായി റെസിഡെന്‍ഷ്യല്‍ ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റും ഇമിഗ്രേഷന്‍ ക്യാപും ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റും റദ്ദു ചെയ്യുന്നതായിരിക്കും. പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കാനും നീക്കമുണ്ട്.  വിസലഭിക്കാനുള്ള യോഗ്യതകളില്‍ ഇളവ് വരുത്തുകയും ചെയ്യും. ബ്രക്സിറ്റ് ഇന്ത്യാക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഇന്നലെ പ്രഖ്യാപിച്ച പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ വായിച്ചറിയേണ്ടത് തന്നെയാണ്.

പുതിയ പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യങ്ങള്‍ ഇവയാണ്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതോടെ ഫ്രീ മൂവ്മെന്റിന് അന്ത്യമാവുകയും  അതിര്‍ത്തികളുടെ പൂര്‍ണമായ നിയന്ത്രണം യുകെയുടെ കൈകളിലാവുകയും ചെയ്യും. സ്‌കില്ലുകളുടെയും ടാലന്റിന്റെയും അടിസ്ഥാനത്തിലുള്ള ഒരു പുതിയ സിംഗിള്‍ ഇമിഗ്രേഷന്‍ സിസ്റ്റം തല്‍ഫലമായി നടപ്പിലാവുകയും ചെയ്യും. എല്ലാ രാജ്യക്കാര്‍ക്കും മുന്നില്‍ തുറന്നിടുന്ന ഒരു സ്‌കില്‍ഡ് വര്‍ക്കേര്‍സ് റൂട്ട് പുതിയ സിസ്റ്റത്തിലുണ്ടാവും. ഇതില്‍ മീഡിയം-സ്‌കില്‍ഡ് വര്‍ക്കേര്‍സിനെയും ഉള്‍പ്പെടുത്തും. ഇതുപ്രകാരം സ്‌കില്‍ഡ് വര്‍ക്കേര്‍സ് റൂട്ടിന് പരിധികളുണ്ടാവില്ല.  അതായത് അനുയോജ്യമായ യോഗ്യതയുള്ള കുടിയേറ്റ തൊഴിലാളികെ ബിസിനസുകള്‍ക്ക് ഹയര്‍ ചെയ്യാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് പോസ്റ്റ്-സ്റ്റഡി പിരിയഡ് നീട്ടുന്നതാണ്.

ബ്രക്സിറ്റിനുശേഷം യുകെയിലേക്ക് കുടിയേറുന്നതിന് യൂറോപ്യന്‍കാര്‍ക്കും യൂറോപ്പിന് പുറത്തുള്ളവര്‍ക്കും ഒരേ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായി റെസിഡെന്‍ഷ്യല്‍ ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റ് റദ്ദാക്കുന്നതായിരിക്കും. ടയര്‍ 2 സ്പോണ്‍സര്‍ഷിപ്പ് ലൈസന്‍സുള്ള ഒരു എംപ്ലോയര്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് പുറത്ത് നിന്നും ടയര്‍ 2 (ജനറല്‍) വിസയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ കൊണ്ടു വന്ന് നിയമിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും നടത്തേണ്ടുന്ന ഒരു ടെസ്റ്റായിരുന്നു ഇത്. പ്രസ്തുത ജോലിക്ക് യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ നിന്നും ആരെയും ലഭിക്കാത്തത് കൊണ്ടാണ് പുറത്ത് നിന്നും ആളെ കൊണ്ടു വരുന്നതെന്ന് ഉറപ്പിക്കുന്നതിനുള്ള ടെസ്റ്റായിരുന്നു ഇത്.
വാര്‍ഷിക നെറ്റ് ഇമിഗ്രേഷന്‍ ഒരു ലക്ഷത്തില്‍ താഴെയാക്കുമെന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള ടോറികളുടെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു. എന്നാല്‍ നാളിതുവരെ അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്ക് പ്രകാരം നെറ്റ് ഇമിഗ്രേഷന്‍ 273,000 ആണ്. പുതിയ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് ഇത്തരത്തില്‍ കുടിയേറ്റത്തിന് നിശ്ചിത പരിധി നിശ്ചയിക്കുന്ന നീക്കം ഉപേക്ഷിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു നിശ്ചിത ടാര്‍ജറ്റ് ഇക്കാര്യത്തില്‍ ഉപേക്ഷിച്ചുവെന്നാണ് ഹോം സെക്രട്ടറി സാജിദ് ജാവിദ് വിശദീകരിച്ചിരിക്കുന്നത്.

നെറ്റ് മൈഗ്രേഷന്‍ കൂടുതല്‍ സ്ഥായിയായ നിലവാരത്തിലേക്കെത്തിക്കുന്നതാണ് പുതിയ സിസ്റ്റമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. രാജ്യത്തെ സാമ്പത്തിക ആവശ്യങ്ങളോട് പൊരുത്തപ്പെടുന്നതും അതേ സമയം ഇവിടുത്തെ സമൂഹത്തിന് മേലോ അല്ലെങ്കില്‍ ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മേലോ ഭാരമാകാത്ത വിധത്തില്‍ നെറ്റ് മൈഗ്രേഷനെ നിയന്ത്രിക്കുമെന്നാണ് ഹോം സെക്രട്ടറി പുതിയ സംവിധാനത്തിലൂടെ ഉറപ്പേകുന്നത്.

2025 വരെ യുകെയിലേക്ക് വരുന്ന ഷോര്‍ട്ട് ടേം വര്‍ക്കര്‍മാര്‍ക്ക് മേല്‍ യാതൊരു വിധത്തിലുമുളള പരിധിയുമുണ്ടാവില്ല. പുതിയ നിയമം അനുസരിച്ച് യുകെയിലേക്ക് വരുന്ന ഏവരും ചില പൊതുവായ ചട്ടങ്ങള്‍ പാലിക്കേണ്ടി വരും. ഇതുപ്രകാരം അഞ്ച് വര്‍ഷമോ അതിലധികമോ കാലം ദൈര്‍ഘ്യമുള്ള വിസകളില്‍ ഇവിടേക്ക് എത്തുന്നവര്‍ക്കെല്ലാം ചുരുങ്ങിയത് 30,000 പൗണ്ടെങ്കിലും ശമ്പളമുണ്ടായിരിക്കണം. എന്നാല്‍ കടുത്ത ആള്‍ക്ഷാമം നേരിടുന്ന തസ്തികകളിലേക്ക് ഇവിടേക്ക് വരുന്ന വിദേശ തൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കുന്നതായിരിക്കും. അല്ലെങ്കില്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുണ്ടായിരിക്കും.

ലോ സ്‌കില്‍ഡ് കാറ്റഗറികളിലെത്തുന്നവര്‍ക്ക് ജോലിയുണ്ടെങ്കില്‍ ഒരു വര്‍ഷത്തെ താല്‍ക്കാലിക വിസകള്‍ അനുവദിക്കും. എന്നാല്‍ ഇവരുടെ പെര്‍മിറ്റിന്റെ കാലാവധി കഴിയുമ്പോള്‍ 12 മാസങ്ങള്‍ക്കുള്ളില്‍ രാജ്യം വിട്ട് പോയിരിക്കണം. ബ്രക്സിറ്റിന് ശേഷം ഇവിടേക്ക് വരുന്ന ടൂറിസ്റ്റുകള്‍ക്ക് പോലും ഒരു ഇലക്ട്രോണിക് ട്രാവല്‍ അഥോറൈസേഷന്‍ നിര്‍ബന്ധമാണ്. യുകെയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഇതു നേടിയിരിക്കണം. ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് കാര്‍ഷിക ജോലികള്‍ക്ക് എത്തുന്നതിനായി സീസണല്‍ വിസകള്‍ അനുവദിക്കും.

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനെ തുടര്‍ന്ന് യൂറോപ്പില്‍ നിന്നും യുകെയിലേക്ക് വന്നിരുന്നവര്‍ അനുഭവിച്ചിരുന്ന ഫ്രീ മൂവ്മെന്റിന് അന്ത്യമാവാന്‍ പോവുകയാണ്. ഇതു പ്രകാരം മൈഗ്രേഷന് മേല്‍ യുകെയ്ക്ക് പൂര്‍ണമായ നിയന്ത്രണമുണ്ടാവുകയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം യുകെ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരുകയും ചെയ്യുന്നതാണ്. ഇതിനായി ഒരു പുതിയ ബോര്‍ഡര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സിസ്റ്റം തന്നെയാണ് നടപ്പിലാക്കാന്‍ പോകുന്നത്. യുകെയിലെ പൊതുജനത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണമേകുന്ന സിസ്റ്റമായിരിക്കുമിതെന്ന് യുകെ ഗവണ്‍മെന്റ് ഉറപ്പേകുന്നു. പുതിയ സംവിധാനത്തിലൂടെ യുകെയിലെത്തുന്നവര്‍ക്ക് ഇവിടുത്തെ സമൂഹവുമായി ഇഴുകിച്ചേരാനും സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവനയേകാനും സാധിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category