1 GBP = 93.35 INR                       

BREAKING NEWS

ഐറിഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല; നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്ക് വിസ എടുത്ത് തുടരാം; വിസിറ്റിംഗ് വിസ വേണ്ട; ഒരു വര്‍ഷത്തെ വര്‍ക്ക് വിസ ലഭ്യം; യൂറോപ്യന്‍ പൗരന്‍മാരെ എങ്ങനെ ബാധിക്കും?

Britishmalayali
kz´wteJI³

യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടു പോകുന്നതിനെ തുടര്‍ന്ന് ഇവിടെയുളള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെ ഭാവി എന്തായിത്തീരുമെന്നത് 2016ലെ റഫറണ്ടത്തില്‍ ബ്രക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്യപ്പെട്ടത് മുതല്‍ ഉയരുന്ന ആശങ്ക ഉയര്‍ത്തുന്ന ചോദ്യമാണ്. ഇന്നലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തമായ ഉത്തരം ലഭിക്കുന്നുമുണ്ട്. ബ്രക്സിറ്റിന് ശേഷം ഇവിടെയുള്ള യൂറോപ്യന്‍ യൂണിയന്‍കാരുടെയും ഭാവിയില്‍ ഇവിടേക്ക് വരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍കാരുടെയും അവസ്ഥയെന്തായിരിക്കുമെന്ന് ഈ ഇമിഗ്രേഷന്‍ വിശദീകരണം നല്‍കുന്നുണ്ട്.

ഇതുപ്രകാരം യൂറോപ്യന്‍മാര്‍ക്കുള്ള ഫ്രീ മൂവ്മെന്റ് അവസാനിക്കുമെങ്കിലും ഐറിഷ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍ ഒന്നും ബാധകായിരിക്കില്ല. നിലവില്‍ യുകെയില്‍ ഉള്ളവര്‍ക്ക് വിസ എടുത്ത് തുടരാന്‍ സാധിക്കും. വിസിറ്റിംഗ് വിസ വേണ്ടിവരില്ല. യൂറോപ്യന്‍കാര്‍ക്ക് ഒരു വര്‍ഷത്തെ വര്‍ക്ക് വിസ ലഭ്യമായിരിക്കുകയും ചെയ്യും. തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തോളം യുകെയില്‍ കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രകാരം സെറ്റില്‍ഡ് സ്റ്റാറ്റസിന് അര്‍ഹതയുണ്ടായിരിക്കും.

ഇംപ്ലിമെന്റേഷന്‍ കാലത്തിന് മുമ്പ് യുകെയിലെത്തിയ യൂറോപ്യന്‍കാര്‍ അഞ്ച് വര്‍ഷം തികയാത്തവരാണെങ്കില്‍ പ്രീ-സെറ്റില്‍ഡ് സ്റ്റാറ്റസിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിലൂടെ അഞ്ച് വര്‍ഷം തികയ്ക്കുന്നത് വരെ അവര്‍ക്ക് ഇവിടെ താമസിക്കാനും തുടര്‍ന്ന് അവര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷിക്കുന്നതിനും സാധിക്കും. നിലവില്‍ യുകെയിലുള്ള ഒരു യൂറോപ്യന്‍ യൂണിയന്‍ പൗരന്റെ അടുത്ത കുടുംബാംഗങ്ങള്‍ മറ്റൊരു രാജ്യത്തുണ്ടെങ്കില്‍ ഇംപ്ലിമെന്റേഷന്‍ കാലത്തിന്റെ അവസാനത്തിലും ആ ബന്ധം തുടരുന്നുവെങ്കില്‍ അവര്‍ക്ക് യുകെയിലേക്ക് വരാന്‍ അവസരം ലഭിക്കും.

പുതിയ നിയമമനുസരിച്ചും യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യാനും പഠിക്കാനും ബിസിനസുകള്‍ സ്ഥാപിക്കാനും അവസരങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. സെറ്റില്‍ഡ് സ്റ്റാറ്റസ് അല്ലെങ്കില്‍ പ്രീ-സെറ്റില്‍ഡ് സ്റ്റാറ്റസുള്ള യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് ഹെല്‍ത്ത് കെയര്‍, പെന്‍ഷനുകള്‍, മറ്റ് ബെനഫിറ്റുകള്‍, സര്‍വീസുകള്‍ എന്നിവയ്ക്ക് യുകെയില്‍ അര്‍ഹതയുണ്ടായിരിക്കും. മറ്റൊരു രാജ്യത്ത് താമസിക്കുകയും യുകെയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് അഥവാ ഫ്രണ്ടിയര്‍ വര്‍ക്കേര്‍സിന് പുതിയ നിയമങ്ങള്‍ നടപ്പിലായതിന് ശേഷവും ഇവിടേക്ക് വരാനും ജോലി ചെയ്യാനും സാധിക്കും. എന്നാല്‍ ഇവര്‍ ഇംപ്ലിമെന്റേഷന്‍ പിരിയഡിന് മുമ്പ് ഇവിടെ ജോലി ചെയ്യാനാരംഭിച്ചവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.

കോമണ്‍ ട്രാവല്‍ ഏരിയയും ഐറിഷ് പൗരന്‍മാരുടെ അവകാശങ്ങളും
യുകെ യൂണിയനില്‍ നിന്നും വിട്ട് പോയാലും കോമണ്‍ ട്രാവല്‍ ഏരിയയും അതുമായി ബന്ധപ്പെട്ട അവകാശങ്ങളും അയര്‍ലണ്ടുകാര്‍ക്കും ക്രൗണ്‍ ഡിപ്പെന്റന്‍സികള്‍ക്കും നിലനില്‍ക്കുമെന്നുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഐറിഷ് പൗരന്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും കോമണ്‍ ട്രാവല്‍ ഏരിയയുടെ ആനുകൂല്യം പരസ്പരം ആസ്വദിക്കാന്‍ സാധിക്കും. അതായത് അവര്‍ക്ക് ഇക്കാര്യത്തില്‍ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരികയോ അല്ലെങ്കില്‍ റെസിഡന്‍സ്/ വര്‍ക്ക് പെര്‍മിറ്റുകള്‍ ആവശ്യമായി വരുകയോ ചെയ്യില്ല. ഇതുപ്രകാരം ബ്രക്സിറ്റിന് ശേഷവും യുകെയില്‍ തുടരാനാഗ്രഹിക്കുന്ന ഐറിഷ് പൗരന്‍മാര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ആവശ്യമില്ല.

അടുത്തതായി എന്തു സംഭവിക്കും?
2019 മാര്‍ച്ച് 29ഓടെ യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതായിരിക്കും. ഇതുപ്രകാരം പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിന് ഒരു ഇംപ്ലിമെന്റേഷന്‍ പിരിയഡുണ്ടായിരിക്കും. ഈ പിരിയഡ് 2020 ഡിസംബര്‍ 31 വരെയായിരിക്കും നിലനില്‍ക്കുന്നത്. ഈ കാലത്ത് നിലവിലുളള നിയമങ്ങള്‍ തന്നെയായിരിക്കും ബാധകമായിരിക്കുന്നത്. ഈ  കാലത്ത് യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെയിലേക്ക് വരാനും താമസിക്കാനും സാധിക്കും. എന്നാല്‍ ഇംപ്ലിമെന്റേഷന്‍ പിരിയഡ് അവസാനിച്ചിട്ടും യുകെയില്‍ തുടരാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരും അവരുടെ കുടുംബാംഗങ്ങളും നിര്‍ബന്ധമായും ഒരു യൂറോപ്യന്‍ യൂണിയന്‍ സെറ്റില്‍മെന്റ് സ്‌കീമിനായി അപേക്ഷിക്കണം.

ഇംപ്ലിമെന്റേഷന്‍ കാലം 2020 ഡിസംബര്‍ 31ന് അവസാനിക്കുമെങ്കിലും ഈ സ്‌കീമിനായി 2021 ജൂണ്‍ വരെ അപേക്ഷിക്കാവുന്നതാണ്. ഭാവിയിലെ ബോര്‍ഡര്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സിസ്റ്റത്തിനായുള്ള നിര്‍ദേശങ്ങള്‍ ഈ വൈറ്റ് പേപ്പര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ നിര്‍ദേശങ്ങള്‍ ഇംപ്ലിമെന്റേഷന്‍ കാലത്ത് പിന്തുടരുന്നതായിരിക്കും.  യൂറോപ്യന്‍കാരുടെ ഫ്രീ മൂവ്മെന്റ് അവസാനിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് ഇമിഗ്രേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി കോ-ഓര്‍ഡിനേഷന്‍ (വിത്ത്ഡ്രാവല്‍) ബില്‍ അവതരിപ്പിക്കുന്നതായിരിക്കും. ഇതുപ്രകാരം ഐറിഷ് പൗരന്‍മാരുടെ സ്റ്റാറ്റസ് സംരക്ഷിക്കുന്നതുമായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ബ്രക്സിറ്റിന് ശേഷം യുകെയിലേക്ക് വരാനാഗ്രഹിക്കുന്ന യൂറോപ്യന്‍മാര്‍ക്കും യൂറോപ്പിന് പുറത്തുള്ളവര്‍ക്കും ഒരേ പോലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്. നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ വിസ റൂട്ടുകള്‍ 2020 ഓട്ടം സീസണിലായിരിക്കും ഓപ്പണ്‍ ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category