1 GBP = 91.50 INR                       

BREAKING NEWS

ഡിഗ്രിയോ പിജിയോ കഴിഞ്ഞാല്‍ ആറു മാസം ജോലി ചെയ്യാം; പിഎച്ച്ഡി കഴിഞ്ഞാല്‍ ഒരു വര്‍ഷവും; വിസ സ്വിച്ച് ചെയ്യാം; ഡിപ്പെന്റന്റ് വിസക്കാര്‍ക്കുള്ള അവകാശങ്ങള്‍ തുടരും; പോസ്റ്റ് സ്റ്റഡി വിസ മാറുന്നു

Britishmalayali
kz´wteJI³

യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോവുകയാണെങ്കിലും യൂറോപ്പില്‍ നിന്നും ലോകത്തിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള കഴിവുറ്റവര്‍ക്കായി വാതിലുകള്‍ തുറന്നിടുമെന്ന് തന്നെയാണ് യുകെ ഗവണ്‍മെന്റ് ഉറപ്പേകുന്നത്. ഇതിന്റെ ഭാഗമായി ലോകമാകമാനുള്ള കഴിവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ തുടര്‍ന്നും ഉറപ്പ് വരുത്തുമെന്നും യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ നിയമങ്ങള്‍ പ്രകാരം യുകെയില്‍ നിന്നും ഡിഗ്രിയോ പിജിയോ കഴിഞ്ഞാല്‍ ആറ് മാസം ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതായിരിക്കും. പിഎച്ച്ഡി കഴിഞ്ഞാല്‍ ഒരു വര്‍ഷവും ഇവിടെ ജോലി ചെയ്യാം. ഇതിന് പുറമെ  വിസ സ്വിച്ച് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഡിപ്പെന്റന്റ് വിസക്കാര്‍ക്കുള്ള അവകാശങ്ങള്‍ തുടരുകയും ചെയ്യും.

പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കിയാലും യുകെയിലേക്ക് വരാവുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പേകുന്നുണ്ട്. നിലവിലെ നിയമപ്രകാരം യുകെയിലേക്ക് പഠിക്കാന്‍ വരുന്ന മറ്റു രാജ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിനായി പെര്‍മിഷന്‍ വാങ്ങേണ്ടതുണ്ട്. ഇതില്‍ നിന്നും ആറ് മാസം വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വകാല കോഴ്സുകള്‍ പഠിക്കാനെത്തുന്ന നോണ്‍-വിസ നാഷണല്‍സ് കാറ്റഗറിയിലുള്ളവരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂ.  എന്നാല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനെ തുടര്‍ന്ന് നോണ്‍-വിസ നാഷണല്‍ ഷോര്‍ട്ട് ടേം സ്റ്റുഡന്റ്സിന് യുകെയിലേക്ക് പ്രവേശിക്കുന്നതിനായി ഇലക്ട്രോണിക് ട്രാവല്‍ അഥോറൈസേഷന്‍ നിര്‍ബന്ധമാക്കും.

ഇവിടെ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയവരും ഇവിടെ തുടര്‍ന്ന് ജോലി ചെയ്യാനാഗ്രഹിക്കുന്നവരുമായ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ ലഭ്യമാക്കുന്ന ഓഫറുകള്‍ മൈഗ്രേഷന്‍ അഡൈ്വസറി കൗണ്‍സില്‍ അഥവാ മാക്കിന്റെ പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം മെച്ചപ്പെടുത്താന്‍ പോകുന്നുവെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം എല്ലാ മാസ്റ്റേര്‍സ് സ്റ്റുഡന്റ്സിനും ആറു മാസം ജോലി ചെയ്യാനുള്ള അവസരമായിരിക്കും നല്‍കുന്നത്. ബാച്ചിലേര്‍സ് സ്റ്റുഡന്റ്സിന് ഒരു പെര്‍മനന്റ് സ്‌കില്‍ഡ് ജോലി കണ്ടെത്താന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്യും. ഈ സമയത്ത് അവര്‍ക്ക് താല്‍ക്കാലികമായി ജോലി ചെയ്യാനും അവസരം നല്‍കും. പിഎച്ച്ഡി കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷം വരെ ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ്.

ബാച്ചിലര്‍ ലെവലോ അതിന് മുകളിലോ കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ കോഴ്സ് കഴിയുന്നതിന് മുന്ന് മാസങ്ങള്‍ക്ക് മുമ്പ് സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടിലേക്ക് സ്വിച്ച് ചെയ്യുന്നതിന് അപേക്ഷിക്കാനും പുതിയ നിയമങ്ങള്‍ പ്രകാരം അവസരം ലഭിക്കുന്നതാണ്. യുകെയ്ക്ക് പുറത്ത് നിന്നും ഇതിനായി അപേക്ഷിക്കുന്നവര്‍ക്ക് തങ്ങളുടെ ഗ്രാജ്വേഷന്‍ കഴിഞ്ഞ് രണ്ടു വര്‍ഷത്തിന് ശേഷവും ഇതിനായി അപേക്ഷിക്കാം. ഭാവിയില്‍ യുകെയിലേക്ക് വരുന്ന എല്ലാ വിദേശ വിദ്യാര്‍ത്ഥികളെയും അവര്‍ പഠിക്കുന്ന സ്ഥാപനം സ്പോണ്‍സര്‍ ചെയ്തിരിക്കണം. നിലവില്‍ ഇത് നോണ്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ബാധകമായിട്ടുള്ളൂ. ബ്രക്സിറ്റിനു ശേഷം അത് യൂറോപ്യന്‍ യൂണിയന്‍ സ്റ്റുഡന്റ്സിന് കൂടി ബാധകമാക്കാന്‍ പോകുകയാണ്.

പുതിയ കുടിയേറ്റ നിയമങ്ങള്‍ പ്രകാരം ഡിപ്പെന്റന്റ് വിസക്കാര്‍ക്കുള്ള അവകാശങ്ങള്‍ തുടരുന്നതായിരിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ഫാമിലി മൈഗ്രേഷന്‍, പെര്‍മനന്റ് സെറ്റില്‍മെന്റ് എന്നിവയ്ക്കുള്ള നിയമങ്ങള്‍ ഇത് പ്രകാരം തുടരുന്നതായിരിക്കും. കുടിയേറ്റക്കാരെ സാമ്പത്തികപരമായി സ്വയംപര്യാപ്തരാണെന്ന് ഉറപ്പ് വരുത്തിക്കൊണ്ടുള്ള ഇന്റഗ്രേഷനെയാണ് ഗവണ്‍മെന്റ് ഇത് പ്രകാരം പ്രോത്സാഹിപ്പിക്കുന്നത്. ഇംഗ്ലീഷ് സംസാരിക്കാനും ബ്രിട്ടീഷ് മൂല്യങ്ങള്‍ മനസിലാക്കാനും സാധിക്കുന്നവര്‍ക്ക് ഇവിടേക്ക് വരുന്നതിന് മുന്‍ഗണനയേകുന്നുണ്ട്. ഇതിനായി അടുത്ത് തന്നെ സര്‍ക്കാര്‍ ഇന്റഗ്രേറ്റഡ് കമ്മ്യൂണിറ്റീസ് ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നുണ്ട്. ബ്രിട്ടീഷ് പൗരന്‍മാരായി മാറാന്‍ ആഗ്രഹിക്കുന്നവരില്‍ ഇംഗ്ലീഷ് ഭാഷാപാടവവും ബ്രിട്ടീഷ് മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പ്ലാനിലൂടെ ലക്ഷ്യമിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category