1 GBP = 92.50 INR                       

BREAKING NEWS

മാഞ്ചസ്റ്ററില്‍ തിരുവാതിര ആഘോഷം ശനിയാഴ്ച; പാതിരാപ്പൂ ചൂടി സെറ്റുടുത്ത് തിരുവാതിരക്കു ചുവടുകള്‍ വെക്കുന്ന സ്ത്രീകളുടെ ആഘോഷത്തിന് ഒരുക്കങ്ങള്‍ തകൃതി

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: കേരളത്തില്‍ സ്ത്രീകളുടെ പ്രധാന ആഘോഷമായിരുന്ന തിരുവാതിരക്കു ബ്രിട്ടനില്‍ വീണ്ടും തുടികൊട്ട്. തിരുവാതിരയുടെ പാരമ്പര്യ ചടങ്ങുകള്‍ ഒന്ന് പോലും വിട്ടു പോകാതെ ഹിന്ദു സമാജം വനിതാ വിഭാഗം നേതൃത്വം നല്‍കുന്ന ആഘോഷത്തിന് സകല ഒരുക്കങ്ങളും പൂര്‍ത്തിയായി. ചടങ്ങു നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ മിക്കവയും എത്തിക്കഴിഞ്ഞു. പുഷ്പ്പങ്ങള്‍ അടക്കമുള്ളവ അന്നേദിനം എത്തിക്കാന്‍ ഉള്ള ഒരുക്കങ്ങളും ചെയ്തതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.

ഈ വര്‍ഷം മാഞ്ചസ്റ്റര്‍ സമാജത്തില്‍ മാത്രമാണ് ഇത്തരം ഒരു ചടങ്ങു നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. സമാജത്തില്‍ അംഗങ്ങളായ മുഴുവന്‍ വനിതകളും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ ചടങ്ങില്‍ നിറ സാന്നിധ്യമാകും. വൈകിട്ട് ആറു മുതല്‍ രാത്രി വൈകും വരെ ചടങ്ങുകള്‍ ഉണ്ടായിരിക്കും. പൗര്‍ണമി നിലാവ് തെളിയുന്നതോടെ വ്രതം അവസാനിപ്പിച്ചു ആഘോഷ ചടങ്ങുകള്‍ ആരംഭിക്കുന്നത് നിലവിലെ രീതി.

ഈ മാസം 22നു പരമ്പരാഗത ചടങ്ങുകളോടെ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചു മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം നടത്തുന്ന തിരുവാതിര ആഘോഷം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. എട്ടങ്ങാടി, ദശപുഷ്പ്പം ചൂടല്‍, തിരുവാതിരക്കളി, പാതിരാപ്പൂ ചൂടല്‍, തുടിച്ചു കുളി എന്നീ ചടങ്ങുകള്‍ നടത്തിയാണ് സുമംഗലീ വൃതം അനുഷ്ഠിച്ചു ദീര്‍ഘകാല ദാമ്പത്യ സൗഭാഗ്യത്തിന് ഹൈന്ദവ വിശ്വാസികള്‍ ഈശ്വര സേവയില്‍ സ്വയം അര്‍പ്പിക്കുന്നത്. വ്രതമെടുത്തു എത്തുന്ന വനിതകള്‍ക്ക് ആചാര പ്രകാരമുള്ള തിരുവാതിര പുഴുക്കും കൂവപ്പായസവും ഒക്കെ തയ്യാറാക്കി ഒരു കുറവും വരുത്താതെയാകും ആഘോഷം. സ്ത്രീകള്‍ക്ക് പിന്തുണ നല്‍കി പുരുഷന്മാരും സഹായവുമായി രംഗത്തുണ്ടാകും.

സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും ഹൈന്ദവ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നു എന്നുമൊക്കെ വേവലാതിപ്പെടുന്ന ആധുനിക ലോകത്തോടും ഹൈന്ദവ സംസ്‌കാരം എന്തെന്നറിയാത്ത വികല മനസുകളോടും കണ്‍ തുറന്നു കാണാന്‍ വേണ്ടിയാണു ആചാര്യ സ്രേഷ്ടര്‍ ഹൈന്ദവ സ്ത്രീകള്‍ക്കായി ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ആധുനികതയുടെ പേരില്‍ സ്വന്തം മൂല്യങ്ങള്‍ വലിച്ചെറിയുന്നവര്‍ തന്നെയാണ് ഇപ്പോള്‍ അസമത്വമെന്ന പേരും പറഞ്ഞു ഹൈന്ദവ സംസ്‌ക്കാരത്തെ ഇകഴ്ത്താന്‍ മുന്നില്‍ നില്‍ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത്തരക്കാര്‍ക്കുള്ള മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ മറുപടിയാണ് തിരുവാതിര ആഘോഷമെന്ന് സംഘടനാ ചുമതല ഉള്ള ഹരികുമാറും സിന്ധു ഉണ്ണിയും വ്യക്തമാക്കുന്നു.

ഏതാനും വര്‍ഷം മുന്‍പ് ക്രോയിഡോണില്‍ ഹിന്ദു ഐക്യ വേദി തുടക്കമിട്ട ചടങ്ങാണ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സമാജത്തിലെ പുതു തലമുറയിലെ യുവതികള്‍ തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാന്‍ എത്തും എന്ന പ്രത്യേകതയുമുണ്ട്. ഹൈന്ദവ സമൂഹത്തില്‍ സ്ത്രീകള്‍ എത്രമാത്രം ആദരിക്കപ്പെടുന്നുവെന്ന് ആധുനിക ലോകത്തെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടിയാണു തിരുവാതിരയുടെ പാരമ്പര്യ ചടങ്ങുകള്‍ മാഞ്ചസ്റ്ററില്‍ ആവര്‍ത്തിക്കുന്നത്.

തിരുവാതിര ആഘോഷത്തില്‍ തിരുവാതിരക്കളി മാത്രം ജാതി മത ഭേദമെന്യേ ഏവരും ഏറ്റെടുത്തപ്പോള്‍ മറ്റു ചടങ്ങുകള്‍ നിലനില്‍ക്കേണ്ടത് ഹൈന്ദവ സംസ്‌ക്കാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഓരോരുത്തരുടെയും കടമയാണെന്നും ഈ തിരിച്ചറിവാണ് ചടങ്ങു നടത്താന്‍ മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തെ പ്രേരിപ്പിച്ചതെന്നും ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം മറ്റിടങ്ങളിലും ചടങ്ങു നടക്കുമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
plz call for details- 07403344590/ 07979123615

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category