1 GBP = 89.90 INR                       

BREAKING NEWS

ദശാബ്ദി നിറവില്‍ നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസി യേഷന്‍; ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ പുരാതന പാട്ട് മത്സരവും നൃത്ത വിസ്മയങ്ങളും അരങ്ങില്‍

Britishmalayali
സിറിള്‍ പനംങ്കാല

നോട്ടിങ്ഹാം: കഴിഞ്ഞ പത്ത് വര്‍ഷക്കാലം നോട്ടിങ്ഹാമിലെ ക്‌നാനായ സമൂഹത്തെ തങ്ങളുടെ തനിമയിലും പാരമ്പര്യത്തിലും പൈതൃകത്തിലും കൈ പിടിച്ചു നടത്തിയ നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ദശാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനായി ഒരുങ്ങുകയാണ്. ആഘോഷങ്ങള്‍ക്ക് പത്തരമാറ്റ് പകിട്ടേകുവാന്‍ യുകെകെസിഎയുടെ 51 യൂണിറ്റുകള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന ഓള്‍ യുകെ പുരാതന പാട്ട് മത്സരവും നടത്തപ്പെടുന്നു. മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ വി. കുര്‍ബാന, വെല്‍ക്കം ഡാന്‍സ്, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍, യുകെകെസിഎ ഭാരവാഹികള്‍ക്ക് സ്വീകരണം, സ്‌നേഹവിരുന്ന് തുടങ്ങി വിപുലമായ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

പത്തു വര്‍ഷം മുന്‍പ് ജെയിംസ് കാവനാലിന്റെയും ബേബി കുര്യക്കോസിന്റെയും നേതൃത്വത്തില്‍ തുടക്കം കുറിച്ച നോട്ടിങ്ഹാം ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ തുടര്‍ന്നു വന്ന നേതൃത്വങ്ങളുടെ ശക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വളര്‍ന്നു പന്തലിച്ചു യുകെകെസിഎക്ക് പൂര്‍ണമായും പിന്തുണ നല്‍കികൊണ്ട് നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വയ്ക്കുകയാണ്. യുകെകെസിഎ സെന്‍ട്രല്‍ കമ്മറ്റിയിലേക്ക് കരുത്തരായ നേതാക്കളെ സംഭാവന ചെയ്ത ഒരു യൂണിറ്റാണ് നോട്ടിങ്ഹാം. യുകെകെസിഎയുടെ കരുത്തരായ സെക്രട്ടറിമാരില്‍ ഒരാളായ മാത്തുക്കുട്ടി ആനകുത്തിക്കലും ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ജോയിന്റ് ട്രഷര്‍ ജെറി ജെയിംസും നോട്ടിങ്ഹാം യൂണിറ്റ് അംഗമാണ്.

തങ്ങളുടെ പാരമ്പര്യങ്ങളും തനിമയും കാത്തുപരിപാലിച്ചു കൊണ്ട് വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ തക്കപ്രവര്‍ത്തങ്ങളുമായി എന്‍കെസിഎ മുന്നേറുകയാണ്. ദശാബ്ദി ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് മാത്തുക്കുട്ടി ആനകുത്തിക്കലിന്റെയും സെക്രട്ടറി ടെസ്സി ഷാജിയുടെയും നേതൃത്വത്തിലുള്ള കമ്മറ്റി അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category