1 GBP = 90.60 INR                       

BREAKING NEWS

പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി കരോള്‍ സംഘങ്ങളെ കാത്തിരുന്ന യോവിലെ മലയാളികള്‍ക്കു കണ്ണുനീരിന്റെ ക്രിസ്മസ് ദിനങ്ങള്‍ സമ്മാനിച്ച് മരിയ ജോര്‍ജ്ജ് ഇന്നലെ മരണത്തിനൊപ്പം യാത്രയായി; കുറവിലങ്ങാട് സ്വദേശിനിയായ മലയാളി നഴ്സിന്റെ മരണത്തില്‍ മനം നൊന്തു യുകെ മലയാളികള്‍

Britishmalayali
kz´wteJI³

കവന്‍ട്രി: തിരുപ്പിറവിക്കായി പുല്‍ക്കൂടും നക്ഷത്രവും ഒരുക്കി കരോള്‍ സംഘങ്ങളെ കാത്തിരുന്ന യോവില്‍ മലയാളികള്‍ക്കു കണ്ണീരിന്റെ ക്രിസ്മസ് ദിനങ്ങള്‍ സമ്മാനിച്ച് ജയാ എന്നറിയപ്പെട്ടിരുന്ന മരിയ ജോര്‍ജ് ഇന്നലെ മരണത്തിനൊപ്പം യാത്രയായി. രാവിലെ പത്തു മണിയോടെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി അസുഖം കൂടിയതിനെ തുടര്‍ന്ന് ജയാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു. കൂടുതല്‍ ആയി ഒന്നും ചെയ്യാനില്ലെന്നു ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും പൊടുന്നനെ ജയയുടെ മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സറിനോട് നിത്യ പോരാട്ടം നടത്തിയാണ് ജയയും വിടവാങ്ങിയത്. ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കാന്‍ കാരണമായതും ക്യാന്‍സര്‍ മൂലമാണെന്നാണ് കണ്ടെത്തല്‍. ആശുപത്രികളിലെ ജോലി സാഹചര്യം മുതല്‍ ജീവിത ശൈലി വരെയുള്ള കാരണങ്ങള്‍ തേടി പോകുമ്പോള്‍ ക്യാന്‍സര്‍ ഓരോരുത്തരെയും തേടിയെത്തും മട്ടില്‍ അതിന്റെ ഭീകര രൂപം കാട്ടുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ജയയുടെ മരണവും.

ഏറെക്കാലം ദുബൈയില്‍ ജോലി ചെയ്ത ശേഷമാണു ജയയും കുടുംബവും യുകെയില്‍ എത്തുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഈ കുടുംബം യോവില്‍ തന്നെ ആയിരുന്നു താമസം. അതിനാല്‍ ഇവിടെത്തെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്ന് കൂടിയാണ് കുറവിലങ്ങാട് കാട്ടാറുപതിയില്‍ ജോര്‍ജ് ജോസഫിന്റെയും ജയയുടെയും കുടുംബവും എന്നാണ് ഇന്നലെ ഓരോ യോവില്‍ മലയാളിയും വ്യസനത്തോടെ ഓര്‍ത്തെടുത്തത്.

വെറും 30 കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന സ്ഥലം എന്ന നിലയില്‍ ഓരോ കുടുംബവും മറ്റൊരു കുടുംബവുമായി ഏറെ സ്‌നേഹവും സൗഹാര്‍ദവും പങ്കിട്ടാണ് ഇവിടെ കഴിയുന്നത്. അതിനാല്‍ തന്നെ ഒരാളുടെ ദുരിതം മറ്റൊരാള്‍ കൂടി ഏറ്റെടുക്കുകയാണ്. ഇതിനു മുന്‍പും യോവില്‍ മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസ് ഒരുക്കങ്ങള്‍ക്കിടെ എത്തിയ ജയയുടെ മരണത്തോട് പൊരുത്തപ്പെടാന്‍ സ്വന്തം കുടുംബം മാത്രമല്ല ഇവിടുത്തെ മലയാളികളും പ്രയാസപ്പെടുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.

ക്രിസ്മസ് അവധി ദിനങ്ങള്‍ മൂലം ജയയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സാധാരണയില്‍ കവിഞ്ഞ കാലതാമസം ഉണ്ടായേക്കും എന്നാണ് സൂചന. ഫ്യൂണറല്‍ ഡിറക്ടര്‍സ് അറിയിക്കുന്നതനുസരിച്ചു മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബം തീരുമാനമെടുക്കും. പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ അലീന, വിദ്യാര്‍ത്ഥികളായ അല്‍വിന, അല്‍ബ എന്നിവരാണ് മക്കള്‍.

യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലില്‍ അക്യൂട്ട് സ്‌ട്രോക് വാര്‍ഡില്‍ സ്റ്റാഫ് നേഴ്‌സായിരുന്നു ജയാ. കോട്ടയം അയ്മനം വല്യാട്ട് പോളക്കാട്ടില്‍ കുടുംബാംഗമാണ് ജയാ. പരേതനായ അബ്രഹാമിന്റെയും ത്രേസ്യാമ്മയുടെയും മകളാണ്. കണ്ണൂര്‍ പാലാവയല്‍ നിവാസി സുജ, തോമസ് എബ്രഹാം (ദുബായ്), മോനച്ചന്‍ (യുഎസ്എ) എന്നിവര്‍ സഹോദരങ്ങളാണ്.

ജയയുടെ കുടുംബാംഗങ്ങളുടെയും യോവില്‍ മലയാളികളുടെയും ദുഃഖത്തില്‍ ബ്രിട്ടീഷ് മലയാളി ന്യൂസ് ടീം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category