1 GBP = 92.50 INR                       

BREAKING NEWS

ഒരേ സമയം വില്ലനായും ഹീറോയായും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് ടിക് ടോക്; തേച്ച കാമുകനെ പച്ചത്തെറി വിളിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ വൈറല്‍; ഞാനാണ് സതീശന്റെ മോനെന്നും തേക്കാന്‍ കാരണം ഇതൊക്കെ തന്നെയെന്നും പറഞ്ഞ് എത്തുന്നത് നിരവധി പേര്‍; സിനിമയില്‍ ചാന്‍സ് കിട്ടിയവരും നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ച് ടിക് ടോക് ഫോളോവര്‍ക്ക് ഒപ്പം പോയവരും നിരവധി; യുവാക്കളില്‍ ആളിപ്പടരുന്ന ടിക് ടോക് തരംഗം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ത്യയില്‍ സൈബര്‍ ലോകത്ത് അഭിരമിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മലയാളികള്‍. മാറിവരുന്ന സോഷ്യല്‍ മീഡിയാ സംവിധാനങ്ങളെ വാരിപ്പുണരുന്നതില്‍ മുന്നില്‍ മലയാളി യുവാക്കള്‍ തന്നെയാണ്. ഫേസ്ബുക്കും ട്വിറ്ററും വാരിപ്പുണര്‍ന്ന യുവത്വത്തിന്റെ പുതിയ താരം ടിക്ക് ടോക്ക് എന്ന വീഡിയോ ആപ്പാണ്. എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം ടിക്ക് ടോക്ക് വീഡിയോകളുടെ പെരുമഴയാണ്. എന്തിനും തേിനും ടിക് ടോക് വീഡിയോയും ചാലഞ്ചും ഒക്കെയാണ്. മറ്റേതൊരു സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം പോലെ തന്നെ ഗുണത്തോടൊപ്പം ദോഷവും ഉണ്ട് ടിക് ടോക്കിനും.

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ടിക് ടോക് ഉപയോഗിക്കുന്നത് കേരളത്തിലാണ് എന്ന കണക്കുകള്‍ മാത്രം മതി ടിക് ടോക്കിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യത മനസ്സിലാക്കാന്‍. പലരും അഭിനയ പ്രതിഭ പുറത്ത് കാണിക്കാന്‍ ഉപയോഗിക്കുമ്പോള്‍ സിനിമയില്‍ ചാന്‍സ് കിട്ടിയ വിരുതന്മാര്‍ വരെ ഉണ്ട് ഇക്കൂട്ടത്തില്‍. എന്നാല്‍, ഇതോടൊപ്പം തന്നെ മറ്റേത് സംവിധാനങ്ങളെയും പോലെ ഈ ആപ്പിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരക്കാരുടെ ഇടപെടലുകളാണ് പലപ്പോഴും ടിക്ക് ടോക്കിനെ വൈറലായിക്കിയത്.

കഴിഞ്ഞ ദിവസം ടിക് ടോക് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത് കാമുകനെ തെറി വിളിച്ച കൊണ്ട് പെണ്‍കുട്ടികള്‍ ഇട്ട വീഡിയോയാണ്. ഈ വീഡിയോക്ക് പിന്നാലെ തുടര്‍ച്ചയായി വീഡിയോകളും പുറത്തുവന്നു കൊണ്ടിരിക്കയാണ്. വാട്സ് ആപ്പ് ഗ്രൂപ്പകളിലും ഫേസ്ബുക്കിലൂടെയും മറ്റഉം അതിവേഗം പ്രചരിക്കുയാണ് ഈ വീഡിയോകള്‍.

തേച്ച കാമുകനെ തെറിവിളിച്ചുകൊണ്ട് പെണ്‍ കുട്ടികള്‍ ഇട്ട വീഡിയോ ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ആ വീഡിയോയ്‌ക്കെതിരെ പ്രത്യക്ഷമായി തന്നെ പ്രതികരണവും ഉണ്ടായിരുന്നതാണ്. ചിലര്‍ വിമര്‍ശിച്ചു കൊണ്ടും ചിലര്‍ പിന്‍താങ്ങി കൊണ്ടും കമന്റ് ഇട്ടിരുന്നു. പിന്നീട് വീഡിയോ ഇട്ട പെണ്‍ കുട്ടിയടെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ക്യാപഷനോടു കൂടി വീണ്ടും ആ വീഡിയോ ഷെയര്‍ ചെയ്യുകയുമുണ്ടായി. ഇപ്പോളിതാ അതിനെ തുടര്‍ന്ന് മറ്റൊരു വീഡിയോ. അതിന്റെ മറുപടി എന്ന പോലെ ആ വീഡിയോയില്‍ പറഞ്ഞ സതീഷിന്റെ മകന്‍ താനാണെന്നും പറഞ്ഞ് പെണ്‍ കുട്ടിക്കെതിരെ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ യുവാവ്. ഇവളുമാര്‍ പറഞ്ഞ സതീശേട്ടന്റെ മോന്‍ ഞാന്‍ ആണ്, ഞാന്‍ അവളെ തെക്കാന്‍ കാരണവും ഉണ്ട്.

സതീശന്റെ മകനാണ് എന്ന് പറഞ്ഞ് നിരവധിപേര്‍ രംഗത്ത് വന്നതോടെയാണ് സംഭവം രസകരമായി മാറിയത്. എന്നാല്‍ തേക്കാനുള്ള കാരണം പറഞ്ഞ് രംഗത്ത് എത്തിയ യുവാവ് ശരിക്കും പെണ്‍കുട്ടിയെ തേച്ചയാള്‍ തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. തേക്കാനുള്ള കാണം എന്താണ് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ എന്നാണ് സതീശേട്ടന്റെ മോന്‍ ചോദിക്കുന്നത്. ടിക് ടോക്കില്‍ വീഡിയോ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് എറണാകുളം പിറവം സ്വദേശി മജേഷിനെ സിനിമയില്‍ വേഷം ലഭിക്കുകയും ചെയ്തു.എറണാകുളം പിറവം സ്വദേശിയായ മജേഷ് സംവിധായകന്‍ അനസ് കടലുണ്ടിയൊരുക്കുന്ന 1994 എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

പ്രണയത്തിന് ഇടയില്‍ വില്ലനായിട്ടും ഇതിനോടകം ടിക് ടോക് മാറി കഴിഞ്ഞു. ഒന്‍പത് വര്‍ഷം നീണ്ട് പ്രണയത്തിന് ഒടുവില്‍ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി വിവാഹം ചെയ്തത് ടിക് ടോക് വഴി പരിചയപ്പെട്ട ഒരാളുമായിട്ടായിരുന്നു. ഇതിന്റെ പ്രതികാരം യുവാവ് തീര്‍ത്തത്. കേക്ക് കട്ട് ചെയ്ത് സുഹൃത്തുക്കളുമൊത്ത് ആഘോഷിക്കുന്ന വീഡിയോ ടിക്ടോക് വഴി ഷെയര്‍ ചെയ്താണ്. ഇതിനോടകം വലിയ സ്വീകാര്യതയും ടിക് ടോക്കിന് ലഭിച്ച് കഴിഞ്ഞു

ഫേസ്ബുക്കും വാട്‌സാപ്പും പോലെ തന്നെ അതിവേഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയില്‍ പ്രചാരം നേടുകയാണ് മ്യൂസിക്കലി, ടിക് ടോക്ക് വിഡിയോ ബ്രോഡ്കാസ്റ്റിങ് ആപ്പുകള്‍. വിഡിയോ പോസ്റ്റുകള്‍ അതിവേഗം വൈറല്‍ ആകുന്നതുകൊണ്ടു തന്നെ കൂടുതല്‍ ആകര്‍ഷണവും വ്യത്യസ്തയും സൃഷ്ടിക്കുവാനുള്ള പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ നടത്തുന്നു. ഓടി വരുന്ന വാഹനത്തിന് മുന്നിലേക്ക് നില്ല് നില്ല് എന്റെ നീല കുയിലെ എന്ന ഗാനം ടിക്ടോകില്‍ ബാക്ഗ്രൗണ്ടാക്കി കൈയില്‍ ചെടിയോ തലയില്‍ ഹെല്‍മെറ്റോ വെച്ച് എടുത്തു ചാടി നൃത്തം ചെയ്യുകയെന്നത് ട്രെന്‍ഡാക്കി ധാരാളം അനുകരണങ്ങള്‍ നടന്നു വന്നിരുന്നു.

ഫേസ്ബുക്കും വാട്‌സാപ്പും വിട്ട് യുവതി യുവാക്കള്‍ ഇപ്പോള്‍ ചൈനീസ് ടിക് ടോക്കിന്റെ പിന്നാലെയാണ്. ടിക് ലോക്കില്‍ ഫോളവേഴ്‌സിനെ കിട്ടാന്‍ ലക്ഷ്യമിട്ട് കൗമാര പ്രായക്കാര്‍ ചെയ്തു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും നാടിനു തന്നെ തലവേദനയായിരിക്കുന്നു. വീടിനകത്തും പുറത്തും ടിക് ടോക് വിഡിയോ ഷൂട്ട് നടക്കുകയാണ്. ടിക് ടോക് ഡാന്‍സിനെതിരെ മുന്നറിയിപ്പുമായി പൊലീസും രംഗത്തെത്തിയിരുന്നു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ടിക് ടോക് ഡാന്‍സുകള്‍ക്കെതിരെ പോസ്റ്റ് ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.

നാട്ടുകാരെ കളിയാക്കിയും വഞ്ചിച്ചും ബുദ്ധിമുട്ടിച്ചും വിഡിയോ പകര്‍ത്തുന്നവരുടെ ലക്ഷ്യം ടിക് ടോക്കിലെ ആരാധകരെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ടിക് ടോക്കില്‍ ഹിറ്റായ ഒന്നാണ് 'നില്ല്..നില്ല് എന്റെ നീലക്കുയിലേ..' ജാസി ഗിഫ്റ്റിന്റെ ഈ പാട്ട് പുനരാവിഷ്‌കരിക്കുന്നത് അല്‍പം കടന്ന മാര്‍ഗത്തിലാണെന്ന് മാത്രം. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് യുവാക്കളും യുവതികളും ടിക് ടോക്ക് വിഡിയോ പകര്‍ത്തുന്നത്.

സൈബര്‍ ലോകത്ത് വൈറലായ ചില ടിക് ടോക്ക് വീഡിയോകള്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category