1 GBP = 87.80 INR                       

BREAKING NEWS

ഒരു കരണത്തടിക്കുന്നവന് മറു കരണം കാണിച്ചു കൊടുക്കാന്‍ പറഞ്ഞ യേശുവിന്റെ പേരില്‍ നിങ്ങള്‍ ഇങ്ങനെ തമ്മില്‍ തല്ലുമ്പോള്‍ നാണിച്ചു തല കുനിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികളാണ്; പള്ളി പിടിച്ചെടുക്കാനും അധികാരം സ്ഥാപിക്കാനും നിങ്ങള്‍ തെരുവില്‍ യുദ്ധം ചെയ്യുമ്പോള്‍ ഇറങ്ങിയോടുന്ന യേശുക്രിസ്തുവിനെ എവിടെ പോയി പിടിച്ചു കൊണ്ടുവരും? പള്ളിയുടെയും പണത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുന്നവരെ നിങ്ങള്‍ക്ക്! ഹാ കഷ്ടം!

Britishmalayali
kz´wteJI³

യേശുക്രിസ്തുവിന്റെ പേരില്‍ രണ്ട് ക്രൈസ്തവ സഭകള്‍ തമ്മില്‍ തെരുവില്‍ കിടന്ന് പരസ്പരം ഗോഗ്വാ വിളിക്കുകയും തല്ലുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്യുമ്പോള്‍ ഏറെ വേദന തോന്നുന്നു. ക്രൈസ്തവ വിശ്വാസത്തോടും ക്രൈസ്തവ മതത്തോടും എനിക്ക് ഏറ്റവും മതിപ്പും ആദരവും സ്നേഹവുമുള്ളത് ആ മതത്തിന്റെ അടിസ്ഥാനം പരസ്പരം സ്നേഹിക്കുക എന്നുള്ളതുകൊണ്ടാണ്. യേശുക്രിസ്തു തന്റെ മൂന്ന് വര്‍ഷക്കാലത്തെ പരസ്യ ജീവിതം കൊണ്ട് തന്റെ ശിഷ്യന്മാരോടും തന്നെ ശ്രവിക്കാന്‍ വന്ന സര്‍വ്വ ജനങ്ങളോടും പറഞ്ഞത് ഒരേ ഒരു കാര്യമാണ്. നിങ്ങള്‍ പരസ്പരം സ്നേഹിക്കുക എന്ന്. ഒട്ടേറെ സംഭവങ്ങള്‍ സ്നേഹത്തെ കുറിച്ച് യേശുക്രിസ്തു കാണിച്ചു കൊടുക്കുന്നുണ്ട്. ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചു കൊടുക്കുക എന്ന മഹത്തായ ഒരു പ്രമാണം ലോകത്ത് ഒരു മതസ്ഥാപകനും ഒരു പ്രവാചകനും ആര്‍ക്കും പറഞ്ഞു കൊടുത്തിട്ടില്ല. ഇത്രയും വലിയ മാനവികത മറ്റൊരു മതത്തിലുമില്ല.

നിര്‍ഭാഗ്യവശാല്‍ ഒരു കരണത്തടിക്കുന്നവന്റെ മറുകരണം കൂടി കാണിച്ചുകൊടുക്കുക എന്ന് പറഞ്ഞ യേശുവിന്റെ പേരില്‍ രണ്ട് സഭാവിശ്വാസികള്‍ തെരുവില്‍ തല്ലുകയാണ്. അവരുടെ തല്ല് തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. രണ്ട് കൂട്ടരും ഒരേ പാരമ്പര്യവും ഒരേ വിശ്വാസവും ഒരേ ആരാധനാക്രമവും ഒരേ ആചാരങ്ങളും സൂക്ഷിക്കുന്നവരാണെന്നതാണ് പ്രധാനം. രണ്ടു കൂട്ടരും തമ്മിലുള്ള പ്രധാന തര്‍ക്കം അവരില്‍ ഒരുകൂട്ടര്‍ അന്ത്യോക്യന്‍ സിംഹാസനത്തെ അംഗീകരിക്കുന്നു എന്നതും രണ്ടാമത്തെ കൂട്ടര്‍ പ്രാദേശിക തലവനെ മാത്രം ആദരിക്കുന്നു എന്നതുമാണ്. അന്ത്യോക്യന്‍ സഭാ തലവനെ അംഗീകരിക്കുന്ന യാക്കോബായ സഭയ്ക്കും പ്രാദേശികമായി ഒരു ശ്രേഷ്ഠബാവയുണ്ട്. അന്ത്യോക്യന്‍ സഭയ്ക്ക് കീഴിലല്ല എന്ന് വിശ്വസിക്കുന്ന ഓര്‍ത്തഡോക്സുകാരും പരോക്ഷമായി അന്ത്യോക്യന്‍ സഭാ വിസ്വാസത്തെ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും രണ്ടുപക്ഷക്കാരും തമ്മില്‍ പരസ്പരം തല്ലുകയാണ്.

മറ്റ് ക്രൈസ്തവ കക്ഷികള്‍ക്ക് പോലും സ്വത്തിന്റെ പേരില്‍ നടക്കുന്ന തര്‍ക്കം എന്നതിനപ്പുറം കൂടുതല്‍ ഒന്നും ഇതേക്കുറിച്ച് അറിയില്ല. ആരാണ് മെത്രാന്‍ കക്ഷിക്കാര്‍ ആരാണ് ബാവാ കക്ഷിക്കാര്‍ എന്നു പോലും അറിയില്ല. കാരണം അവരുടെ ആചാരങ്ങളും പ്രാര്‍ത്ഥനകളും അവരുടെ വസ്ത്രധാരണ രീതിയും ഒക്കെ ഒരേ പോലെയാണ്. എന്നിട്ടും അവര്‍ യേശുക്രിസ്തുവിന്റെ പേരില്‍ തമ്മില്‍ തല്ലുകയാണ്. ഇവിടെ ഭൗതിക സ്വത്തിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ സുപ്രീംകോടതി പറയുന്നത് ഓര്‍ത്തഡോക്സുകാരുടെ ഭാഗത്താണ് ന്യായമെന്ന്. അതുകൊണ്ട് തന്നെ നിയമവാഴ്ചയുള്ള ഒരു രാജ്യമെന്ന നിലയില്‍ ഓര്‍ത്തഡോക്സുകാര്‍ക്ക് അനുകൂലമായുണ്ടായ പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പിലാക്കേണ്ടതുണ്ട്. അതു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന നിയമപാലകരെ കുറ്റം പറയാന്‍ പറ്റില്ല.


അതേസമയം യാക്കോബായക്കാരെ അവരുടെ പള്ളികളില്‍ നിന്നെല്ലാം ഇറക്കി വിട്ട് അവരുടെ വിശ്വാസവും ആചാരവും എല്ലാം ഒരു കോടതി വിധിയുടെ പേരില്‍ ഇല്ലാതാക്കണമെന്ന് ആരെങ്കിലും ശഠിക്കുന്നുണ്ടെങ്കില്‍ അതില്‍ യുക്തിയില്ല. നിയമത്തിന്റെ മുന്നില്‍ ഓര്‍ത്തഡോക്സുകാരാണ് ശരി. അതുകൊണ്ട് തന്നെ ഓര്‍ത്തഡോക്സുകാര്‍ ആ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ കുറ്റക്കാരല്ല. അതിന് പൊലീസ് അവസരമൊരുക്കി കൊടുത്താല്‍ അവഴരും കുറ്റക്കാരല്ല. എന്നാല്‍ ഓര്‍ത്തഡോക്സുകാര്‍ക്ക് എല്ലാ പള്ളികളും വിട്ടുകൊടുക്കുന്നതിന്റെ പേരില്‍ യാക്കോബായക്കാര്‍ അവരുടെ പള്ളികള്‍ എല്ലാം ഇല്ലാതാക്കണമെന്നും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ത്യജിക്കണമെന്നും പറയുന്നത് യുക്തിരഹിതമാണ്.

ഇപ്പോള്‍ തര്‍ക്കം നടക്കുന്ന കോതമംഗലം പള്ളിയെടുക്കുക. അവിടെ എത്ര ഓര്‍ത്തഡോക്സുകാരുണ്ട്. പിറവം പള്ളിയുടെ കാര്യമെടുക്കുക അവിടെ എത്ര ഓര്‍ത്തഡോക്സുകാരുണ്ട്. വിശ്വാസികളല്‍ 98 ശതമാനവും യാക്കോബായക്കാരായിരിക്കുമ്പോള്‍ യാക്കോബായക്കാര്‍ എന്തുകൊണ്ടാണ് ഈ പള്ളികള്‍ തങ്ങള്‍ക്ക് വേണമെന്ന് പറയുന്നത്. നിയമപരമായി അവര്‍ക്കുള്ളതായിരിക്കാം പള്ളി. പക്ഷെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ ഇറക്കി വിട്ടിട്ട് ന്യൂനപക്ഷം വരുന്നവര്‍ ആ പള്ളി പിടിച്ചെടുക്കുമ്പോള്‍ അവിടെ യേശുക്രിസ്തു ആരാധനയ്ക്കും ശുശ്രൂഷയ്ക്കും അവശേഷിക്കുമെന്ന് കരുതാന്‍ സാധിക്കുമോ.

ഓര്‍ത്തഡോക്സ് സഭക്കാരുടെ ഭാഗത്തായിരിക്കും നീതിയും ന്യായവും. എന്നാല്‍ നിയമത്തിന്റെ പേരില്‍ നിങ്ങള്‍ നേടിയെടുക്കുന്നത് നിങ്ങളുടെ സഹോദരങ്ങളുടെ ശ്രമവും കണ്ണീരും ഇല്ലാതാക്കിക്കൊണ്ടുള്ള ഫമാണ്. അതുകൊണ്ട് കോതമംഗലത്തിന്റെ കാര്യത്തിലാണെങ്കിലും പിറവത്തിന്റെ കാര്യത്തിലാണെങ്കിലും കോലഞ്ചേരിയുടെ കാര്യത്തിലാണെങ്കിലും ഒരു തീരുമാനം എടുക്കുക. മഹാഭൂരിപക്ഷം വരുന്നവര്‍ ആരാണോ അവര്‍ക്ക് വിട്ടു കൊടുക്കുക. യേശുക്രിസ്തു നമ്മളെ പഠിപ്പിച്ച പാഠം അതാണ്. ഭാതിക സ്വത്തിന്റെ പേരില്‍ നിങ്ങള്‍ വിജയിക്കുമ്പോള്‍ ആത്മീയ സ്വത്തിന്റെ പേരില്‍ നിങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category