1 GBP = 92.20 INR                       

BREAKING NEWS

കരോള്‍ ഗാനങ്ങള്‍ക്കൊപ്പം ആടിപ്പാടി കുരുന്നുകള്‍; രംഗാവിഷ്‌ക്കാരത്തിലൂടെ ക്രിസ്മസ് ട്രീ; കാഴ്ചക്കാരുടെ കണ്‍നിറച്ചു ഗുരുവന്ദനം; കവന്‍ട്രി കേരള സ്‌കൂളിന് വ്യത്യസ്തമായ ക്രിസ്മസ് ആഘോഷം

Britishmalayali
സ്വന്തം ലേഖകന്‍

ശാന്ത രാത്രിയും യഹൂദിയായിലെ ഗ്രാമവും ഒക്കെ പാടി റാന്തല്‍ വിളക്കും തെളിച്ചു കേരളത്തിലെ കുഗ്രാമങ്ങളില്‍ തിരുപ്പിറവി സന്ദേശം എത്തിച്ച ഒരു തലമുറയുടെ പ്രതിനിധികളാണ് ഇന്നത്തെ യുകെ മലയാളികള്‍. ഒരു തലമുറയ്ക്ക് ആവേശം പകര്‍ന്ന ഇത്തരം ക്രിസ്മസ് ഗാനങ്ങള്‍ ഇപ്പോള്‍ കേരളത്തിലെ കുട്ടികള്‍ പോലും മറന്നു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ബ്രിട്ടീഷ് മണ്ണില്‍ പിറന്ന കുരുന്നുകള്‍ ഈ ഗാനങ്ങള്‍ ഓരോന്നും മുഴുവനായും പാടി ക്രിസ്മസ് എത്തുന്നതിന്റെ സന്തോഷം പങ്കിടുമ്പോള്‍ ഏതു മാതാപിതാക്കളാക്കാണ് കണ്‍ നിറയാതെ പോകുക ? അത്തരം ഒരനുഭവത്തിലൂടെയാണ് ഇന്നലെ കവന്‍ട്രി കേരള സ്‌കൂള്‍ ക്രിസ്മസ് ആഘോഷിച്ചത്.

മലയാള കരള്‍ ഗാനങ്ങള്‍ മാത്രമല്ല രംഗാവിഷ്‌കാരം ഒരുക്കി ക്രിസ്മസ് ട്രീ അലങ്കാരങ്ങള്‍ വിവരിക്കുമ്പോള്‍ അത് മുതിര്‍ന്നവര്‍ക്കും കഥയും കാര്യവുമായി മാറുകയായിരുന്നു. എന്നാല്‍ തങ്ങളെ മലയാളം പഠിപ്പിക്കാന്‍ ത്യാഗം ചെയ്യുന്ന 15 ഓളം അധ്യാപകരെ ആദരിക്കാനും അവരെ എന്ത് കൊണ്ട് തങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നുമൊക്കെ വിവരിക്കാന്‍ കുട്ടികള്‍ തിരക്കിട്ട ഗുരുവന്ദനം പരിപാടി കൂടിയായപ്പോള്‍ മിഴിയും മനവും നിറഞ്ഞാണ് കേരള സ്‌കൂള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ മടങ്ങിയത്.

മലയാളി ടച്ചുള്ള ക്രിസ്മസ് ആഘോഷം തന്നെയാകട്ടെ എന്ന കേരള സ്‌കൂളിന്റെ ആഗ്രഹത്തിന് നിറം നല്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ലാലു സ്‌കറിയ എത്തിയപ്പോള്‍ അന്‍പതിലേറെ കുരുന്നുകളാണ് ക്രിസ്മസ് ആഘോഷവുമായി വേദിയില്‍ എത്തിയത്. കഥയും പാട്ടും സന്ദേശവും ഒക്കെയായി കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സരിക്കുകയായിരുന്നു. മലയാളി ആഘോഷ വേദികള്‍ മുതിര്‍ന്നവര്‍ കയ്യടുക്കുമ്പോള്‍ കേരള സ്‌കൂളിന്റെ ആഘോഷ വേദികള്‍ കുട്ടികള്‍ കയ്യടക്കുന്ന പതിവ് ഇത്തവണയും തെറ്റിയില്ല. ഒന്നിന് പുറകെ ഒന്നായി വേദിയില്‍ എത്താന്‍ ഓരോ കുട്ടിയും മത്സരിക്കുക ആയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വേദിയില്‍ എത്താന്‍ മടി കാട്ടിയവരും കരഞ്ഞവരും ഒക്കെയാണ് ഇക്കുറി പ്രകടനത്തില്‍ കൂടുതല്‍ മികവ് കാട്ടിയതു എന്നത് കേരള സ്‌കൂള്‍ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയായി.

ഉപകരണ സംഗീതത്തില്‍ മികവ് കാട്ടി ആറേഴു പേര്‍ തമ്മില്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ഗിത്താറും തബലയുമായി കര്‍ണാടക സംഗീതത്തിന്റെ മാധുര്യം പോലും ക്രിസ്മസ് വേദിയില്‍ എത്തിക്കാന്‍ കുട്ടികള്‍ അവസരം കണ്ടെത്തി . ഓരോരുത്തരും ഒന്നിനൊന്നു മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചപ്പോള്‍ ക്ളാസ് തിരിഞ്ഞു പ്രോത്സാഹനം നടത്തുന്ന കാഴ്ച കേരളത്തിലെ മത്സര വേദികളെ ഓര്‍മ്മിപ്പിക്കും വിധമാണ് കാണികള്‍ക്കു അനുഭവപ്പെട്ടത് . ചില കുട്ടികള്‍ പ്രസംഗ വിഷയത്തില്‍ മലയാളം സ്‌കൂളിനെ പ്രകീര്‍ത്തിക്കാനും മറന്നില്ല . ഇതിലൂടെ മാതാപിതാക്കളുടെ നിര്‍ബന്ധമല്ല തങ്ങള്‍ മലയാളം പഠിക്കാന്‍ എത്താന്‍ കാരണമെന്നും അവരുടെ വാക്കുകളില്‍ തന്നെ തെളിയുക ആയിരുന്നു. തങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരമാണ് കേരള സ്‌കൂള്‍ എന്നതാണ് ഓരോ കുട്ടിയും തന്റെ പ്രകടനത്തിലൂടെ വിളിച്ചു പറയാന്‍ ശ്രമിച്ചത്. മറ്റെവിടെ ചെന്നാലും മാറ്റി നിര്‍ത്തപ്പെടുന്ന ഫീലില്‍ നിന്നും ഇത് തങ്ങള്‍ നിയന്ത്രിക്കുന്ന വേദിയും ഇടവും ആണെന്ന തിരിച്ചറിവാണ് കേരള സ്‌കൂളില്‍ എത്തുന്ന ഓരോ കുട്ടിയും മനസിലാക്കുന്ന പ്രധാന വസ്തുതയെന്നും ക്രിസ്മസ് ആഘോഷ വേദി ഒരിക്കല്‍ കൂടി വക്തമാക്കി . ഹാള്‍ ഒരുക്കിന്നിടം മുതല്‍ അവസാനം വൃത്തിയാക്കല്‍ വരെ കുട്ടികള്‍ ചുമതല ഏറ്റെടുക്കുന്ന രീതിയും കേരള സ്‌കൂളിന് സ്വന്തമാണ്.

ഇന്നലെ നടന്ന ആഘോഷത്തില്‍ ഏറെ വത്യസ്തമായാണ് ക്രിസ്മസ് ട്രീയുടെ രംഗാവിഷ്‌ക്കാരം ഒരുക്കിയത് . ക്രിസ്മസ് ട്രീയുടെ അലങ്കാരങ്ങള്‍ വിവരിക്കാന്‍ ഓരോ കുട്ടിക്കും അവസരം ലഭിച്ചപ്പോള്‍ അവര്‍ തന്നെ അത്തരം അലങ്കാരങ്ങളിലൂടെ ക്രിസ്മസ് ട്രീയെ കൂടുതല്‍ മനോഹരമാക്കി മാറ്റുക ആയിരുന്നു. കേരള സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജിനു കുര്യാകോസ് വിഭാവനം ചെയ്ത പ്രോഗ്രാമില്‍ ഇരുപതോളം കുട്ടികളാണ് വേദിയില്‍ എത്തിയത്.
 
കേരള സ്‌കൂള്‍ കൂടുതല്‍ അധ്യാപകരുമായി പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയ സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ ആര്‍ ഷൈജുമോന്‍ ആസൂത്രണം ചെയ്ത ഗുരുവന്ദനം എന്ന ചടങ്ങ് ഏറെ ഹൃദയസ്പര്‍ശിയായി . ഗുരു എന്നത് പരമാണുവിലും നിറയുന്ന സത്യമാണ് , ഇരുളിലെ വഴി കാട്ടിയാണ് , കരളില്‍ നിറയും കരുണയാണ് ഗുരു എന്ന പശ്ചാത്തല സംഗീതത്തില്‍ ആറു ക്ളാസിലെയും അധ്യാപകരെ ആദരിച്ചതും സമ്മാനങ്ങള്‍ കൈമാറിയതും വിദ്യാര്‍ഥികള്‍ തന്നെയാണ് . അധ്യാപകര്‍ വഴക്കു പറഞ്ഞാല്‍ പോലും ഞങ്ങള്‍ക്ക് പിണക്കമില്ല എന്ന നിഷ്‌ക്കളങ്ക മനസിലെ വാക്കുകള്‍ ചിരിയിലും മിഴികള്‍ നനയ്ക്കാന്‍ കാരണമായി . മുന്‍പ് അങ്കിള്‍ , ആന്റി എന്ന് വിളിച്ചവരെ ഇപ്പോള്‍ ഷോപ്പിങ് സമയത്തു പുറത്തു കാണുമ്പോള്‍ പോലും മാഷെ , ടീച്ചറെ എന്ന് കുട്ടികള്‍ വിളിച്ചു തുടങ്ങിയതും ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴത്തിലേക്ക് കേരള സ്‌കൂള്‍ മാറിക്കഴിഞ്ഞു എന്നതിന് കൂടി ഉദാഹരണമാകുകയാണ്.

സ്‌നേഹ ശാസനയാണ് കേരള സ്‌കൂളില്‍ ലഭിക്കുന്നത് എന്ന് മനസിലാക്കുന്ന കുട്ടികള്‍ അധ്യാപകരെ തിരികെ എത്രത്തോളം ഇഷ്ട്ടപ്പെടുന്നു എന്നതാണ് ഗുരുവന്ദനത്തിനു എത്തിയ 15 ഓളം കുട്ടികള്‍ വക്തമാക്കിയതും . ഞങ്ങളുടെ ടീച്ചര്‍ എന്ന് അഭിമാനത്തോടെ ഓരോ ക്ളാസും പറഞ്ഞു തുടങ്ങിയതാണ് ഇപ്പോള്‍ കേരള സ്‌കൂളിലെ ഓരോ അധ്യാപകര്‍ക്കും ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമായി മാറുന്നത് . അധ്യാപക നിരയിലെ എബ്രഹാം കുര്യന്‍ , ഷിന്‍സണ്‍ മാത്യു , റെജി വര്‍ഗീസ് , ഷൈനി മോഹനന്‍ , മാത്യു വര്‍ഗീസ് നനീട്ടന്‍  , ലാലു സ്‌കറിയ , ജിനു കുര്യാക്കോസ് , സോനാ സുധീര്‍ , ബിന്ദു പോള്‍സണ്‍ , ബ്ലെസി ബീറ്റജ് , ഷിജി ജോഷി , റിനു , എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത് . ഏതാനും അധ്യാപകര്‍ അവധിക്കാല യാത്രയില്‍ ആയതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എങ്കിലും അവര്‍ക്കായി സമ്മാനങ്ങള്‍ വേണ്ടപ്പെട്ടവരെ ഏല്പിച്ചാണ് കുട്ടികള്‍ മടങ്ങിയത് .

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category