1 GBP = 88.00 INR                       

BREAKING NEWS

മാതാപിതാക്കള്‍ക്കുപോലും തിരിച്ചറിയാനാവാത്ത വിധം സാമ്യം; അല്‍പമെങ്കിലും വ്യത്യാസം തോന്നുന്നതെല്ലാം ശസ്ത്രക്രിയയിലൂടെ മാറ്റി; ആറുവര്‍ഷമായി ഇരുവര്‍ക്കും ഒരേ ബോയ്ഫ്രണ്ട്; ഈ ഇരട്ടകള്‍ക്ക് ഒരാളെ മാത്രം ഭര്‍ത്താവാക്കാന്‍ നിയമം വില്ലനാകുമ്പോള്‍

Britishmalayali
kz´wteJI³

ച്ഛനമ്മമാര്‍ക്കുപോലും തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സാമ്യമാണ് അന്നയ്ക്കും ലൂസിക്കുമുള്ളത്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍നിന്നുള്ള ഈ ഇരട്ടകള്‍, ലോകത്തേറ്റവും സാമ്യമുള്ള ഇരട്ടകളായി അറിയപ്പെടുന്നതും അതുകൊണ്ടുതന്നെ. രൂപത്തിലെ ഈ സാമ്യം ജീവിതത്തില്‍ മറ്റുകാര്യങ്ങളിലേക്കും പകര്‍ത്താനുള്ള ശ്രമത്തിലാണ് അന്ന ഡിസിന്‍കും ലൂസി ഡിസിന്‍കും. 2012 മുതല്‍ ഇരുവരും പ്രണയിക്കുന്നത് ഒരാളെയാണ്. ബെന്‍ ബേണെന്ന കാമുകനോടൊപ്പം ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നു ഇതുവരെ.

എന്നാല്‍, വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം അന്നയ്ക്കും ലൂസിക്കും കലശലായതോടെയാണ് നിയമം ഇവര്‍ക്കുമുന്നില്‍ വില്ലനായെത്തിയത്. പ്രണയത്തിന് നിയമം എതിരല്ലെങ്കിലും രണ്ടുപേരും കൂടി ഒരാളെ വിവാഹം കഴിക്കുന്നത് നിയമം അനുവദിക്കുന്നില്ല. 1961-ലെ ഓസ്‌ട്രേലിയന്‍ മാര്യേജ് ആക്ട് അനുസരിച്ച് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള ഈ പ്രതിസന്ധിയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അന്നയും ലൂസിയും.

ഹ്യൂസി, വീ ഹാവ് എ പ്രോബ്ലം എന്ന ടിവി ഷോയിലൂടയാണ് അന്നയും ലൂസിയും തങ്ങളുടെ പ്രണയത്തെ വിവാഹത്തിലെത്തിക്കാന്‍ ശ്രമം നടത്തുന്നത്. രൂപത്തിലെ നേരീയ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് രണ്ടരലക്ഷം ഡോളറോളം ചെലവിട്ട് കോസ്‌മെറ്റിക് സര്‍ജറി നടത്തിയ അന്നയും ലൂസിയും ഈ റിയാല്‍റ്റി ഷോയിലൂടെ ജീവിതാഭിലാഷം പൂവണിയിക്കാമെന്ന മോഹത്തിലാണ്. ഇരുവരുടെയും പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അവതാരകനായ ഡേവ് ഹ്യൂസും.

ഞങ്ങള്‍ ഒരാളെ പ്രണയിക്കുന്നു. അയാളെത്തന്നെ വിവാഹം കഴിക്കണമെന്നും ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയന്‍ നിയമം അതിന് അനുവദിക്കുമോ എന്ന ലൂസിയുടെയും അന്നയുടെയും ചോദ്യത്തോടെയുള്ള പരിപാടിയുടെ പ്രമോ ഇതിനകം ഓസ്‌ട്രേലിയയില്‍ വലിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു. വിചിത്രമായൊരു പ്രശ്‌നമാണ് ഞങ്ങള്‍ നേരിടുന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരാളെത്തന്നെ വിവാഹം ചെയ്യണം-ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ ഇരുവരും പറഞ്ഞു.

ഒരേപോലെ തോന്നിപ്പിക്കുന്നതിന് തുടര്‍ച്ചയായി കോസ്‌മെറ്റിക് സര്‍ജറികള്‍ നടത്തിയതിലൂടെയാണ് അന്നയും ലൂസിയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഇരുപതുവയസ്സു മുതല്‍ക്കാണ് ഇവര്‍ ശസ്ത്രക്രിയകളിലൂടെ ഒരുപോലെയാകാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഇവര്‍ക്ക് 33 വയസ്സായി. ചുണ്ടുകളിലും മാറിലും പുരികത്തിലുമൊക്കെ ശസ്ത്രക്രിയകള്‍ നടത്തി. ലേസര്‍ ട്രീറ്റ്‌മെന്റുള്‍പ്പെടെ നടത്തി നേരീയ വ്യത്യാസം പോലും ഇല്ലാതാക്കി.
ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധി ആയതിനാല്‍ നാളെ (25-12-2018) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category