1 GBP = 88.00 INR                       

BREAKING NEWS

ശരണ യാത്രകള്‍ നാളെ ബാലാജി അയ്യപ്പ സന്നിധിയില്‍; മഹാ അയ്യപ്പ പൂജക്കു ആയിരത്തിലേറെ സ്വാമി ഭക്തര്‍; നെയ്യഭിഷേകം ദര്‍ശിക്കാന്‍ വന്‍ തിരക്കിന് സാധ്യത

Britishmalayali
kz´wteJI³

കവന്‍ട്രി: യുകെയിലെ ഹൈന്ദവ വിശ്വാസികളുടെ സംഗമ ഭൂമിയാകാന്‍ ബാലാജി നാഥന്റെ മണ്ണില്‍ ഒരുക്കങ്ങള്‍ തകൃതിയായി. നാളെ (ചൊവാഴ്ച) നടക്കുന്ന മഹാ അയ്യപ്പ പൂജയില്‍ യുകെ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഹിന്ദു സമാജങ്ങള്‍ സജീവമായ പങ്കാളിത്തം ഉറപ്പാക്കിയതോടെ ആയിരത്തിലേറെ സ്വാമി ഭക്തരെയാണ് ഇക്കുറി ക്ഷേത്ര ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

യുകെ മലയാളികള്‍ക്കിടയിലെ ഇരുപതോളം ഹിന്ദു സമാജങ്ങളില്‍ ഭൂരിഭാഗവും തപ്പും തുടിയുമായി അതി രാവിലെ തന്നെ അയ്യപ്പ ദര്‍ശനത്തിനായി യാത്ര തിരിക്കുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ഇരുമുടി നിറച്ചു നെയ്യഭിഷേകം നടത്താന്‍ ക്രോയ്‌ഡോന്‍ ഹിന്ദു സമാജം നൂറോളം പേരുമായാണ് എത്തുന്നത്. ഇതിനകം അനവധി സ്വാമി ഭക്തര്‍ ക്ഷേത്രത്തില്‍ ഇരുമുടി നിറയ്ക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ക്ഷേത്രം സെക്രട്ടറി ജി കണ്ണപ്പന്‍ അറിയിച്ചു. 

അതിനിടെ മുന്‍ വര്‍ഷങ്ങളില്‍ പ്രതികൂല കാലാവസ്ഥയില്‍ പോലും നൂറു കണക്കിന് അയ്യപ്പ ഭക്തര്‍ ബാലാജി സന്നിധി തേടി അയ്യപ്പ പൂജ ദിനത്തില്‍ എത്തുന്ന സാഹചര്യത്തില്‍ ഇത്തവണ അനുകൂല കാലാവസ്ഥയില്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നതായും ക്ഷേത്ര ഭാരാവാഹികള്‍ അറിയിച്ചു. എത്രയധികം ആളുകള്‍ എത്തിയാലും മുഴുവന്‍ പേര്‍ക്കും ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സൗജന്യ അന്നദാനം ഒരുക്കിയിട്ടുണ്ട്. മണ്ഡലകാല സമാപനവുമായി ബന്ധപ്പെട്ടു നടക്കുന്ന അയ്യപ്പ പൂജയില്‍ മലയാളി ഹിന്ദു സമാജങ്ങളുടെ നേതൃത്വത്തില്‍ ശരണ കീര്‍ത്തന നാമജപവും ഭജനയും നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

പ്രധാനമായും ബിര്‍മിങ്ഹാം, ക്രോയ്‌ഡോന്‍, കവന്‍ട്രി, ഈസ്ടമിഡ്‌ലാന്‍ഡ്‌സ് ഡാര്‍ബി, മാഞ്ചസ്റ്റര്‍, ഡോര്‍സെറ്റ്, ബാത്ത്, സട്ടന്‍ തുടങ്ങി അനേകം ഹിന്ദു സമാജങ്ങള്‍ നേതൃത്വം നല്‍കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണ്. അയ്യപ്പ ഭക്തര്‍ക്ക് ജീവിത സായൂജ്യമെന്നു കരുതപ്പെടുന്ന നെയ്യഭിഷേക ദര്‍ശനത്തിനു ഇക്കുറി വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിനകത്ത് സൗകര്യ കുറവുള്ളതിനാല്‍ ക്യൂ സമ്പ്രദായം നടപ്പാക്കുന്ന കാര്യവും ക്ഷേത്രം പരിഗണിക്കുന്നുണ്ട്. വിവിധ ഹിന്ദു സമാജം അംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും നാളെ നടത്തുന്ന ശരണ യാത്രകള്‍ അയ്യപ്പ സന്നിധിയില്‍ സമാപിക്കുന്നതോടെ മഹാ അയ്യപ്പ പൂജയ്ക്കും തുടക്കമാകും. 

ക്ഷേത്രത്തില്‍ ഇരുമുടി നിറയ്ക്കാന്‍ ഉള്ളവര്‍ രാവിലെ എട്ടുമണിക്ക് തന്നെ എത്തിച്ചേരണം. വഴിപാട് രസീത് നല്‍കിയാല്‍ മുഴുവന്‍ പൂജ സാധനങ്ങളും ക്ഷേത്രത്തില്‍ ലഭിക്കും. എന്നാല്‍ ഇവയുടെ ലഭ്യത പരിമിതം ആയതിനാല്‍ ആദ്യം എത്തുന്നവര്‍ക്ക് പരിഗണന എന്നതാകും നടപടി ക്രമം. ഇരുമുടി നിറയ്ക്കാന്‍ ഓണ്‍ ലൈന്‍ ബുക്കിങ്ങിനും സൗകര്യം ഉണ്ട്. എന്നാല്‍ അധിക ബുക്കിംഗ് ഉണ്ടായാല്‍ ഇത് അവസാനിപ്പിക്കും. എങ്കിലും രാവിലെ ക്ഷേത്രത്തില്‍ നേരിട്ട് എത്തുന്ന ഭക്തര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്താന്‍ ഉള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പൂര്‍ണമായും ആചാര വിശ്വാസങ്ങള്‍ സംരക്ഷിച്ചാണ് വര്‍ഷങ്ങളായി ബാലാജി ക്ഷേത്ര സന്നിധിയില്‍ അയ്യപ്പ പൂജ നടക്കുന്നത്. കേരളത്തിലേത് പോലെ നെയ്‌ത്തേങ്ങ നിറച്ചു ഇരുമുടി കെട്ടി ബാലാജി സന്നിധിയില്‍ നിന്നും പുറപ്പെടുന്ന ശരണ യാത്ര അയ്യപ്പ സന്നിധിയില്‍ എത്തിയാണ് സമാപിക്കുക. തുടര്‍ന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹത്തില്‍ നെയ് അഭിഷേകം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചടങ്ങുകള്‍ നടക്കും. പടിപൂജ അടക്കം ശബരിമലയില്‍ നടക്കുന്ന മുഴുവന്‍ ചടങ്ങുകളുടെയും പുനരാവര്‍ത്തനമാണ് ബാലാജി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ നടക്കുകയെന്ന് ക്ഷേത്ര മേല്‍നോട്ട ചുമതലയുള്ള ജി കണ്ണപ്പന്‍ അറിയിച്ചു. 

നൂറു കണക്കിന് മലയാളി, തമിഴ്, തെലുങ്ക്, കന്നഡ ഭക്തരുടെ സാന്നിധ്യത്തിലാണ് ഓരോ വര്‍ഷവും ബാലാജി ക്ഷേത്രത്തില്‍ മണ്ഡലകാല സമാപനം നടക്കുന്നത്. വ്രതം പൂര്‍ത്തിയാക്കി നെയ് തേങ്ങാ നിറച്ചു ഇരുമുടിയുമായി ശബരിമല യാത്ര നടത്തുക എന്ന യുകെയിലെ അയ്യപ്പ ഭക്തരുടെ ആഗ്രഹത്തിന് സാഫല്യം ഒരുക്കുകയാണ് ഈ സാങ്കല്‍പിക യാത്രയിലൂടെ ക്ഷേത്രം ഭാരവാഹികള്‍. മാത്രമല്ല, ആചാരവും വിശ്വാസവും സംരക്ഷിക്കുമ്പോള്‍ ചടങ്ങുകള്‍ ഏതു വിധത്തിലാണ് നടത്തുക എന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ള പുതു തലമുറയ്ക്ക് കണ്ടു മനസ്സിലാക്കുന്നതിനും കൂടിയാണ് ശബരിമല വിശ്വാസവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുനരവതരിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതും.  
സ്ഥലത്തിന്റെ വിലാസം
101 Dudley Rd E, Tividale, Oldbury, B69 3DU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category