1 GBP = 92.50 INR                       

BREAKING NEWS

വിവരം വച്ചാല്‍ എല്ലാവരും ആര്‍എസ്എസും സേവാഭാരതിയും ഒക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്ത കാലത്താണോ താങ്കള്‍ പൊലീസ് മേധാവിയായിരുന്നതെന്ന് തിരിച്ചടിച്ച് ഡിവൈഎഫ്ഐ നേതാവ്; അറിവില്ലാത്തപ്പോള്‍ എന്നെ സഖാവ് സെന്‍കുമാറെന്നാണ് വിളിച്ചിരുന്നതെന്ന് മറുപടി നല്‍കി മുന്‍ പൊലീസ് മേധാവി; എന്റെ ആര്‍ജവം റഹിമിന്റെ മുമ്പില്‍ തെളിയിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരണം; ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നിറഞ്ഞത് സെന്‍കുമാറിന്റെ രാഷ്ട്രീയം; ഒരടി മുന്നോട്ട്... രണ്ടടി പിന്നോട്ട് ചര്‍ച്ച ആവേശം നിറച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിവരം വച്ചാല്‍ എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍. ടിപി സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന് സിപിഎം പ്രതിനിധി എഎ റഹീമിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ടിപി സെന്‍കുമാര്‍. താങ്കള്‍ അപ്പോള്‍ വിവരമില്ലാത്ത കാലത്താണോ കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം ചോദിച്ചെങ്കിലും അറിവില്ലാത്ത കാലത്ത് എന്നെ സഖാവ് സെന്‍കുമാര്‍ എന്നാണ് വിളിച്ചിരുന്നതെന്ന് പറഞ്ഞ് സെന്‍കുമാര്‍ തിരിച്ചടിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുന്നുവോ? ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ട് എന്ന ടാഗ് ലൈനുമായാണ് എഷ്യാനെറ്റ് ന്യൂസ് അവര്‍ ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതിനെ ശ്രദ്ധേയമാക്കിയത് സെന്‍കുമാറും റഹിമും തമ്മിലെ വാദപ്രതിവാദമാണ്.

ഓപ്പണ്‍ കോര്‍ട്ടില്‍ റിവ്യൂ എടുത്ത ശേഷം ശബരിമലയില്‍ തീരുമാനമെടുക്കണമെന്ന വികാരമാണ് ടിപി സെന്‍കുമാര്‍ ചര്‍ച്ചയില്‍ വിശദീകരിച്ചത്. ഹിന്ദു സ്ത്രീകള്‍ക്ക് മാത്രം ബാധകമാണ് സുപ്രീംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയില്‍ ആറിടത്ത് ഇത് വ്യക്തമാണ്. അതുകൊണ്ട് തന്നെ രഹ്നാ ഫാത്തിമയേയും കൊണ്ട് മല ചവിട്ടിയ പൊലീസ് നടപടി തെറ്റാണ്. നിയമവിരുദ്ധമായ കാര്യം പലവട്ടം പൊലീസ് ചെയ്തു. അഹിന്ദുക്കളെ കോടതി വിധി ലംഘിച്ചു കൊണ്ട് പോയത് തന്നെ തെറ്റാണ്. ഡിക്ലറേറ്റീവ് വിധിയാണ് ഉണ്ടായത്. അതുകൊണ്ടാണ് അത് സ്റ്റേ ചെയ്യാത്തതെന്നും സെന്‍കുമാര്‍ പറഞ്ഞു.

വിശ്വാസിയായ സ്ത്രീ ആചാരങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ പൊലീസും സര്‍ക്കാരും അനുവദിച്ചു കൊടുക്കേണ്ടി വരുമെന്നും സെന്‍കുമാര്‍ വിശദീകരിച്ചു. ചര്‍ച്ചയുടെ രണ്ടാം ഭാഗമായാണ് ഡിവൈഎഫ്‌ഐ നേതാവ് പി റഹിം ചര്‍ച്ചയ്‌ക്കെത്തിയത്. ശബരിമലയില്‍ പ്രശനങ്ങളുണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുവെന്നും അതുകൊണ്ടാണ് യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ കരുതലോടെ തീരുമാനം എടുക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആര്‍എസ്എസ് ക്രിമിനല്‍ സംഘം അവിടെയുണ്ട്. അവര്‍ക്കെതിരെ ബലപ്രയോഗത്തിന് പറ്റുന്ന അവസ്ഥയില്ലെന്ന് പൊലീസും മനസ്സിലാക്കുന്നുണ്ടെന്നും പി റഹിം പറഞ്ഞു. ഭക്തരുടെ വേഷം കെട്ടിയാണ് ആര്‍ എസ് എസുകാര്‍ എത്തുന്നത്. ഭക്തര്‍ ആരാണ് വിശ്വാസികള്‍ ആരാണെന്ന് അറിയില്ല.

സെന്‍കുമാര്‍ മുന്‍ ഡിജിപിയായല്ല. അദ്ദേഹം ഇപ്പോള്‍ ആര്‍ എസ് എസിന്റേയും സേവാഭാരതിയുടേയും അയ്യപ്പ കര്‍മ്മ സമിതിയുടേയും എല്ലാം വക്താവായാണ് സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങളെ അങ്ങനെ കണ്ടാല്‍ മതി. രഹ്നാഫാത്തിമയ്‌ക്കൊപ്പം മാധ്യമ പ്രവര്‍ത്തകയും പോയി. അവരേയും തടഞ്ഞു. മറ്റ് വിശ്വാസികളേയും തടഞ്ഞുവെന്നും റഹിം വിശദീകരിച്ചു. മെന്‍സസുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് എന്ത് ഉപകരണമാണ് താങ്കളുടേയും ആര്‍ എസ് എസിന്റേയും കൈയിലുള്ളതെന്ന് ചോദിച്ചും റഹിം പ്രകോപനമുണ്ടാക്കി. അഹിന്ദുക്കളല്ലെങ്കില്‍ നിങ്ങള്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുമോ എന്നും റഹിം ചോദിച്ചു. സര്‍ക്കാര്‍ ശബരിമലയിലേക്ക് യുവതികളെ കൊണ്ടു പോയി അപമാനിക്കുകയാണെന്നാണ് ആശ ഉണ്ണിത്താന്‍ നിലപാട് എടുത്തത്. ഓടിയ സ്ത്രീകള്‍ മാത്രമല്ല എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടുവെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു. ആര്‍എസ്എസ് അക്രമികളുടെ കൈയിലേക്ക് സ്ത്രീകളെ ഇട്ടുകൊടുക്കുകയാണ് സര്‍ക്കാരെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.

എല്ലാ സുപ്രീംകോടതി വിധിയും സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്റെ കാര്യം തന്നെ നോക്കാം. എന്റെ കാര്യത്തില്‍ കോടതി വിധി വന്നിട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാമോ? 25000 രൂപ പിഴ അടച്ച ശേഷമാണ് ഡിജിപിയായി നിയമനം നല്‍കിയത്. ശബരിമലയില്‍ മൂന്ന് നാല് കോടി ക്രിമിനലുകള്‍ വരുന്നുണ്ട്. അത് നിര്‍ത്താന്‍ റഹിം വിചാരിച്ചാല്‍ നടക്കില്ല. മെന്‍സസ് പീരിഡീല്‍ ആണോ ക്ഷേത്രത്തില്‍ വന്നതെന്ന് കേരളത്തില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഈ ആധുനിക ലോകത്ത് മെന്‍സസ്സ് ഒഴിവാക്കി 100 ദിവസം വേണമെങ്കിലും വൃതം നോക്കാന്‍ പറ്റും. അത് ദേവസ്വം ബോര്‍ഡിന് പറ്റിയ തെറ്റാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ആര്‍ എസ് എസിന്റേയോ സേവാഭാരതിയുടേയോ ആളായളിട്ടുണ്ടെങ്കില്‍ വിവരം വച്ചുതകൊണ്ട് മാത്രമാണെന്നേ പറയാന്‍ കഴിയൂ. എല്ലാവരും ആകും റഹിം. അതുകൊണ്ടാണ് ഇന്ത്യ നിലനില്‍ക്കുന്നത്. പുണ്യ മനോഹര ഭൂമിയില്‍ മുഹമ്മദ് എന്ന് ആര്‍ക്കെങ്കിലും പേരിടാന്‍ പറ്റുമോ? എന്നൊക്കെയായി സെന്‍കുമാറിന്റെ ചോദ്യങ്ങള്‍. എല്ലാ ക്രിമനിലുകള്‍ക്കും നല്ല ആളുകളെ ക്രിമിനലുകളായി തോന്നുമെന്നും കൂട്ടി ചേര്‍ത്തു. ഇതോടെയാണ് താങ്കള്‍ വിവരമില്ലാത്തകാലത്തായിരുന്നോ സംസ്ഥാനത്തെ ഡിജിപിയായിരുന്നതെന്ന് റഹിം തിരിച്ചടിച്ചത്. വീണ്ടും ആര്‍ എസ് എസിനെ കടന്നാക്രമിച്ചു. കലാപമുണ്ടാക്കി വിളവെടുപ്പ് നടത്തി രാഷ്ട്രീയ നേട്ടത്തിനാണ് ആര്‍എസ്എസ് ശ്രമമെന്നും റഹിം പറഞ്ഞു. സെന്‍കുമാറിനെ ബിജെപിക്കാരനായും റഹിം ചിത്രീകരിച്ചു.

റഹിമിന് എനിക്ക് ബിജെപി മെമ്പര്‍ഷിപ്പ് തരാന്‍ കഴിയുമോ എന്ന് അറിയില്ല. റഹിമിന്റെ മെമ്പര്‍ഷിപ്പ് ഞാന്‍ എടുത്തിട്ടില്ല. ബിജെപിക്കാര്‍ എനിക്ക് മെമ്പര്‍ഷിപ്പും തന്നിട്ടില്ല. എന്റെ അറിവന്റെ കാര്യത്തില്‍ പറയാനുള്ളത്. എന്റെ അറിവില്ലാത്ത കാലത്ത് എന്ന് വിളിച്ചത് സഖാവ് സെന്‍കുമാറെന്നാണ്. പിറവത്തും കോതമംഗലത്തും കോടതി വിധികളുണ്ട്. ഈ കോടതി വിധികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ എല്ലായിടത്തും ഒരുപോലെ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ആവേശം ഒന്നിന് മാത്രമാകുമ്പോഴാണ് പ്രശ്‌നമെന്നും സെന്‍കുമാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ വീണ്ടും സെന്‍കുമാറിനെ ബിജെപിക്കാരനാക്കാന്‍ റഹിം ശ്രമിച്ചു. ബിജെപിയോ മറ്റാരെങ്കിലും വങ്കത്തരം കാണിച്ചാല്‍ അത് ന്യായീകരിക്കേണ്ട ഉത്തരവാദിത്തം എനിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. എന്റെ ആര്‍ജവം റഹിമിന്റെ മുമ്പില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് കേരളത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ലെന്നും സെന്‍കുമാര്‍ വിശദീകരിച്ചു.

സുപ്രീംകോടതി വിധിപ്രകാരം ഹിന്ദു സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ അവസരമുണ്ടാക്കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. താന്‍ ഡിജിപി യാണെങ്കിലും ഇത് ചെയ്യേണ്ടിവരും. സത്രീകള്‍ക്ക് പോകണമെങ്കില്‍ പ്രത്യേക പാത്ത് വേയുണ്ടാക്കണം. ഇതില്ലാതെ സ്ത്രീകളെ കൊണ്ടു പോകാനാകില്ല. അല്ലാത്ത പക്ഷം അവിടെ നരവധി 364 വകുപ്പ് പ്രകാരമുള്ള കേസുകള്‍ ഉണ്ടാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇതിന് ശേഷം പിറവം-കോതംമംഗലം പള്ളിയിലെ സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കാനും റഹിം ശ്രമിച്ചു. ഇത് ഏകമുദ്രവും ദ്വിമുഖവുമാണെന്നും സെന്‍കുമാര്‍ ആവര്‍ത്തിച്ചു. ഇതിനിടെയില്‍ ചര്‍ച്ച അവസാനിക്കുകയും ചെയ്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category