1 GBP = 87.80 INR                       

BREAKING NEWS

ബ്രക്‌സിറ്റ് എത്തും മുമ്പ് തന്നെ അവകാശങ്ങള്‍ കാറ്റില്‍ പറന്നു തുടങ്ങി; ജോലിക്കു ചെല്ലുന്നില്ലെന്നു ഫോണില്‍ 'അസുഖ അവധി' വിളിച്ചാല്‍ 50 പൗണ്ട് പിഴ; വാര്‍ഷിക അവധിയും ഇനി തൊഴില്‍ സ്ഥാപനം തീരുമാനിക്കും; വിമാനം വൈകിയാല്‍ നഷ്ടപരിഹാരവും ഇല്ലാതാകും; ബ്രിട്ടീഷ് ജീവിതം കുട്ടിച്ചോറാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ബ്രക്‌സിറ്റ് ഇനിയും അകലെ നില്‍ക്കുമ്പോള്‍ തന്നെ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ബ്രിട്ടനിലെ മനുഷ്യാവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതാകുന്നു. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്തയാണ് സുഖം ഇല്ലെങ്കില്‍ ഫോണില്‍ ''സിക്ക്'' വിളിക്കാനുള്ള അവകാശം ഇല്ലാതാകുന്നത്. മാത്രമല്ല, ഇങ്ങനെ ചെയ്യുന്നവര്‍ക്ക് 50 പൗണ്ട് പിഴയും. മിനിമം ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഒരാളാണെങ്കില്‍ അയാളുടെ ഒരു ദിവസത്തെ വേതനമാണ് ഇങ്ങനെ ഇല്ലാതാകുന്നത്. ഇത് നടപ്പാക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ, നടപ്പായി തുടങ്ങി എന്നതാണ് സത്യം.

കടുത്ത തൊഴില്‍ ക്ഷാമം നേരിടുന്ന യുകെയിലെ വ്യാപാര വാണിജ്യ സാമൂഹ്യ സ്ഥാപനങ്ങള്‍ ഇനി ഇങ്ങനെയൊക്കെയേ മുന്നോട്ടു പോകൂ എന്ന ചിന്ത സര്‍ക്കാരിലും എത്തിയതിനാല്‍ ആകണം ഈ കടുത്ത നടപടിക്കെതിരെ സര്‍ക്കാരും മൗനം പാലിക്കുകയാണ്. ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കെയര്‍ ഏജന്‍സിയാണ് ഈ പരിഷ്‌കാരം ആദ്യം നടപ്പിലാക്കുന്നത്.

സ്വാഭാവികമായും മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ഏറ്റവും അധികം തൊഴില്‍ കണ്ടെത്തിയിരിക്കുന്ന മേഖലയും ഇത് തന്നെയാണ്. അതിനാല്‍ ഇത്തരം ബ്രക്‌സിറ്റ് ശിക്ഷയുടെ ഇരകളാകാന്‍ വിധിക്കപ്പെട്ടവരില്‍ കൂടുതലും കുടിയേറ്റ സമൂഹമായി മാറുകയാണ്. ലണ്ടനിലെ ന്യൂക്രോസ്സ് ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍ എന്ന സ്ഥാപനമാണ് ഈ പിഴ ശിക്ഷ നടപ്പാക്കി തുടങ്ങിയത്.
ഒരിടത്തു നടപ്പാക്കി വിജയം കണ്ടാല്‍ മറ്റു തൊഴില്‍ സ്ഥാപനങ്ങളും ഈ രീതി തുടരും എന്നതാണ് ഇതിന്റെ മറുവശം. ഇത്തരം അനീതികള്‍ക്കെതിരെ ചോദ്യം ചെയ്യാനൊന്നും ബ്രിട്ടനിലെ അസംഘടിത തൊഴില്‍ മേഖലയായ കെയര്‍ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് കഴിയുകയുമില്ല. ഇതോടെ തൊഴില്‍ മേഖലയില്‍ കടുത്ത മനുഷ്യാവകാശ നിക്ഷേധത്തിനു കൂടി വഴി ഒരുക്കിയാകും മൂന്നു മാസത്തിനകം ബ്രെക്‌സിറ്റ് കടന്നു വരിക എന്നുറപ്പായി.

ആരും ജോലി ചെയ്യാനില്ലാത്ത ചെറുകിട സ്ഥാപനം ഒന്നുമല്ല ന്യൂക്രോസ്സ് ഹെല്‍ത്ത് കെയര്‍. രാജ്യത്തെ തന്നെ ഈ ബിസിനസ് രംഗത്തെ വന്‍കിടക്കാരാണ് ഇവര്‍. രാജ്യമൊട്ടാകെയായി 63 ബ്രാഞ്ചുകളും ഏഴായിരം ജീവനക്കാരുമുള്ള ഭീമന്‍ കെയര്‍ സ്ഥാപനമാണ് ന്യൂ ക്രോസ്സ്. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കില്‍ 21 മില്യണ്‍ ലാഭം ഉണ്ടാക്കിയ കമ്പനിയുമാണിത്. കമ്പനിയുടെ ഡിറക്ടര്‍മാര്‍ മാത്രം കൈക്കലാക്കിയത് 17 മില്യണ്‍ പൗണ്ടാണ്. നഴ്‌സിങ് ഹോമുകള്‍ക്കും ആശുപത്രികള്‍ക്കും നഴ്‌സുമാര്‍, കെയറര്‍ എന്നിവരെയാണ് ഈ കമ്പനി സപ്ലൈ ചെയ്യുന്നത്.

സുഖം ഇല്ലാത്ത ആളുകള്‍ ജോലിക്കു വന്നാല്‍ ആരോഗ്യം നഷ്ടപ്പെട്ട വൃദ്ധരെ പനി അടക്കമുള്ള അസുഖങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടുത്തും എന്നതൊന്നും കമ്പനിക്ക് വിഷയമല്ല. ഛര്‍ദിയും വയറിളക്കവും ബാധിച്ചാല്‍ രണ്ടു ദിവസം ജോലിക്കു ഹാജരാകേണ്ട എന്ന ധാരണയുള്ള നാട്ടിലാണ് ഇത്തരം നിര്‍ബന്ധിക്കല്‍ എന്നതും ശ്രദ്ധ നേടുകയാണ്. ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂര്‍ നോട്ടീസ് നല്‍കാതെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കാണ് പിഴ നല്‍കേണ്ടി വരികയെന്ന് കമ്പനി പറയുന്നു. അനാവശ്യമായ സിക്ക് കോളുകള്‍ ഒഴിവാക്കാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ എന്നതാണ് അവരുടെ പക്ഷം.

എന്നാല്‍ സംഭവം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായതോടെ അടുത്ത ഏപ്രില്‍ മുതല്‍ ഈ പിഴ പരിപാടി ഒഴിവാക്കുമെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. ഈ ആവശ്യം ഉന്നയിച്ചു ജീവനക്കാര്‍ അനവധി തവണ പരാതി നല്‍കിയിട്ടും ഫലം കിട്ടാഞ്ഞപ്പോഴാണ് സംഭവം മാധ്യമ ശ്രദ്ധയില്‍ എത്തിയത്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതെ ഇത്തരം പിഴ ശിക്ഷകളും മറ്റും നടപ്പാക്കുന്നത് അനീതിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തരം കടുത്ത മാര്‍ഗ്ഗങ്ങളില്‍ കൂടിയേ കമ്പനി മുന്നോട്ട് പോകൂ എന്നും ന്യൂ ക്രോസ്സ് പറയുന്നു. നിസാര കാരണങ്ങളാല്‍ ജോലിക്കു എത്താതിരിക്കുന്നവരെ തേടിയാണ് പിഴ ശിക്ഷ എത്തുക എന്നും കമ്പനി പറയുന്നു. യഥാര്‍ത്ഥ രോഗികളായ ജീവനക്കാരില്‍ നിന്നും ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ കമ്പനി വിസമ്മതിക്കുക ആയിരുന്നു.

എന്നാല്‍  തങ്ങള്‍ തങ്ങള്‍ സാധാരണ ഏജന്‍സി പോലെയല്ല, ജീവനക്കാര്‍ക്ക് മിനിമം കോണ്‍ട്രാക്ട് മണിക്കൂറുകള്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെന്നും ഇവര്‍ അവകാശപ്പെടുന്നു. കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ കെയര്‍ ഏജന്‍സി എന്ന് തന്നെയാണ് വിവരണം നല്‍കിയിട്ടുള്ളത്. ജീവനക്കാര്‍ സിക്ക് വിളിക്കുമ്പോള്‍ തങ്ങള്‍ക്കു ആവശ്യമായി വരുന്ന അഡ്മിനിസ്‌ട്രേഷന്‍ ചാര്‍ജ് എന്ന നിലയിലാണ് 50 പൗണ്ട് പിഴ ഈടാക്കുന്നത് എന്നും കമ്പനി വിശദീകരിക്കുന്നു. പ്രശ്‌നം വഷളായതോടെ ഏപ്രില്‍ മുതല്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രത്യേക മൊബൈല്‍ ആപ് നിര്‍മ്മിക്കുകയാണ് കമ്പനി. ഇതിലൂടെ ജീവനക്കാര്‍ക്ക് ഷിഫ്റ്റുകള്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിയും. ഏതെങ്കിലും ജീവനക്കാര്‍ പൊടുന്നനെ ഷിഫ്റ്റ് വേണ്ടെന്നു വയ്ക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അത് തിരഞ്ഞെടുക്കാന്‍ കഴിയും വിധമാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക.

അതിനിടെ വാര്‍ഷിക അവധിയും വിമാനം വൈകിയാല്‍ ലഭിക്കുമായിരുന്ന നഷ്ടപരിഹാരവും ഒക്കെ ബ്രെക്‌സിറ്റോടെ  ഇനി വെറും പാഴ്ക്കിനാവുകള്‍ ആയി മാറുകയാണ്. മുന്‍പ് ഒരു മാസം വരെയുള്ള വാര്‍ഷിക അവധികള്‍ ജീവനക്കാര്‍ക്ക് ആവശ്യമുള്ള സമയത്തു ബുക്ക് ചെയ്യാമായിരുന്നത് ഇപ്പോള്‍ തൊഴിലുടമകള്‍ രണ്ടു ആഴ്ച വീതം വീതം വയ്ക്കുകയാണ്. എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇങ്ങനെയാണ് ഇപ്പോള്‍ അവധി വീതം വയ്പ്പ്. ഇതോടെ ആയിരക്കണക്കിന് പൗണ്ട് മുടക്കി സ്വന്തം നാട്ടില്‍ പോകുന്ന കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം ഒരാഴ്ച കൂടി അധികം ചിലവഴിക്കാന്‍ ഉള്ള സൗകര്യമാണ് നഷ്ടപ്പെടുന്നത്.

മാനേജര്‍മാരുടെ ഇഷ്ടം സ്വന്തമാക്കാന്‍ സാധിക്കുന്നവര്‍ക്കു മാത്രമാണ് ഇപ്പോള്‍ മൂന്നാഴ്ചയിലേറെ അവധി ഒറ്റയടിക്ക് ലഭിക്കുക. യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശത്തിന്റെ ഭാഗമായുള്ള ഇത്തരം ഒട്ടേറെ കാര്യങ്ങള്‍ ഇനി ബ്രിട്ടീഷ് ജീവിതത്തില്‍ നിന്നും പുറത്താകും. വിമാനം വൈകിയാല്‍ യാത്രക്കാരാണ് നഷ്ടപരിഹാരം ലഭിക്കാന്‍ ഉള്ള അവകാശവും ബ്രക്‌സിറ്റോടെ ഇല്ലാതാകും എന്ന ഭയം ഏവിയേഷന്‍ വ്യാപാര വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category