1 GBP = 99.40INR                       

BREAKING NEWS

ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാക്കുന്നതിനിടയില്‍ സമ്മര്‍ദ്ദം കയറി ഭ്രാന്ത് പിടിക്കാതി രിക്കാന്‍ നന്നായി ശ്വാസം വിട്ടാല്‍ മതി; എല്ലാ ടെന്‍ഷനും ഒഴിവാക്കാന്‍ പറ്റിയ ഈ ശ്വസിക്കല്‍രീതി പരീക്ഷിച്ചു നോക്കൂ

Britishmalayali
kz´wteJI³

ഭാര്യയുമായി വഴക്കുമൂക്കുകയാണെന്ന് കണ്ടാല്‍ എന്താണ് ചെയ്യുക. സമ്മര്‍ദ്ദം കൂടി അവരുമായി വഴക്കടിക്കുന്നത് തുടരുന്നതിന് പകരം, ദീര്‍ഘമായൊരു ശ്വാസമെടുക്കുക. പതിയെ പുറത്തേക്കുവിടുക. നിങ്ങളുടെ ടെന്‍ഷന്‍ പകുതി കുറഞ്ഞിരിക്കും. വഴക്കില്‍നിന്ന് പതുക്കെ സമാധാനത്തിന്റെ പാതയിലേക്ക് വരാനാകും. ശ്വാസോച്ഛാസം കൊണ്ട് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകുമെന്ന് സ്വാനുഭവത്തിലൂടെ തെളിയിക്കുകയാണ് വെല്‍നെസ് എക്‌സ്‌പേര്‍ട്ടായ റിച്ചി ബോസ്‌റ്റോക്ക്. ആശങ്കയോ വിഷാദമോ സമ്മര്‍ദ്ദമോ എന്തുതന്നെയായാലും അതിനെ അതിജീവിക്കാന്‍ ചില പ്രത്യേകതരം ശ്വസനപ്രക്രിയകള്‍ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

വല്ലാത്ത ആശങ്ക പിരിമുറുക്കം സൃഷ്ടിക്കുമ്പോള്‍ പ്രത്യേകതരം ശ്വസനക്രിയയാണ് ചെയ്യേണ്ടത്. അതിനാദ്യം നിങ്ങളുടെ രണ്ടുകൈകളും വയറിന് കുറുകെ ശരീരത്തിന്റെ ഇരുഭാഗങ്ങളുമായി വെയ്ക്കുക. ശ്വാസം അകത്തേയ്‌ക്കെടുക്കുമ്പോള്‍ കൈകള്‍ മുകളിലേക്ക് ഏതാനും സെന്റീമീറ്റര്‍ ഉയരുന്നതുപോലെ തോന്നും. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ കൈകള്‍ താഴേക്കുവരുന്നതായും. മൂന്നുസെക്കന്‍ഡ് അകത്തേക്ക് ശ്വാസമെടുക്കുക. പതുക്കെ, ആറുസെക്കന്‍ഡുകൊണ്ട് അകത്തേക്ക് വിടുക. പിന്നീട് മൂന്നുസെക്കന്‍ഡ് ശ്വാസമെടുക്കരുത്. ഇതില്‍നിന്ന് ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍, ശ്വാസമെടുക്കുന്നതിന്റെയും പുറത്തേക്കു വിടുന്നതിന്റെയും ദൈര്‍ഘ്യം കൂട്ടുകയും ചെയ്യാം. ഈ രീതി അഞ്ചുമിനിറ്റ് നേരത്തേക്ക് തുടരുക.

ചിലദിവസങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം നിങ്ങളെ ആകെ പരിക്ഷീണിതരാക്കും. അങ്ങനെയുള്ളപ്പോഴും ശ്വസനക്രിയയിലൂടെ പരിഹാരം കണ്ടെത്താനാകും. അതിനായി ആദ്യം ചെയ്യേണ്ടത് എവിടെയെങ്കിലും സ്വസ്ഥമായി കണ്ണുകളടച്ചിരിക്കുക. കൈയിലെ പള്‍സ് നോക്കി ഹൃദയമിടിപ്പിന്റെ താളം കണ്ടെത്തുക. ഹൃദയമിടിപ്പിന്റെ താളത്തിനനുസരിച്ചാണ് ശ്വാസം അകത്തേക്ക് എടുക്കേണ്ടതും പുറത്തേക്ക് വിടേണ്ടതും. അഞ്ച് ഹൃദയമിടിപ്പിന്റെ നേരത്തേക്ക് ശ്വസിക്കുക. അതേ രീതിയില്‍ പുറത്തേക്ക് വിടുക. ഈ രീതി അഞ്ചുമിനിറ്റ് തുടര്‍ന്നശേഷം പള്‍സ് പരിശോധിക്കുക. ഹൃദയമിടിപ്പിന്റെ വേഗം കുറഞ്ഞിട്ടുണ്ടാകും.

അലസതയോ മടിയോ ബാധിച്ച് എണീക്കാന്‍ തോന്നാത്ത ചില സമയങ്ങളുണ്ട്. അതിനെയും ശ്വാസോച്ഛാസം ക്രമീകരിച്ച് ശരിയാക്കാം. അതിനായി മൂന്നുതവണ തുടരെത്തുടരെ ശ്വാസം അകത്തേക്കെടുക്കുക. ശ്വാസകോശം നിറഞ്ഞുവെന്ന് ഉറപ്പായാല്‍, ചെറിയൊരു ശബ്ദത്തോടെ വായിലൂടെ ശ്വാസം പുറത്തേക്ക് വീടുക. മൂന്നുമിനിറ്റോളം ഇതുചെയ്തുനോക്കൂ, ക്ഷീണവും അലസതയും പമ്പകടന്നിരിക്കും.

വീട്ടിലോ പുറത്തോ ജോലിസ്ഥലത്തോ മറ്റൊരാളുമായി ഏറ്റുമുട്ടേണ്ടിവരുമ്പോഴും ശ്വസനക്രിയ സഹായത്തിനെത്തും. ബോക്‌സ് ബ്രീത്തിങ് എന്നാണിതിന് പേര്. ഇതിനായി ആദ്യം അഞ്ചെന്ന് എണ്ണുന്നതുവരെ ശ്വാസം അകത്തേക്കെടുക്കുക. പിന്നീട് അതേരീതിയില്‍ ശ്വാസം പുറത്തേക്ക് വിടുക. പിന്നീട് അഞ്ചെന്ന് എണ്ണുന്നതുവരെ ശ്വാസം പിടിച്ചുനില്‍ക്കുക. ഈ രീതി അഞ്ചുമിനിറ്റോളം തുടര്‍ന്നാല്‍ നിങ്ങളുടെ മനസ്സ് ശാന്തമായി ആ സാഹചര്യത്തെ അതിജീവിക്കാന്‍ പാകത്തിലായിട്ടുണ്ടാവും.

ചിലപ്പോള്‍ ഒരപകടമോ കൊലപാതകം പോലുള്ള ദൃശ്യമോ നിങ്ങളുടെ മുന്നിലെത്തിയേക്കാം. മിക്കവരും ആ ഘട്ടത്തില്‍ ചെയ്യുന്ന പ്രതികരണം ശ്വാസം പിടിച്ചുനില്‍ക്കുകയെന്നതാവും. എന്നാല്‍, ശ്വാസം പിടിച്ചുനില്‍ക്കുകയല്ല, തുടര്‍ച്ചയായി ശ്വസിക്കുകയാണ് ആ ഘട്ടത്തില്‍ ചെയ്യേണ്ടത്. അപകട ദൃശ്യമുണ്ടാക്കിയ നടുക്കം നിങ്ങളില്‍നിന്ന് മാറാന്‍ അത് സഹായിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category