1 GBP = 86.00INR                       

BREAKING NEWS

ചടുല താളങ്ങളുമായി ബോളിവുഡ് ഡാന്‍സ് ഗ്രൂപ്പ്; സെവന്‍സ് ബീറ്റ്‌സിന്റെ സംഗീത നിശ; കലാ കേളിയൊരുങ്ങുന്ന ''ഫെസ്റ്റീവ് ഫിയസ്റ്റ 2018'' നാളെ വാട്‌ഫോര്‍ഡില്‍

Britishmalayali
സുജു ഡാനിയേല്‍

വാട്ഫോഡ്: ജീവ കാരുണ്യ രംഗത്ത് ചരിത്രം രചിച്ചു മുന്നേറുന്ന കേരളം കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ (കെ.സി.എഫ്) ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നാളെ ശനിയാഴ്ച വൈകിട്ടു 4.30 മുതല്‍ വാട്ഫോഡിലുള്ള ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ വിവിധ കലാപരിപാടികള്‍ ചടങ്ങിനു മാറ്റു കൂട്ടും. ഈ മാസം ആദ്യവാരം മുതല്‍ തുടങ്ങിയ കുട്ടികള്‍ പരമ്പരാഗത രീതിയില്‍ ഒരുക്കിയ പുല്‍ക്കൂട് മത്സരങ്ങള്‍ സമൂഹത്തിനു വേറിട്ട അനുഭവമായി. നാളെ നടക്കുന്ന ആഘോഷ പരിപാടിയില്‍ കലാരംഗത്തു മികവ് കാട്ടിയ നിരവധി കുട്ടികള്‍ വേദിയില്‍ ദൃശ്യ വിസ്മയമൊരുക്കും. ചടുല താളങ്ങള്‍ക്കു നൃത്ത ചുവടുകളൊരുക്കി ബോളിവുഡ് ഡാന്‍സ് ഗ്രൂപ്പ് കാണികള്‍ക്ക് നയന വിരുന്നൊരുക്കും.

കൂടാതെ യുകെയിലെ സംഗീത പ്രേമികളുടെ ഇഷ്ട ബാന്‍ഡായ സെവന്‍ ബീറ്റ്സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത നിശ കാണികള്‍ക്കു പുതിയ സംഗീതാനുഭവമായിരിക്കും ഇത്തവണ കാഴ്ച വയ്ക്കുന്നത്. പിന്നിട്ട വഴികളില്‍ സംഘടന കൈവരിച്ച നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വേദിയില്‍ സ്ലൈഡുകളായി മിന്നി മറയും. നീണ്ട 47 വര്‍ഷത്തെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ സേവനം പൂര്‍ത്തിയാക്കി വിരമിച്ച മലയാളികളുടെ പ്രിയങ്കരനായ ടി ഹരിദാസിനെ മലയാളി സമൂഹത്തിനു നല്‍കിയ നിസ്വാര്‍ഥ സേവനങ്ങള്‍ മുന്‍നിര്‍ത്തി ചടങ്ങില്‍ ആദരിക്കും. കൂടാതെ വിവിധ സമൂഹത്തില്‍ പെട്ടവരെ തദവസരത്തില്‍ അനുമോദിക്കും. പ്രസ്തുത ആഘോഷ പരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതോടൊപ്പം രുചിഭേദങ്ങളുടെ കാലവറയൊരുക്കി ഈ വര്‍ഷത്തെ ക്രിസ്മസ് ഡിന്നറും വേറിട്ടതാകുമെന്നുള്ളതിനും സംശയമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിബി തോമസ് - 07886749305, സിബു സ്‌കറിയ - 0788319232, ജെബിറ്റി ജോസഫ് - 07791949041
സ്ഥലത്തിന്റെ വിലാസം
Holywell Community Centre, Tolpits Lane, Watford, WD18 9QD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category