1 GBP = 88.50 INR                       

BREAKING NEWS

150 ഓളം യാത്രക്കാര്‍ക്ക് 15 മണിക്കൂറോളം നരകപീഡനം; വെള്ളവും ഭക്ഷണവും താമസസൗകര്യവും ഇല്ലാതെ യാത്രക്കാര്‍ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ രാത്രി മുഴുവന്‍ കുത്തിയിരുന്നു വിഷമിച്ചു; വിശദീകരണം ചോദിച്ചവരോട് കളിയാക്കല്‍ സമീപനവും; ഫ്‌ളൈറ്റ് ഇതുവരെയായിട്ടും പുറപ്പെട്ടില്ല; പക്ഷി ഇടിച്ചത് എന്ന് വിശദീകരണം; ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കൊച്ചി-അബുദാബി വിമാനത്തിലെ യാത്രക്കാര്‍ക്ക് കൊടിയ പീഡനം; യാത്ര ഇന്ന് വൈകീട്ട് ഷെഡ്യൂള്‍ ചെയ്തതായി ഇത്തിഹാദ് അധികൃതര്‍ മറുനാടനോട്

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കൊച്ചി-അബുദാബി സെക്ടര്‍ ഫ്‌ളൈറ്റില്‍ യാത്രക്കാര്‍ക്ക് നരകപീഡനം. 15 മണിക്കൂറോളമാണ് യാത്രക്കാര്‍ക്ക് വെള്ളവും ഭക്ഷണവും ഇല്ലാതെ നരകപീഡനം നേരിടേണ്ടി വന്നത്. ഇന്നലെ രാത്രി 9 മണിക്ക് പുറപ്പെടേണ്ട ഫ്ളൈറ്റ് ഇതുവരെയായും പുറപ്പെട്ടില്ല. പക്ഷി ഇടിച്ചതാണ് വിമാനം വൈകാന്‍ കാരണമെന്നാണ് ഇത്തിഹാദ് പറഞ്ഞത്. പക്ഷെ രാത്രി വളരെ വൈകിയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ വന്നത്. അതുകൊണ്ട് തന്നെ ഭക്ഷണവും വെള്ളവും താമസ സൗകര്യവുമില്ലാതെ നരകയാതനയുമായി ഇന്നലെ രാത്രി മുഴുവന്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നു.

ഇന്നലെ വൈകീട്ട് അഞ്ചു മണിമുതല്‍ ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ കാത്ത് കിടന്ന 150 ഓളം യാത്രക്കാരാണ് വെള്ളവും ഭക്ഷണവും താമസസൗകര്യവുമില്ലാതെ വിഷമിച്ചത്. വെള്ളവും ഭക്ഷണവും നല്‍കാതിരിക്കുക മാത്രമല്ല 9 മണിക്ക് പുറപ്പെടേണ്ട ഫ്‌ളൈറ്റ് എന്തുകൊണ്ട് പുറപ്പെടുന്നില്ല എന്ന കാര്യത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ ഇത്തിഹാദ് അധികൃതര്‍ തയ്യാറായതുമില്ല. കാരണം ചോദിച്ചവരോട് കളിയാക്കല്‍ രീതിയില്‍ സംസാരവും വന്നു.

ഇത് യാത്രക്കാര്‍ക്ക് മാനസിക പീഡനം വര്‍ധിപ്പിക്കുകയും ചെയ്തു. രോഗികളായ യാത്രക്കാരും ആ അബുദാബിയില്‍ അടിയന്തിരമായി ഡ്യൂട്ടിക്ക് എത്തേണ്ട യാത്രക്കാരും ഈ മണിക്കൂറുകളില്‍ ശരിക്കും വലഞ്ഞു. ഇന്നലെ രാത്രി പുറപ്പെടേണ്ട ഫ്‌ളൈറ്റില്‍ പക്ഷി ഇടിച്ചത് കാരണമാണ് യാത്ര വൈകിയത്. പക്ഷെ യാത്ര വൈകുന്ന കാര്യം അറിയിക്കുകയോ യാത്രക്കാര്‍ക്കുള്ള അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാതെയാണ് എത്തിഹാദ് യാത്രക്കാര്‍ക്ക് പണി കൊടുത്തത്. അഞ്ച് മണിക്ക് ലോഞ്ചില്‍ എത്തിയ യാത്രക്കാര്‍ 9 മണിയായിട്ടും ഫ്‌ളൈറ്റ് പുറപ്പെടാത്ത കാര്യം അന്വേഷിച്ചപ്പോള്‍ ഒരു മറുപടിയും ഇത്തിഹാദ് നല്‍കിയില്ല.

ഫ്‌ളൈറ്റ് ഇന്നലെ പുറപ്പെടുമോ അതോ റദ്ദ് ചെയ്തോ എന്ന കാര്യവും അധികൃതര്‍ രഹസ്യമാക്കി വെച്ചു. മണിക്കൂറുകള്‍ ഇഴഞ്ഞു നീക്കിയപ്പോള്‍ ഒടുവില്‍ യാത്രക്കാര്‍ ബഹളം വെച്ചു. ഇതോടെയാണ് പക്ഷി ഇടിച്ച കാര്യം അധികൃതര്‍ വെളിപ്പെടുത്തുന്നത്. പക്ഷെ ഭക്ഷണമോ വെള്ളമോ താമസസൗകര്യമോ നല്‍കിയില്ല. സാധാരണ പ്രദര്‍ശിപ്പിക്കുന്ന ഫ്‌ളൈറ്റ് ഡിലേഡ് എന്ന ബോര്‍ഡ് ഇന്നലെ ഇത്തിഹാദ് പ്രദര്‍ശിപ്പിച്ചില്ല. അതുകൊണ്ട് തന്നെ വൈകിയാലും ഫ്‌ളൈറ്റ് പുറപ്പെടും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു യാത്രക്കാര്‍. ഇതുകൊണ്ട് തന്നെ ആദ്യം താമസസൗകര്യം യാത്രക്കാര്‍ ചോദിച്ചതുമില്ല.

പിന്നീട് പക്ഷെ താമസസൗകര്യവും ഭക്ഷണവും ചോദിച്ച് യാത്രക്കാര്‍ ബഹളം വെച്ചു. എന്നിട്ടും ഈ കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനുള്ള മനസ് അധികൃതര്‍ കാണിച്ചില്ല. ബഹളമായപ്പോള്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു. അഞ്ചു തവണ വിളിച്ച ശേഷമാണ് ഇത്തിഹാദ് അധികൃതര്‍ എയര്‍പോര്‍ട്ട് മാനേജരുടെ മുന്നില്‍ ഹാജരായത്. ഇത്തിഹാദ് അധികൃതരുടെ അനാസ്ഥ മൂലം ഇന്നു ലണ്ടനില്‍ എത്തേണ്ട തനിക്ക് അത് കഴിഞ്ഞില്ലെന്നു ഫ്‌ളൈറ്റിലെ യാത്രക്കാരനായ മാത്യു മറുനാടന്‍ മലയാളിയോട് പറഞ്ഞു. ലണ്ടനിലെ മീറ്ററിംഗില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അധികൃതരുമായി സംസാരിച്ച് യാത്ര താന്‍ റദ്ദ് ചെയ്തതായും മാത്യു പറഞ്ഞു. ഒടുവില്‍ 30 നു രണ്ടാമതും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തതായും മാത്യു പറഞ്ഞു.

മാത്യുവിനൊപ്പം 10 ഓളം യാത്രികരും യാത്ര ഒടുവില്‍ കാന്‍സല്‍ ചെയ്തു. അവര്‍ക്കും പിന്നെ ഓരോ തീയതികളില്‍ യാത്രയ്ക്ക് സൗകര്യം ചെയ്തു കൊടുത്തു. പക്ഷെ യാത്രക്കാര്‍ക്ക് വെള്ളവും ഭക്ഷണവും താമസവും നല്‍കിയില്ല എന്ന കാര്യം ഇത്തിഹാദ് അധികൃതര്‍ മറുനാടനോട് നിഷേധിച്ചു. പക്ഷി ഇടിച്ചത് കാരണമാണ് യാത്ര റദ്ദ് ചെയ്യപ്പെട്ടത്. കുറച്ച് അസൗകര്യങ്ങള്‍ വന്നു എന്ന് മാത്രമാണ് അധികൃതര്‍ വിശദീകരിച്ചത്. ഇന്നലെത്തെ ഫ്‌ളൈറ്റ് തന്നെ ഇന്നു വൈകീട്ട് പുറപ്പെടുമെന്നും യാത്ര വേണ്ട മുഴുവന്‍ യാത്രക്കാര്‍ക്കും ഈ ഫ്‌ളൈറ്റില്‍ തന്നെ സീറ്റ് അറേഞ്ച് ചെയ്ത് നല്‍കിയതായും ഇത്തിഹാദ് പറഞ്ഞു.

പക്ഷെ യാത്രക്കാര്‍ മറ്റൊരു കാര്യം ചൂണ്ടിക്കാട്ടുന്നു. ഇന്നലെ രാത്രി എയര്‍ ഇന്ത്യയുടെ ഒരു ഫ്‌ളൈറ്റും പക്ഷി ഇടി കാരണം റദ്ദ് ചെയ്തു. പക്ഷെ എയര്‍ ഇന്ത്യ നല്ല രീതിയില്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്തു. ഈ മനോഭാവം എന്തുകൊണ്ട് ഇത്തിഹാദ് പ്രകടിപ്പിച്ചില്ലാ എന്നാണു യാത്രക്കാര്‍ ചോദിക്കുന്നത്. ഇന്നലത്തെ യാത്രക്കാര്‍ ഇനി ഒരിക്കലും ഇത്തിഹാദില്‍ യാത്ര തിരഞ്ഞെടുക്കില്ലെന്നും യാത്രക്കാര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category