1 GBP = 88.70 INR                       

BREAKING NEWS

ഗാനമേളയും മിമിക്‌സ് പരേഡും അടക്കം വേദിയിലെത്തുന്നത് അനവധി പരിപാടികള്‍; മാസ് യുകെ ക്രിസ്തുമസ് നവവത്സരാഘോഷം ഇന്ന് ടോണ്ടനില്‍ നടക്കും

Britishmalayali
സുധാകരന്‍ പാലാ

ടോണ്ടന്‍: ഭാഷാ പഠനവും മലയാളത്തനിമയുള്ള കൂട്ടായ്മയും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതി (മാസ് യുകെ) യുടെ ആഭിമുഖ്യത്തില്‍ ഇന്ന് ടോണ്ടനില്‍ ക്രിസ്തുമസ് നവവത്സരാഘോഷം നടക്കും. ഇതോടൊപ്പം മാസിന്റെ കീഴില്‍ രൂപീകൃതമായ മാസ് കെയര്‍ മൊമന്‍സിന്റെ രണ്ടാമത് വാര്‍ഷികവും നടക്കും. ക്രിസ്തുമസ് സാംസ്‌കാരിക സമ്മേളനം, കരോള്‍ ഗാനാപാലനം, ബൈബിള്‍ പ്ലോട്ട്, സ്‌കിറ്റ്, വിവിധ നൃത്തനൃത്യങ്ങള്‍, ടോണ്ടന്‍ മലയാളം മെലഡീസിന്റെയും സാംരംഗി ഓഡിയോസ് പൂളിന്റെയും നേതൃത്വത്തിലുള്ള ഗാനമേള, മിമിക്‌സ് പരേഡ്, കുട്ടികളുടെ വിവിധ പരിപാടികള്‍ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടും.

മാസ് പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഗാനഗന്ധര്‍വ്വന്‍ ഡോ. കെ. ജെ. യേശുദാസിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി രാജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും. വിവിധ സാംസ്‌കാരിക നായകര്‍ സംസാരിക്കും. മാസ് സെക്രട്ടറി ജോമോന്‍ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ദ്വിദീഷ് ടി പിള്ള കൃതജ്ഞതയും പറയും. പകല്‍ രണ്ടു മണി മുതല്‍ രാത്രി 11 മണി വരെയാണ് ആഘോഷ പരിപാടികള്‍ അരങ്ങിലെത്തുന്നത്.
സ്ഥലത്തിന്റെ വിലാസം
Trull Village Memorial Hall, Taunton, TA3 7JZ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category