1 GBP = 91.10 INR                       

BREAKING NEWS

മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഓസീസിനെ 137 റണ്‍സിന് തറപറ്റിച്ച് പരമ്പരയില്‍ മുന്നിലെത്തി കോലിയും കൂട്ടരും; ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയം നേടുന്നത് ഇതാദ്യം; വിജയം കൊണ്ടുവന്നത് ഒമ്പത് വിക്കറ്റെടുത്ത ബുംറയെ കൂടാതെ ജഡേജയും ഷമിയും ഇശാന്തും അടങ്ങുന്ന ബൗളിങ് സംഘവും

Britishmalayali
kz´wteJI³

മെല്‍ബണ്‍: ഓസീസ് പ്രതിരോധത്തെ തറപറ്റിച്ച് മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഓസീസ് പ്രതിരോധത്തെ അമ്പേ നിലംപരിശാക്കിയ ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ബോക്സിങ് ഡോ ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ചു. ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ലീഡ് നേടി വിരാട് കോലിയും സംഘവും. സിഡ്നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്.

അവസാന ദിവസം രണ്ട് മാത്രം കൈയിരിലിരിക്കെ ജയിക്കാന്‍ 141 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 261 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മഴ കാരണം ഉച്ചവരെ കളി പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. കളി ഉച്ചഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ചപ്പോള്‍ 4.3 ഓവറില്‍ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.

114 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത കമ്മിന്‍സാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശര്‍മ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ നഥാന്‍ ലിയോണും പുറത്തായി. ഏഴ് റണ്‍സ് മാത്രമായിരുന്നു സംഭാവന. ഹെയ്സല്‍വുഡ് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയം സ്വന്തമായി.

ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടിയായി ഓസ്ട്രേലിയക്ക് 151 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യ രണ്ടാമിന്നിങ്സില്‍ 292 റണ്‍സ് ലീഡ് നേടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. രണ്ടിന്നിങ്സിലുമായി ഒന്‍പത് വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. അവസാന ദിനം രസംകൊല്ലിയായി മഴയെത്തിയെങ്കിലും ഇന്ത്യന്‍ വിജയത്തെ തടുക്കാന്‍ മഴക്കും സാധിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category