1 GBP = 88.50 INR                       

BREAKING NEWS

രോഗക്കിടക്കയില്‍ സാന്ത്വനവുമായി അബുദാബി കിരീടാവകാശിയെത്തിയപ്പോള്‍ മലയാളിയായ അലിയുടെ മനം നിറഞ്ഞു; 30 വര്‍ഷം പേഴ്സണല്‍ സ്റ്റാഫായി സേവനമനുഷ്ടിച്ച മലപ്പുറം സ്വദേശി അലി ആശുപത്രിയിലായത് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന്; മുന്‍നിര ആശുപത്രിയായ ക്ലീവ് ലാന്റിലേക്ക് മാറ്റിയതിന് പിന്നാലെ മികച്ച ചികിത്സ ഉറപ്പ് നല്‍കി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

Britishmalayali
kz´wteJI³

അബുദാബി: 30 വര്‍ഷമായി തന്റെ പേഴ്സണല്‍ സ്റ്റാഫ് പദവിയില്‍ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി രോഗക്കിടക്കയിലായി പ്രവാസി മലയാളി. എന്നാല്‍ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് മലപ്പുറം കുറുവ പഴമുള്ളൂര്‍ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആശുപത്രിയിലെത്തിയത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അലിക്ക് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനം ഒരുപാട് ആത്മബലം പകരുന്നതായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് എത്തിയ ശൈഖ് മുഹമ്മദ് അലിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. വിദേശയാത്രയില്‍ ഭരണാധികാരിയുടെ പേഴ്‌സണല്‍ സംഘത്തില്‍ യാത്രചെയ്യുന്ന അലി കഴിഞ്ഞയാഴ്ച സൗദിയിലും മൊറോക്കോയിലും പോയിരുന്നു. സന്ദര്‍ശനത്തിന് പിന്നാലെ തിരിച്ചെത്തിയപ്പോള്‍ തലകറക്കവും ഓര്‍മക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സതേടിയത്. എം.ആര്‍.ഐ. സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഉടന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയുമായിരുന്നു.

മറ്റൊരു ആശുപത്രിയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിരീടാവകാശിയുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ക്ലീവ് ലാന്‍ഡിലേക്ക് മാറ്റുകയായിരുന്നു. ഓഫീസില്‍നിന്ന് ഫോണില്‍ ഒട്ടേറെ അന്വേഷണങ്ങള്‍ എത്താറുണ്ടെങ്കിലും കിരീടാവകാശി നേരിട്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലിയുടെ മക്കളായ നസീബും നസീറും നിസാറും പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കാര്യത്തില്‍ ഭരണാധികാരി ഉറപ്പാക്കുന്ന കരുതലിന്റെ ഉദാഹരണമാണ് ഇതെന്നും അവര്‍ പറഞ്ഞു.

ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടില്‍നിന്ന് പിതാവിന്റെ പരിചരണം ഉറപ്പാക്കാനായി കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നും മക്കള്‍ വ്യക്തമാക്കി. അലിയുടെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തെ കണക്കാക്കുന്നതെന്ന് അലിയുടെ ഭാര്യ റംല പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category