1 GBP = 87.90 INR                       

BREAKING NEWS

ദീപികയ്ക്ക് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ല; കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുന്‍ക്രിക്കറ്റ് താരം; സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് 12 ഇന്ന് അവസാനിക്കുമ്പോള്‍ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്ക്; ആരായിരിക്കും 50 ലക്ഷവുമായി വീട്ടിലേക്ക് മടങ്ങുക?

Britishmalayali
kz´wteJI³

കേരളത്തിന്റെ സ്വന്തം ക്രിക്കറ്റ് താരമായി വളര്‍ന്നു വന്ന വ്യക്തിയാണ് ശ്രീശാന്ത്. നിലവില്‍ ബിഗ് ബോസ് 12 ഷോയുടെ ഫൈനലിസ്റ്റായതോടെ ശ്രീശാന്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മറ്റൊരു മത്സരാര്‍ത്ഥിയായ ദീപിക കകാറിന് ശ്രീശാന്തിനോടുള്ള ഇഷ്ടം മാറുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കരയിച്ചും ചിരിപ്പിച്ചും മിടുക്ക് കാട്ടി മുന്‍ ക്രിക്കറ്റ് താരം തിളങ്ങുകയാണ്. സല്‍മാന്‍ ഖാന്റെ ബിഗ് ബോസിന്റെ ഫൈനലിന് ഒരു ദിവസം കൂടി അവസാനിക്കുമ്പോള്‍ എല്ലാ കണ്ണുകളും ശ്രീശാന്തിലേക്ക് എത്തിയിരിക്കുകയാണ്. ആരായിരിക്കും 50 ലക്ഷവുമായി വീട്ടിലേക്ക് മടങ്ങുക? എന്ന ചോദ്യം ഏവരില്‍ നിന്നും ഉയരുകയാണിപ്പോള്‍.

ഇടയ്ക്ക് വച്ച് കരിയറിലുണ്ടായ വിവാദത്തെ തുടര്‍ന്ന് ശ്രീശാന്തിന്റെ ഇമേജിന് കടുത്ത കോട്ടമാണ് തട്ടിയിരുന്നത്. ഒത്തുകളിയുടെ പേരില്‍ മലയാളികള്‍ കടുത്ത രീതിയിലായിരുന്നു ശ്രീശാന്തിനെ അപമാനിച്ചിരുന്നത്. എന്നാല്‍ അതേ ശ്രീ ശാന്ത് തന്നെ ബിഗ് ബോസിന്റെ ഫൈനലില്‍ എത്തിയതോടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്. അതോടെ അപമാനിച്ചവര്‍ തന്നെ ശ്രീശാന്തിനെ വാഴ്ത്താന്‍ മത്സരിക്കുന്ന അവസ്ഥയാണുള്ളത്.

ബിഗ്ബോസ് ജേതാവ് ശ്രീശാന്താകണമെന്നാണ് ലോകമാകമാനമുള്ള മലയാളികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇതിനായി താരത്തിനു വേണ്ടി വോട്ടിംഗ് കാമ്പയിനും സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹിന്ദി ബിഗ് ബോസില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ തന്നെ ശ്രീ ശാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ക്രിക്കറ്റില്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്ന ശ്രീശാന്ത് ബിഗ് ബോസിലെത്തിയപ്പോഴും അതു വിട്ടൊഴിഞ്ഞിരുന്നില്ല. ബിഗ് ബോസ് ഹൗസില്‍ ഈ മലയാളി ഏറെ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ഒരു വേള താരം പുറത്താക്കപ്പെടുമെന്ന ആശങ്ക വരെ ഇതിനെ തുടര്‍ന്ന് ഉയര്‍ന്നു വരുകയും ചെയ്തിരുന്നു.

പക്ഷേ പ്രതിസന്ധികളെയെല്ലാം ഒന്നൊന്നായി അതിജീവിച്ച് ശ്രീശാന്ത് ഇപ്പോള്‍ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ബാക്കിയുള്ള അംഗങ്ങളുടെ കൂട്ടത്തില്‍ ആദ്യം ഫൈനലിസ്റ്റായതും ശ്രീശാന്തായിരുന്നു. ബിഗ് ബോസ് കാണുന്നവരില്‍ നിന്നും ശക്തമായ പിന്തുണയാണ് ശ്രീശാന്ത് നേടിക്കൊണ്ടിരിക്കുന്നത്. മത്സരത്തില്‍ നിന്നും പുറത്ത് പോയവര്‍, മുന്‍ വര്‍ഷത്തെ മത്സരാര്‍ത്ഥികള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ പിന്തുണയാണ് ശ്രീശാന്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

നിലവില്‍ ജേതാവാകാന്‍ ഏറ്റവും അധികം സാധ്യതയുള്ള ഈ മുന്‍ ക്രിക്കറ്റ് താരത്തിന് മലയാളികളുടെ കൂടി പിന്തുണ ലഭിച്ചാല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ വിജയിക്കുന്ന ആദ്യത്തെ മലയാളി എന്ന റെക്കോര്‍ഡും ഇദ്ദേഹത്തിന് ലഭിക്കും. ഷോ ആരംഭിച്ച് ആദ്യ ടാസ്‌കില്‍ നിന്നും ശ്രീ ശാന്ത് പിന്മാറിയതും പുറത്തേക്ക് പോകുമെന്ന് ഭീഷണി മുഴക്കിയതും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

കൂടെ മത്സരത്തില്‍ പങ്കെടുക്കുന്നവരോട് മോശമായി പെരുമാറി ദുഷ്പേര് സമ്പാദിച്ച ശ്രീശാന്തിനോട് അവതാരകനായ സല്‍മാന്‍ ഖാന്‍ ചൂടാകുന്ന വിഷ്വലുകള്‍ പുറത്തു വന്നത് ശ്രീയ്ക്ക് തിരിച്ചടിയേകിയിരുന്നുവെങ്കിലും താരം ഇപ്പോള്‍ അതിനെ അതിജീവിച്ചിരിക്കുകയാണ്. ഹൗസിലെ വില്ലനായി മറ്റൊരു മത്സരാര്‍ത്ഥിയായ ദീപക്കിനെ സെലക്ട് ചെയ്പ്പോഴും യഥാര്‍ത്ഥ വില്ലന്‍ ശ്രീ ശാന്താണെന്ന് സല്‍മാന്‍ പരാമര്‍ശിച്ചതും വന്‍ പേര് ദോഷം ശ്രീക്കുണ്ടാക്കിയിരുന്നു. ശ്രീശാന്തിന് വേണ്ടി വോട്ട് പിടിക്കാനായി മലയാളത്തിലെയും ബോളിവുഡിലെയും നടീ നടന്‍മാര്‍ രംഗത്തെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇപ്പോള്‍ ശക്തമാകുന്നുണ്ട്. ശ്രീശാന്തിന് പുറമെ ദീപിക കാകര്‍, കരണ്‍വീര്‍ ബോഹ്റ, ദീപക് താക്കൂര്‍, റോമില്‍ ചൗധരി എന്നിവരാണ് ബിഗ് ബോസ് 12 ല്‍ ഫൈനലിസ്റ്റുകളായി എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category