kz´wteJI³
ബേക്കന്‍ വിഭവങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ എല്ലാ ബേക്കനുകളിലും കാന്‍സറിന്റെ അണുക്കളുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ നന്നായിരിക്കും. സോസേജുകളും ഈ ഭീഷണിയില്‍ നിന്നും വിമുക്തമല്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രൊസസ് ചെയ്ത ഇറച്ചി കഴിച്ചാല്‍ ഉറപ്പായും രോഗിയാകുമെന്നും മുന്നറിയിപ്പുണ്ട്. പ്രൊസസ് ചെയ്തിരിക്കുന്ന ഇറച്ചിയായ ബേക്കന്‍, ഹാം എന്നിവ കഴിച്ചാല്‍ കാന്സറുണ്ടാകുമെന്ന ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ നടപടികളെടുക്കണമെന്നാണ് ഒരു സീനിയര്‍ ഫുഡ് സയന്റിസ്റ്റും എന്‍എച്ച്എസ് ഡോക്ടറും എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചസാരയും കൊഴുപ്പ് കലര്‍ന്ന ആഹാര പദാര്‍ത്ഥങ്ങളും ഉണ്ടാക്കുന്ന ആപത്തുകളെ കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണത്തിന് സമാനമായ ബോധവല്‍ക്കരണം പ്രൊസസ് ചെയ്ത മാംസവിഭവങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ നടത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. പ്രൊസസ് ചെയ്ത മാംസത്തിലെ നൈട്രിറ്റികള് കുടല് കാന്‍സറിന് കാരണമാകുന്ന കാര്‍സിനോജെനിക് നൈട്രോസാമിനെസിന്റെ ഉല്പാദനത്തിന് കാരണമാകുന്നുവെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.
പ്രൊസസ് ചെയ്ത മാംസത്തെ ഒരു ഗ്രൂപ്പ് കാര്‍സിനോജെന്‍ ഗ്രൂപ്പായിട്ടാണ് ലോകാരോഗ്യ സംഘടന 2015ലെ ഒരു റിപ്പോര്‍ട്ടില്‍ വര്‍ഗീകരിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ വര്‍ഷത്തില്‍ ലോകമാകമാനം 34,000 കാന്‍സര്‍ മരണങ്ങളെങ്കിലും ഉണ്ടാകുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം യുകെയില്‍ വര്‍ഷത്തില്‍ 6600 കുടല് കാന്‍സര്‍ കേസുകളുണ്ടാകുന്നുവെന്നും പുതിയ വിശകലനം എടുത്തു കാട്ടുന്നു. ഇക്കാര്യത്തില്‍ ത്വരിത ഗതിയിലുള്ള പരിഹാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടര്‍ ഓഫ് ദി ക്യൂന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ സേഫ്ററി പ്രൊഫ. ക്രിലസ് എലിയട്ട്, മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റായ അസീം മല്‍ഹോത്ര, ദി യൂണിവേഴ്സിറ്റി ഓഫ് അല്സ്റ്ററിലെ ലീഡിംഗ് ന്യൂട്രിയോളജിസ്റ്റായ ക്രിസ് ഗില്‍ എന്നിവര്‍ മുന്നോട്ടു വന്നിട്ടുണ്ട്.
ലേബറിന്റെ ഡെപ്യൂട്ടി നേതാവായ ടോം വാട്സനെ പോലുള്ളവര്‍ ഈ ആവശ്യത്തെ ശക്തമായി പിന്തുണക്കുന്നുമുണ്ട്. പതിവായി ബേക്കനും ഹാമും കഴിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഇത്തരം ഇറച്ചികളില്‍ കാന്‍സറുണ്ടാക്കുന്ന വസ്തുക്കള്‍ അധികമായി അടങ്ങിയിരിക്കുന്നുവെന്നതിന് വേണ്ടത്ര ബോധവല്‍ക്കരണ ശ്രമങ്ങളില്ലെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. ഇതിനാല്‍ പ്രൊസസ്ഡ് മീറ്റില്‍ നന്നും നൈട്രിറ്റീസ് നീക്കം ചെയ്യുന്നദതിനുള്ള നടപടി ഇനിയും വച്ച് താമസിപ്പിക്കരുതെന്നും ക്യാംപയിനര്മാര് ആവശ്യപ്പെടുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam