kz´wteJI³
അര്‍ബുദങ്ങളില്‍ നിരുപദ്രവകാരിയായാണ് സ്തനാര്‍ബുദം പരിഗണിക്കപ്പെടുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ ഏറ്റവും എളുപ്പമുള്ള ക്യാന്‍സര്‍ എന്ന നിലയിലാണിത്. എന്നാല്‍, ചികിത്സയുടെ ഭാഗമായി ചെയ്യുന്ന കീമോത്തെറാപ്പി സ്തനാര്‍ബുദം പടര്‍ത്താന്‍ ഇടയാക്കിയേക്കാം എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കീമോയ്ക്കുള്ള മരുന്നുകളായ പാക്ലിടാക്സല്‍, ഡോക്സോറബിസിന്‍ തുടങ്ങിയ മരുന്നുകളുടെ പാര്‍ശ്വഫലമാണ് ഇതിന് കാരണം.
ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍, സ്തനാര്‍ബുദത്തില്‍നിന്ന് പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കപ്പെടാനും അത് രക്തത്തില്‍ കലര്‍ന്ന് ശ്വാസകോശത്തിലെത്താനും ഇടയാക്കും. അത് പുതിയ ക്യാന്‍സറിന് കാരണമായേക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പ്രോട്ടീനെ തടയാനായാല്‍ ക്യാന്‍സര്‍ പടരുന്നത് ഒഴിവാക്കാനും കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ എക്സ്പെരിമെന്റല്‍ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പഠനം നടത്തിയത്.
സ്തനങ്ങളെ ബാധിച്ചിട്ടുള്ള ട്യൂമറുകളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിനും അതുവഴി അത് നീക്കം ചെയ്യുന്നത് എളുപ്പമാക്കാനുമാണ് കീമോത്തെറാപ്പി ചെയ്യുന്നത്. സ്തനങ്ങളിലെ ക്യാന്‍സര്‍ ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാനും ഇതുവഴി സാധിക്കും. ചില രോഗികളില്‍ കീമോത്തെറാപ്പികൊണ്ടുതന്നെ ട്യൂമറുകളെ ഇല്ലാതാക്കി രോഗം ഭേദമാക്കാനും സാധിക്കാറുണ്ട്. എന്നാല്‍, പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനായിട്ടില്ലെന്നത് കീമോത്തെറാപ്പിയുടെ ന്യൂനതയാണെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫസ്സര്‍ മൈക്കല്‍ ഡി പാല്‍മ പറയുന്നു.
ചില രോഗികളില്‍ ട്യൂമറുടെ വലിപ്പം കുറയ്ക്കാനോ വളര്‍ച്ച നിയന്ത്രിക്കാനോ കീമോത്തെറാപ്പി പര്യാപ്തമായെന്ന് വരില്ല. അത്തരക്കാരില്‍ രോഗം മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കാനും അതിടയാക്കും. ലോകത്തേറ്റവും കൂടുതല്‍ പേരെ ബാധിക്കുന്ന ക്യാന്‍സറായാണ് സ്തനാര്‍ബുദം വിലയിരുത്തപ്പെടുന്നത്. ആ സാഹചര്യത്തില്‍, കീമോത്തെറാപ്പിയെക്കുറിച്ചുള്ള ഈ കണ്ടെത്തല്‍ കൂടുതല്‍ പ്രസക്തമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ കീമോയ്ക്കുള്ള മരുന്നുകളായ ടാക്സോളും അഡ്രിയാമൈസിനും ബ്രെസ്റ്റ് ക്യാന്‍സര്‍ ട്യൂമറുകളില്‍നിന്ന് പ്രോട്ടീന്‍ പുറത്തുവിടുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍, ഈ പ്രോട്ടീനുകള്‍ സെക്കന്‍ഡറി ക്യാന്‍സര്‍ ഉണ്ടാക്കുന്നത് എവിടെയാണെന്ന് വ്യക്തമായി കണ്ടെത്താനായിട്ടില്ല. ശ്വാസകോശം, അസ്ഥികള്‍, കരള്‍, തലച്ചോറ് എന്നീ അവയവങ്ങളാണ് ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യതയേറിയ മറ്റ് ശരീരഭാഗങ്ങള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam