1 GBP = 99.40INR                       

BREAKING NEWS

രോഗബാധയുണ്ടാവുമ്പോള്‍ ഡിംലൈറ്റില്‍ കഴിയുക; ഭക്ഷണം കഴിക്കാനും മരുന്നുകഴിക്കാനുമുള്ള സമയം തെറ്റരുത്; ഏതു വേദനയും കുറയ്ക്കാന്‍ ചില വഴികളുണ്ട്; വേദന ഒഴിവാക്കാനും ആഹ്ലാദം വര്‍ധിപ്പിക്കാനും ആയുസ്സുകൂട്ടാനും ബോഡി ക്ലോക്കിനെ എങ്ങനെ മനസ്സിലാക്കാം

Britishmalayali
kz´wteJI³

നിങ്ങള്‍ക്ക് വിശക്കുന്നതും ഉറക്കം വരുന്നതുമൊക്കെ ആരോ അദൃശ്യമായി ഇരുന്ന് നിയന്ത്രിക്കുന്നതുപോലെ തോന്നാറില്ലേ? കൃത്യമായി എങ്ങനെയാണ് ഇതൊക്കെ ആവര്‍ത്തിച്ചു വരുന്നതെന്നത് അത്ഭുതപ്പെടുത്താറില്ലേ? ശരീരത്തിനുള്ളിലെ ഓരോ കോശത്തെയും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമാക്കുന്ന ഒരു ബോഡി ക്ലോക്ക് നമ്മുടെയുള്ളിലുണ്ടെന്നതാണ് വാസ്തവം. ഈ ജൈവ ഘടികാരമാണ് ശരീരത്തിന്റെ ഓരോ ആവശ്യങ്ങളും അതാത് സമയത്ത് തലച്ചോറിലെത്തിക്കുകയും അതിനുള്ള ലക്ഷണങ്ങളും പ്രതികരണങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നത്.

20,000-ത്തോളം കോശങ്ങളടങ്ങിയ, ഒരു അരിമണിയുടെയത്ര പോലും വലിപ്പമില്ലാത്ത അത്ഭുതസഞ്ചയമാണ് ജൈവ ഘടികാരം. ശരീരത്തിലെ ഓരോ അവയവവും ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്നത് ഈ ക്ലോക്കിന്റെ സഹായത്തോടെയാണ്. ആ താളത്തിലാണ് ശരീരം പ്രവര്‍ത്തിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം, പ്രതിരോധശേഷി, ഹൃദയമിടിപ്പ്, ദഹനം തുടങ്ങിയവയെല്ലാം ഇതനുസരിച്ചാണ് നടക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തെ കുഴക്കുന്ന രീതിയില്‍ നിങ്ങളുടെ ജീവിതശൈലി തെറ്റുമ്പോഴാണ് ശരീരം അതിനോട് പ്രതികരിക്കുന്നതും അസുഖങ്ങള്‍പോലെ പലതും നിങ്ങളെ കീഴ്‌പ്പെടുത്തുന്നതും.

പല കാരണങ്ങള്‍കൊണ്ടും ക്ലോക്കിന്റെ പ്രവര്‍ത്തനത്തെ അലോസരപ്പെടുത്താനും തടസ്സപ്പെടുത്താനും ഇടയാക്കും. നിങ്ങളുടെ ഉറക്കത്തിന്റെ സമയം തുടര്‍ച്ചയായി മാറുന്നുണ്ടെന്ന് കരുതുക. അതു നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെയാകെ കീഴ്‌മേല്‍ മറിക്കും. ദഹനം മുതല്‍ രക്തസമ്മര്‍ദം വരെ പലതിനെയും അത് ബാധിക്കും. രാത്രിയില്‍ ശക്തമായ വെളിച്ചത്തില്‍ ഉറങ്ങേണ്ടിവന്നാല്‍പ്പോലും ക്ലോക്കിന്റെ പ്രവര്‍ത്തനം തകരാറിലാകുന്ന സാഹചര്യമുണ്ടാകും.

ക്രമം തെറ്റിയ ഭക്ഷണമോ മരുന്നുകളുടെ ഉപയോഗമോ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഉലയ്ക്കുന്നത് ക്ലോക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതുകൊണ്ടാണ്. ദഹനത്തെ സഹായിക്കുന്നതും മറ്റുമായ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം ഇതോടെ ക്രമരഹിതമാകും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലോക്കിനെക്കുറിച്ച് മനസ്സിലാക്കിയാല്‍, ശരീരത്തിന്റെ പല പ്രശ്‌നങ്ങളെയും മനസ്സിലാക്കാനാവുമെന്നതാണ് യാഥാര്‍ഥ്യം. രോഗങ്ങളില്‍നിന്നും മരുന്നുകളില്‍നിന്നും മുക്തരായി, കൂടുതര്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ അത് സഹായിക്കും.

രോഗങ്ങള്‍ വരുന്നതിനുപോലും ഒരു പ്രത്യേക സമയമുണ്ടെന്നതാണ് ബോഡി ക്ലോക്കിന്റെ പ്രത്യേകത. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ രക്തസമ്മര്‍ദം കുറവായിരിക്കും. അത് കൂടിവരുന്നത് രാവിലെ ഉണരുന്ന സമയതത്തോട് അടുക്കുമ്പോഴാണ്. അതുപോലെ രക്തം കട്ടപിടിക്കാതെ സഹായിക്കുന്ന പ്ലേറ്റ്‌ലെറ്റ്‌സ് പകല്‍സമയത്താണ് കൂടുതല്‍ കട്ടയാകുന്നത്. അഡ്രിനാലിന്‍ പോലുള്ള ഹോര്‍മോണുകളും പകല്‍ സമയത്താകും കൂടുതല്‍ ഉദ്പാദിപ്പിക്കപ്പെടുക. അതുകൊണ്ടാണ് രാവിനെ ആറുമുതല്‍ ഉച്ചവരെയുള്ള സമയത്ത് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നത്.

ചില പ്രത്യേക സമയങ്ങളിലുണ്ടാകുന്ന പരിക്കുകളും വേദനയും കൂടുതല്‍ സാരമായി ബാധിക്കുന്നതിന് പിന്നിലും ബോഡി ക്ലോക്കുണ്ട്. മുറിവുകളുണക്കുന്നതിന് സഹായിക്കുന്ന ത്വക്കിലെ കോശങ്ങളായ ഫൈബ്രോബ്ലാസ്റ്റ്‌സ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് പകല്‍സമയങ്ങളിലാണ്. ഈ കോശങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനസജ്ജമായിരിക്കുന്ന സമയത്തുണ്ടാകുന്ന മുറിവുകള്‍ വേഗത്തിലുണങ്ങുമെന്ന് അടുത്തിടെ നടത്തിയ പഠനം പറയുന്നു. രാത്രികാലങ്ങളിലുണ്ടാകുന്ന പൊള്ളല്‍ പകല്‍സമയങ്ങളില്‍ ഉണ്ടാകുന്നവയെക്കാള്‍ 11 ദിവസത്തോളം വൈകി മാത്രമേ ഉണങ്ങാറുള്ളൂവെന്നും ഇതേ പഠനം സൂചിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category