1 GBP = 91.10 INR                       

BREAKING NEWS

ന്യൂ ഇയര്‍ ടെസ്റ്റിനുള്ള 13 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; മകളെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയ രോഹിത് ടീമിലില്ല; പരിക്ക് മാറിയ അശ്വിന്‍ പരിശീലനം ആരംഭിച്ചു; ലോകേഷ് രാഹുലും ഉമേഷ് യാദവും സാധ്യത ടീമില്‍

Britishmalayali
kz´wteJI³

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്ത് ശര്‍മ്മക്ക് പകരം ഉമേഷ് യാദവ് ടീമില്‍ ഇടം നേടി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയ മറ്റൊരു താരം. ആര്‍.അശ്വിനും തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന്‍ പിന്നീട് പേശീവലിവിനെ തുടര്‍ന്ന് പെര്‍ത്തിലും മെല്‍ബണിലും കളിച്ചിരുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 13 അംഗ ടീമില്‍ നിന്നാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുക


അതേസമയം രോഹിത് ശര്‍മ്മയും ടീമിലുണ്ടാകില്ല. കഴിഞ്ഞാഴ്ച്ച അച്ഛനായ രോഹിത് മകളെ കാണാനായി മുംബൈയിലേക്ക് മടങ്ങി. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഏകദിനത്തിന് മാത്രമേ രോഹിത് തിരിച്ചെത്തുകയുള്ളൂ. ഇതോടെ കഴിഞ്ഞ ടെസ്റ്റിലെ ടീമില്‍ മാറ്റം വരുത്തേണ്ടി വികയായിരുന്നു. ഈ പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. മൂന്ന് ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണി മുതലാണ് ന്യൂ ഇയര്‍ ടെസ്റ്റ് തുടങ്ങുക. നാളെ രാവിലെ മാത്രമെ രവി അശ്വിന്റെ കാര്യത്തില്‍ അന്തിമ തീരമാനം കൈക്കൊള്ളുകയുള്ളു

സിഡ്നി ടെസ്റ്റിന്റെ സാധ്യത ടീം
വിരാട് കോലി, അജിങ്ക്യ റഹാനെ, ലോകേഷ് രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചെതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category