1 GBP = 91.10 INR                       

BREAKING NEWS

അതെടാ... പൂജാര ദ്രാവിഡിന്റെ ശിഷ്യന്‍ തന്നെയാ! സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് ഉജ്ജ്വല സെഞ്ച്വറി; ഇന്ത്യയ്ക്ക് മികച്ച തുടക്കം; മയങ്കിന് അര്‍ധ ശതകം; വീണ്ടും പരാജയമായി കെഎല്‍ രാഹുല്‍; ആദ്യ ദിനം 303/4

Britishmalayali
kz´wteJI³

സിഡ്‌നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് ഉജ്ജ്വല സെഞ്ച്വറി. 199 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പൂജാരയുടെ 18-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 303/4 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യപൂജാരയ്ക്കൊപ്പം ഹനുമാ വിഹാരിയാണ് ക്രീസില്‍. രാഹുല്‍ ഇന്നും പരാജയപ്പെട്ടപ്പോള്‍ യുവതാരം മായങ്ക് അഗര്‍വാള്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ കളിയില്‍ പിടിച്ചു നിര്‍ത്തി. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്‍വുഡ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന്റെ കൈകളിലെത്തിച്ചു.

എന്നാല്‍ തന്റെ രണ്ടാം മത്സരത്തിലും മികവ് തുടര്‍ന്ന അഗര്‍വാളും 'രണ്ടാം വന്മതില്‍' പൂജാരയും ചേര്‍ന്ന് ഇന്ത്യയെ അധികം വിക്കറ്റ് നഷ്ടങ്ങളില്ലാതെ ഉച്ചഭക്ഷണംവരെ ഇന്ത്യയെ നയിച്ചു. രാഹുല്‍, മായങ്ക്, കോലി, രഹാനെ എന്നിവരാണ് പുറത്തായത്. ഉച്ചഭക്ഷണശേഷം ആവേശം അല്‍പം അതിരുകടന്നത് മായങ്കിന് വിനയായി.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 69 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം സെഷനില്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ മായങ്ക് ഇന്നിങ്സിന് വേഗം കൂട്ടി. 34-ാം ഓവറിലെ നാലാം പന്തില്‍ ലിയോണെ ബൗണ്ടറിക്ക് മുകളിലൂടെ പായിച്ചു. എന്നാല്‍ ഒരു പന്തിന്റെ ഇടവേളയില്‍ വീണ്ടും കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോങ് ഓണില്‍ സ്റ്റാര്‍ക്ക് പിടിച്ച് പുറത്തായി. 112 പന്തുകളില്‍ നിന്നും 77 റണ്‍സാണ് മായങ്ക് നേടിയത്.

രണ്ടാം വിക്കറ്റില്‍ 116 റണ്‍സ് മായങ്ക്- പൂജാര സഖ്യം നേടി. പൂജാരയ്ക്കൊപ്പം നായകന്‍ വിരാട് കോലി ചേര്‍ന്നതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടുകെട്ട് പ്രതീക്ഷിച്ചു. എന്നാല്‍ 59 പന്തില്‍ 23 റണ്‍സെടുത്ത കോലിയെ ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ പെയ്‌നിന്റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റാര്‍ക്കിന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പന്ത് ഗ്ലൗസില്‍ തട്ടി രഹാനെ(18) പെയ്‌നിന്റെ കൈകളിലവസാനിച്ചു. എന്നാല്‍ 73-ാം ഓവറിലെ അവസാന പന്തില്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തി പൂജാര സെഞ്ചുറി തികച്ചു.250 പന്ത് നേരിട്ട ഇന്ത്യ 130 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നുണ്ട്.

ഹെയ്‌സല്‍ വുഡിന് രണ്ട് വിക്കറ്റുകളും നഥാന്‍ ലിയോണിന് ഒരു വിക്കറ്റുമുണ്ട്. മായങ്കിനെ പുറത്താക്കിയത് ലിയോണ്‍ ആണ്. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മടങ്ങിയെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category