1 GBP = 90.00 INR                       

BREAKING NEWS

റാഫിള്‍ നറുക്കെടുപ്പും ആകര്‍ഷകമായ സമ്മാനങ്ങളും; മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷവും, ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളും നാളെ

Britishmalayali
സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ പത്താം വാര്‍ഷിക ആഘോഷവും, ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളും നാളെ നടക്കും. സെയില്‍ കമ്യൂണിറ്റി സെന്ററില്‍ ഉച്ചക്ക് 1.30ന് ജപമാലയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നടക്കുന്ന അത്യാഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ സീറോ മലബാര്‍ മാഞ്ചസ്റ്റര്‍ റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാകും. ഇതേ തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോജി ജോസഫ് അധ്യക്ഷത വഹിക്കും.

ഫാ. ജോസ് അഞ്ചാനിക്കല്‍ ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കും. അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസ് ജോര്‍ജ്, സെക്രട്ടറി ബിന്റോ സൈമണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കും. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമാകും. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ പരിപാടികളുമായി വേദിയില്‍ എത്തിച്ചേരും. നൃത്ത വിസ്മയങ്ങളും സ്‌കിറ്റുകളാലും വേദി നിറയുമ്പോള്‍ കാണികള്‍ക്ക് നിറവിരുന്നാകും.

ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക റാഫിള്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കും. ഒട്ടേറെ ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഭാരവാഹികള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് മാഞ്ചസ്റ്ററില്‍ വിഥിന്‍ഷോ കേന്ദ്രമാക്കി തുടക്കം കുറിച്ച കാത്തലിക് അസോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലുമുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. പള്ളിയോടു ചേര്‍ന്ന് ആത്മീയ കാര്യങ്ങളിലും, അതോടൊപ്പം കുട്ടികളുടെ കലാകായിക വളര്‍ച്ചയിലും അസോസിയേഷന്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചുവരുന്നതായി ഭാരവാഹികള്‍ പറയുന്നു.

കലാപരിപാടികളെ തുടര്‍ന്ന് സാല്‍ഫോര്‍ഡ് കലവറ കേറ്ററിങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറോടെയാവും പരിപാടികള്‍ സമാപിക്കുക. ആഘോഷ പരിപാടികളില്‍ കുടുംബസമേതം പങ്കെടുക്കുവാന്‍ ഏവരേയും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ബിന്റോ സൈമണ്‍ സ്വാഗതം ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category